Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

തന്നെ അടുക്കി പെറുക്കി വൃത്തിയാക്കിയ നസ്‌റിയയെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാതെ ഫഹദ്; നസ്‌റിയയെ കാണാൻ വേണ്ടി മാത്രം മലേഷ്യയിൽ നിന്നും ഒരു ദിവസത്തേക്ക് വന്ന് പോയത് അഭിമാനത്തോടെ പറഞ്ഞ് യുവനായകൻ; ഒരു സിനിമയിൽ ഫഹദും നസ്‌റിയയും ഒരുമിച്ച് അഭിനയിക്കുമെന്ന് വെളിപ്പെടുത്തൽ

തന്നെ അടുക്കി പെറുക്കി വൃത്തിയാക്കിയ നസ്‌റിയയെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാതെ ഫഹദ്; നസ്‌റിയയെ കാണാൻ വേണ്ടി മാത്രം മലേഷ്യയിൽ നിന്നും ഒരു ദിവസത്തേക്ക് വന്ന് പോയത് അഭിമാനത്തോടെ പറഞ്ഞ് യുവനായകൻ; ഒരു സിനിമയിൽ ഫഹദും നസ്‌റിയയും ഒരുമിച്ച് അഭിനയിക്കുമെന്ന് വെളിപ്പെടുത്തൽ

കൊച്ചി: ഫഹദ് ഫാസിൽ നസ്‌റിയ താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നു. എന്നാൽ ഏത് സംവിധായകന്റെ കീഴിലാണെന്നും ഏത് സിനിമയാണെന്നതും സസ്‌പെൻസായി തുടരുമെന്ന് ഇരുവരും പറഞ്ഞു. വനിത മാസികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇരുവരുടേയും വെളിപ്പെടുത്തൽ. തന്റെ ജീവിതത്തിൽ അടുക്കും ചിട്ടയുമുണ്ടാക്കിയ വ്യക്തിയാണ് നസ്‌റിയ എന്നും മലേഷ്യയിൽ നിന്നും ഷൂട്ടിങിനിടയിൽ ഒരു ദിവസത്തെ അവധിയെടുത്ത് നസ്‌റിയയെ കണ്ട് മടങ്ങിയ രസകരമായ കഥയും ഫഹദ് തന്നെ പറയുന്നു.

നസ്രിയയിൽ ഫഹദ് അത്ര അഡിക്റ്റഡാണല്ലേ എന്ന ചോദ്യത്തിൽ നിന്നും നസ്‌റിയ തന്ത്രപൂർവ്വം ഒഴിഞ്ഞ് മാറിയപ്പോൾ പക്ഷേ, ഫഹദ് പൊട്ടിച്ചിരിച്ചു പറഞ്ഞു, ''ഭയങ്കര ട്രിക്ക് പ്രയോഗിച്ച് നസ്രിയ എന്നെ അഡിക്റ്റാക്കി മാറ്റി. മലേഷ്യയിൽ ഷൂട്ടിനു പോയപ്പോൾ ഒറ്റ രാത്രയിൽ വീട്ടിൽ വന്ന് ഞാ ൻ തിരിച്ചു പോയിട്ടുണ്ട്. ഇത്ര റിസ്‌ക് എടുത്തു പോണോ എ ന്നൊക്കെ സെറ്റിലുള്ളവർ ചോദിക്കും എന്നും ഫഹദ് വെളിപ്പെടുത്തുന്നു. 

Stories you may Like

ഇപ്പോഴുള്ള 'ഡിസിപ്ലിൻ' ഉണ്ടായത് നസ്രിയയുടെ കൂടെ ചേർന്നതിൽ പിന്നെയാണ്. ഈ മാനസികാവസ്ഥയിലേക്ക് എന്നെ എത്തിക്കാൻ നസ്രിയയ്ക്ക് നാലു വർഷം വേണ്ടി വന്നു. ഇനിയൊരു അഞ്ചു വർഷം കൂടി കഴിഞ്ഞാൽ ഞാൻ കുറച്ചു കൂടി മാറിയേക്കും. എന്നും തന്നെ അടുക്കി പെറുക്കി വൃ്തിയാക്കിയ ഭാര്യക്കുള്ള കോംപ്ലിമെന്റായി ഫഹദ് പറയുന്നു.ജീവിതത്തിൽ എനിക്ക് 'എക്സ്‌പ്രസ്സ്' ചെയ്യാനറിയില്ല. ടെൻഷനൊന്നും തുറന്നു പറയില്ലെന്നും ഫഹദ് പറയുന്നു. ഒരിക്കൽ എംടിയുടെ 'ആ ൾക്കൂട്ടത്തിൽ തനിയെ' ടിവിയിൽ വന്നു. ഈ സിനിമ കണ്ടിട്ടു ണ്ടോ എന്നു നസ്രിയയോടു ചോദിച്ചപ്പോൾ ഒരു നിമിഷം ആ ലോചിച്ചു കഴിഞ്ഞ് ഉത്തരം വന്നു, ''സിനിമ കണ്ടിട്ടില്ല. പക്ഷേ, അതു പോലൊരാൾ ഈ വീട്ടിലുണ്ട്...''

ഫഹദിന്റെ ജീവിതത്തിൽനിന്ന് ഞാനൊന്നും എടുത്തുമാറ്റിയിട്ടില്ല. പണ്ടു ഫഹദ് എങ്ങെനയായിരുന്നോ ഇ പ്പോഴും അങ്ങനെ തന്നെ. എന്തെങ്കിലും ടെൻഷനുണ്ടെങ്കിൽ ഫഹദ് പറയില്ല. ആൾക്കൂട്ടത്തിനിടയിലാണെങ്കിലും വേറേതോ ലോകത്തു നിൽക്കും പോലെ. അപ്പോൾ നമുക്കു മനസ്സിലാകും. പിന്നെ പുറകേ നടന്ന് ചോദിച്ച് കാര്യം കണ്ടുപിടിക്കണം എന്നും നസ്‌റിയ പറയുന്നു.

ഞങ്ങളുടെ സ്വഭാവത്തിൽ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട്. അത്തരം വ്യത്യാസങ്ങളാണ് ജീവിതം കുറച്ചുകൂടി എ ളുപ്പമാക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഒരു യാത്ര പോകുകയാണെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്താൽ എ വിടെയാണോ പോകേണ്ടത് അവിടെ എത്തിയാലേ ഫഹദ് കാ ർ നിർത്തൂ. പക്ഷേ, ഞാനങ്ങനെയല്ല, ഇടയ്ക്കിടെ ഇറങ്ങി, ഷോ പ്പിങ്ങൊക്കെ ചെയ്ത്...ആൾക്കൂട്ടത്തിലേക്കൊക്കെ ഇറങ്ങാൻ ഫഹദിന് പേടിയാണ്. ഞാനങ്ങനെയല്ല എന്നും നസ്‌റിയ പറയുന്നു.

കുറേ സാമ്യങ്ങളും തങ്ങൾക്കിടയിൽ ഉണ്ടെന്ന് ഫഹദ് പറയുന്നു. ദാ, ഇപ്പോൾ ഒന്നു ബാംഗ്ലൂരേക്ക് പോയാലോ എന്നു ചോദിച്ചാൽ പിന്നെന്താ പോവാം എന്നു പറഞ്ഞ് നസ്രിയ ചാടി വീഴും. ഏതു ചെറിയ 'എക്‌സൈറ്റ്‌മെന്റിനും' നസ്രിയയുണ്ട്. എന്റെ വീട്ടിൽ നേരെ തിരിച്ചായിരുന്നു. എപ്പോൾ പുറപ്പെ ടണം എവിടൊക്കെ പോണം. എല്ലാത്തിനും കൃത്യമായ മു ന്നൊരുക്കം ഉണ്ടാവും. ഞങ്ങൾ രണ്ടും അങ്ങനെയല്ല. യാത്രക ളധികവും ഒരു പ്ലാനിങ്ങും ഇല്ലാതെയാണ്. ഇറങ്ങുമ്പോഴും കൃ ത്യമായ തീരുമാനമുണ്ടാവില്ല, എങ്ങോട്ടാണെന്ന്.പ്രണയം ഏതവസ്ഥയിലും സുന്ദരമാണെങ്കിലും വിവാഹശേഷം അതിനു കിട്ടുന്ന സ്വാതന്ത്ര്യം ഉണ്ടല്ലോ, അതു മനോഹ രമാണ്. ആരോടും നമുക്ക് വിശദീകരണങ്ങൾ കൊടുക്കണ്ട. ആരോടും ഉത്തരം പറയേണ്ട.. അപ്പോൾ പ്രണയത്തിന്റെ സൗന്ദര്യവും കൂടും. വീട്ടിൽ നിന്നു വിളിച്ചാലുള്ള ഇപ്പോഴത്തെ ആ ദ്യ ചോദ്യം 'നിങ്ങൾ എവിടെയാണെ'ന്നാണ്?

അധികം സിനിമയിൽ ഒന്നും അങ്ങനെ അഭിനയിക്കാത്തതുകൊണ്ട് തന്നെ നാല് വര്#ഷം പോയതൊന്നും അറിഞ്ഞില്ലെന്നും എന്നാൽ തന്നോട് ഇത് ചോദിക്കുന്ന ആരും കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് ഫഹദ് സിനിമയിലേക്ക് തിരിച്ചെത്തിയത് എന്നത് ശ്രദ്ധിച്ചില്ലെന്നും നസ്‌റിയ പറയുന്നു. 'മഹേഷിന്റെ പ്രതികാരം' കഴിഞ്ഞ് കൃത്യം ഒരു വർഷം ഒരു സിനിമയിലും അഭിനയിക്കാതെ ഞാൻ വീട്ടിലിരുന്നു. ആ കാലത്ത് ഒരുപാടു യാത്രകൾ പോയി എന്നും ഫഹദ് പറയുന്നു.ഒരു വർഷം തികയാൻ വാശിപോലെ കാത്തിരുന്നു. 'ടേക്ക് ഓഫ്' ജൂലൈ 1 ന് ആരംഭിക്കേണ്ടതായിരുന്നു. വെറുതെയിരുപ്പിന് ഒരു വർഷം തികയുന്ന ജൂലൈ 12നേ ഞാനെത്തൂ എന്നു പറഞ്ഞിരുന്നു. ഇതാരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കിൽ ഫഹദിനെ വീട്ടിലിരുത്തിയ 'ഭീകരി' ആക്കി തന്നെ മാറ്റുമായിരുന്നുവെന്നും നസ്രിയ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP