Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഫി ചിത്രത്തിൽ ഫഹദിന് നായികയായി നമിതാ പ്രമോദ്; കോമഡി ത്രില്ലർ അടുത്തവർഷം റീലിസ്

റാഫി ചിത്രത്തിൽ ഫഹദിന് നായികയായി നമിതാ പ്രമോദ്; കോമഡി ത്രില്ലർ അടുത്തവർഷം റീലിസ്

ഹിറ്റ് സംവിധായകൻ റാഫി ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി യുവനടി നമിതാ പ്രമോദ് എത്തുന്നു. ഇതുവരെ പേരിടാത്ത ചിത്രം പൂർണമായും കോമഡി എന്റർടെയ്‌റാണ്.ആദ്യമായാണ് നമിത ഫഹദിനൊപ്പം അഭിനയിക്കുന്നത്.

ചിത്രത്തിൽ ഗൗതം എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദിന്റെ മാതാപിതാക്കൾ കോളേജ് അദ്ധ്യാപകരാണ്. കടുത്ത നിന്ത്രണങ്ങളോടെ വളർന്ന ഗൗതമിന്റെ കോളേജ് ജീവിതവും പിന്നീടുള്ള ജീവിത കാലഘട്ടവുമാണ് സിനിമ അനാവരണം ചെയ്യുന്നതെന്ന് സംവിധായകൻ പറഞ്ഞു.

ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, സ്രിന്ധ അർഹാൻ,വിനായകൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഒക്ടടോബറിൽ ഷൂട്ടിങ് തുടങ്ങുന്ന ചിത്രം അടുത്ത വർഷം മാത്രമെ തീയേറ്ററുകളിൽ എത്തുകയുള്ളൂ.

ഒരിടവേളയ്ക്ക് ശേഷം നമിതാ പ്രമോദ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് റാഫിയുടേത്. ഇപ്പോൾ തെലുങ്കിൽ അഭിനയിച്ചു വരികയാണ് നമിതമഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഫഹദ് അടുത്തിടെ പൂർത്തിയാക്കിയത്. പാർവതിയും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങൾ.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്കു ശേഷം ദിലീഷ് പോത്തൻ ഒരുക്കുന്ന സിനിമയിലും ഫഹദാണ് നായകൻ. അനിൽ രാധാകൃഷ്&്വംിഷ;ണൻ മേനോൻ, ജി.മാർത്താണ്ഡൻ, മോഹൻ രാജയുടെ തമിഴ് ചിത്രം എന്നിവയിലും ഫഹദ് അഭിനയിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP