Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരട്ടിമധുരമായി ഫഹദ്-നസ്‌റിയ വിവാഹവാർഷികം; ഒന്നാം വിവാഹവാർഷികാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരദമ്പതികൾ

ഇരട്ടിമധുരമായി ഫഹദ്-നസ്‌റിയ വിവാഹവാർഷികം; ഒന്നാം വിവാഹവാർഷികാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരദമ്പതികൾ

വാർഡിന്റെ തിളക്കത്തിൽ ഫഹദ്- നസ്‌റിയ ഒന്നാം വാർഷികം ആഘോഷിച്ചു. വിവാഹവാർഷിക ദിനത്തിൽ കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുന്നതിന്റെ ചിത്രങ്ങൾ ഫേസ് ബുക്കിലൂടെ താരദമ്പതികൾ ആരാധകർക്കായി ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായി രണ്ടു വർഷം സംസ്ഥാന പുരസ്‌ക്കാരം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് താരദമ്പതികളുടെ വിവാഹവാർഷികാഘോഷം. കഴിഞ്ഞ വർഷം മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഫഹദ് കരസ്ഥമാക്കിയപ്പോൾ ഇക്കുറി മികച്ച നടിക്കുള്ള അവാർഡ് നസ്‌റിയ നേടിയെടുക്കുകയായിരുന്നു.


വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്ന നസ്‌റിയ അവാർഡ് കരസ്ഥമാക്കിയ ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സജീവമായി ആലോചിക്കുന്നുണ്ട്. അൻവർ റഷീദ് ചിത്രത്തിലൂടെ നസ്‌റിയ തിരിച്ചുവരവ് നടത്തുമെന്നാണ് റിപ്പോർട്ട്.


2014 ഓഗസ്റ്റ് 21നാണ് തിരുവനന്തപുരത്തെ അൽസാജ് കൺവെൻഷൻ സെന്ററിൽ വച്ച് ഇരുവരും വിവാഹിതരായത്. സംവിധായകൻ ഫാസിൽറോസീന ദമ്പതികളുടെ മകനാണ് ഫഹദ്. നാസിമുദ്ദീൻബീഗംബീന ദമ്പതികളുടെ മകളാണ് നസ്‌റിയ.  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP