Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നസ്രിയ സിനിമയിൽ സജീവമായാൽ വീട്ടിലിരിക്കാൻ ഞാൻ തയ്യാറാണ്; ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാൾ തിരിച്ചുവരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്; ഭാര്യയുടെ സിനിമയിലേക്കുള്ള രണ്ടാം വരവിൽ സന്തോഷവാനായി ഫഹദ് ഫാസിൽ പറയുന്നു

നസ്രിയ സിനിമയിൽ സജീവമായാൽ വീട്ടിലിരിക്കാൻ ഞാൻ തയ്യാറാണ്; ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാൾ തിരിച്ചുവരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്; ഭാര്യയുടെ സിനിമയിലേക്കുള്ള രണ്ടാം വരവിൽ സന്തോഷവാനായി ഫഹദ് ഫാസിൽ പറയുന്നു

ആലപ്പുഴ: മലയാളം സിനിമയിൽ ആരാധകര പിന്തുണയിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് നസ്രിയ നസിം. വിവാഹത്തോടെ സിനിമയിൽ നിന്നും താൽക്കാലികമായി ബ്രേക്കെടുത്ത നസ്രിയ അഞ്ജലി മേനോൻ സിനിമയിലൂടെ വീണ്ടും അഭിനയത്തിലേക്ക് എത്തുകയാണ്. കൂടെ എന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ. ഈ സിനിമയിലെ പൃഥ്വിയുടെ സഹോദരിയുടെ വേഷമാണ് നസ്രിയക്ക്.

നാലു വർഷങ്ങൾക്കു ശേഷം നസ്രിയ നസീം സിനിമയിലേക്കു തിരിച്ചു വരുന്നത് ഭർത്താവ് ഫഹദ് ഫാസിലിന്റെ പരിപൂർണ പിന്തുണയോടെയാണ്. പൊതുവേ നടിമാർ വിവാഹശേഷം വീട്ടിൽ ഒതുങ്ങണമെന്ന ചിന്താഗതിയോട് ഫഹദിന് താൽപ്പര്യമില്ല. അക്കാര്യം ഫഹദ് തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. നസ്രിയ അഭിനയിക്കാൻ പോകാൻ തയ്യാറാണെങ്കിൽ വീട്ടിലിരിക്കാൻ താൻ ഒരുക്കമാണെന്നാണ് ഫഹദിന്റെ നിലപാട്.

വ്യക്തിപരമായി അങ്ങേയറ്റം സന്തോഷത്തിലാണ് ഞാൻ. തന്റെ ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാൾ തിരിച്ചുവരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് ഒരു കുടുംബം ഉണ്ടാക്കി തരാനാണ് നസ്രിയ ഇത്രയും നാൾ വീട്ടിലിരുന്നത്. ഞാൻ എപ്പോഴും പറയാറുണ്ട്, നസ്രിയ സിനിമയിൽ സജീവമാകുകയാണെങ്കിൽ എനിക്ക് വീട്ടിൽ ഇരിക്കാൻ സന്തോഷമേ ഉള്ളൂ എന്ന്. അവർക്ക് ജോലി ചെയ്യാൻ തോന്നുമ്പോൾ അവർ ചെയ്യും. എനിക്ക് തോന്നുമ്പോൾ ഞാനും ചെയ്യും. അത്തരത്തിലാണ് ഞങ്ങൾ ജീവിതം പ്ലാൻ ചെയ്യാറുള്ളത്. പിന്നെ ഒരു കാര്യം ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്, രണ്ടുപേർക്കും പരസ്പരം ഒന്നിച്ചു ചെലവഴിക്കാനും യാത്ര ചെയ്യാനുമുള്ള സമയം കണ്ടെത്തും. മറ്റൊന്നും മുൻകൂട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം അതിന്റെ രീതിയിൽ നടക്കും ഫഹദ് പറഞ്ഞു.

ബാഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന കൂടെയിലൂടെയാണ് നസ്രിയ തന്റെ തിരിച്ചുവരവ് നടത്തുന്നത്. ബാഗ്ലൂർ ഡേയ്സ് ആയിരുന്നു വിവാഹത്തിനു മുമ്പ് നസ്രിയ അവസാനമായി അഭിനയിച്ച ചിത്രം. കൂടെയിലെ നസ്രിയ അഭിനയിച്ച പാട്ടും ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പാർവ്വതി, പൃഥ്വിരാജ് എന്നിവരാണ് കൂടെയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അമൽ നീരദിന്റെ വരത്തൻ, അൻവർ റഷീദിന്റെ ട്രാൻസ്, വിജയ് സേതുപതിക്കും സമാന്തയ്ക്കുമൊപ്പമുള്ള തമിഴ് ചിത്രം സൂപ്പർ ഡിലക്സ്, നവാഗത സംവിധായകനൊപ്പമുള്ള ആണെങ്കിലും അല്ലെങ്കിലും, സത്യൻ അന്തിക്കാടിനോടൊപ്പമുള്ള പുതിയ ചിത്രം എന്നിവയുടെ തിരക്കിലാണ് ഫഹദ് ഇപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP