Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ഉത്തരവാദിത്തങ്ങൾ ഞങ്ങൾ പങ്കുവയ്ക്കുകയായിരുന്നു; എനിക്ക് ഷൂട്ട് ഉള്ളപ്പോൾ അവൾ പ്രൊഡക്ഷൻ നോക്കും; എനിക്കിഷ്ടം ഡാർക് സിനിമകൾ; നസ്രിയക്ക് റോംകോംസ് സിനിമകളോടാണ് പ്രിയം; അവൾക്കിഷ്ടപ്പെട്ട സിനിമകൾ മാത്രമേ നിർമ്മിക്കുകയുള്ളൂ; അച്ഛൻ തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം ഇരുന്ന് സിനിമ കാണാനാണ് ഇഷ്ടപ്പെടുന്നത്; ഞാനു നസ്രിയയും വീട്ടിലിരുന്നും; ഫഹദ് ഫാസിൽ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നു

ഉത്തരവാദിത്തങ്ങൾ ഞങ്ങൾ പങ്കുവയ്ക്കുകയായിരുന്നു; എനിക്ക് ഷൂട്ട് ഉള്ളപ്പോൾ അവൾ പ്രൊഡക്ഷൻ നോക്കും; എനിക്കിഷ്ടം ഡാർക് സിനിമകൾ; നസ്രിയക്ക് റോംകോംസ് സിനിമകളോടാണ് പ്രിയം; അവൾക്കിഷ്ടപ്പെട്ട സിനിമകൾ മാത്രമേ നിർമ്മിക്കുകയുള്ളൂ; അച്ഛൻ തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം ഇരുന്ന് സിനിമ കാണാനാണ് ഇഷ്ടപ്പെടുന്നത്; ഞാനു നസ്രിയയും വീട്ടിലിരുന്നും; ഫഹദ് ഫാസിൽ വിശേഷങ്ങൾ പങ്ക് വയ്ക്കുന്നു

ഞാൻ പ്രകാശന് ശേഷം ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രവും തിയേറ്ററിൽ കൈയടി നേടുകയാണ്. ഫഹദ് വില്ലൻ റോളിലെത്തുന്ന കുമ്പളങ്ങി നൈറ്റ്സിലെ നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷമ്മി എന്ന വില്ലൻ ചുവ കലർന്ന കഥാപാത്രമായി ഫഹദ് തകർത്താടിയെന്ന് കാഴ്‌ച്ചക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ചിത്രത്തിൽ അഭിനേതാവുമാത്രമല്ല, നിർമ്മാതാവ് കൂടിയാണ് ഫഹദ്. ദിലീഷ് പോത്തൻ, നസ്രിയ നസീം, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം വിജയത്തിലേക്ക് നീങ്ങുമ്പോൾ തന്റെ സിനിമാ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ്. ലീജ ടൈംസ് മായുള്ള അഭിമുഖത്തിൽ ആണ് ഫഹദ് മനസ് തുറന്നത്.

താൻ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് കൃത്യമായ ധാരണകൾ ഉണ്ടായിരുന്നുവെന്നും തന്നെക്കാൾ കൂടുതലായി അത് ദിലീഷ് പോത്തനും സംവിധായകൻ മഹേഷ് സി.നാരായണനും അറിയാമായിരുന്നു. തന്നെക്കാൾ സ്‌ക്രീൻ സ്‌പേസ് കൂടുതലും കുമ്പളങ്ങിക്കാരായി നിറഞ്ഞു നിൽക്കുന്നതും മറ്റു താരങ്ങളാനിന്നും ഫഹദ് പറയുന്നു. ഇമേജിനെക്കുറിച്ച് ഭയമില്ലെന്നും കഥാപാത്രത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചില്ലെന്നും ഫഹദ് പറഞ്ഞു.

താൻ വീട്ടിലിരുന്നാണ് സിനിമകൾ കാണുന്നതെന്നാണ് ഫഹദ് പറയുന്നത്. 'ഞാനും നസ്രിയയും സാധാരണയായി വീട്ടിലിരുന്നാണ് സിനിമ കാണുന്നത്. എന്നാൽ അച്ഛൻ തിയേറ്ററിൽ ചെന്ന് പ്രേക്ഷകർക്കൊപ്പം ഇരുന്ന് സിനിമ കാണാനാണ് ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ ഫീഡ്ബാക്ക് എനിക്ക് പ്രധാനമാണ്' അഭിമുഖത്തിൽ ഫഹദ് പറഞ്ഞു.

'ഉത്തരവാദിത്തങ്ങൾ ഞങ്ങൾ പങ്കുവെയ്ക്കുകയായിരുന്നുവെന്നും എനിക്ക് ഷൂട്ട് ഉള്ളപ്പോൾ അവൾ പ്രൊഡക്ഷൻ ജോലികൾ നോക്കും. അവളുടെ പിന്തുണ എന്നെ കൂടുതൽ കരുത്തനാക്കി. ഞങ്ങൾ ഒരുമിച്ചാണ് സിനിമ കാണാറ്. എനിക്കിഷ്ടം ഡാർക്ക് സിനിമകളാണ്. എന്നാൽ നസ്‌റിയക്ക് റോംകോംസ് സിനിമകളോടാണ് കൂടുതൽ പ്രിയം. അവൾക്കിഷ്ടപ്പെട്ട സിനിമകൾ മാത്രമേ നിർമ്മിക്കുകയുള്ളൂ. സ്‌ക്രിപ്റ്റ് ഇഷ്ടമായതു കൊണ്ടാണ് അവൾ വരത്തനും കുമ്പളങ്ങി നൈറ്റ്‌സും നിർമ്മിച്ചതെന്നും നടൻ പറഞ്ഞു.

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വില്ലൻ റോളിലാണ് ഫഹദ് എത്തുന്നത്. നാല് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അന്നാ ബെന്നാണ് ചിത്രത്തിൽ ഷെയ്നിന്റെ നായികയായി എത്തുന്നത്. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഗ്രേസ് ആന്റണി, ജാസ്മിൻ, ഷീല എന്നിവരാണ് മറ്റു പ്രധാന സ്ത്രീകഥാപാത്രങ്ങൾ.

ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന ബാനറിൽ സിനിമാ നിർമ്മാണരംഗത്ത് സജീവമാണ് ഫഹദും. പ്രൊഡക്ഷൻ ബാനർ ഫഹദിന്റിറെ പേരിലാണെങ്കിലും ഈ നിർമ്മാണകാര്യങ്ങളുടെ കാര്യങ്ങളിൽ സജീവമാവുന്നത് നടിയും ഭാര്യയുമായ നസ്രിയയാണ്. അൻവർ റഷീദ് ചിത്രം ട്രാൻസിലാണ് ഫഹദ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫഹദ് അഭിനയിച്ച തമിഴ് ചിത്രം സൂപ്പർ ഡീലക്‌സ്‌റിലീസിനൊരുങ്ങുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP