Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാല കരികാലയിൽ ഹുമ റുറൈഷിക്കൊപ്പം ഈശ്വരി റാവും നായിക വേഷത്തിൽ; രജനിയുടെ നായികയായെത്തുക മുൻ കാല നായികയെന്ന് റിപ്പോർട്ട്

കാല കരികാലയിൽ ഹുമ റുറൈഷിക്കൊപ്പം ഈശ്വരി റാവും നായിക വേഷത്തിൽ; രജനിയുടെ നായികയായെത്തുക മുൻ കാല നായികയെന്ന് റിപ്പോർട്ട്

രാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ കാല കരികാലയിൽ നായികയായി എത്തുന്നത് മുൻകാലനടി ഈശ്വരി റാവു ആണ്. നേരത്തെ ബോളിവുഡ് സുന്ദരി ഹുമ ഖുറൈഷിയായിരിക്കും കാല കരികാലയിൽ രജനിയുടെ നായിക എന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ രജനിയുടെ നായികയല്ലെങ്കിലും ചിത്രത്തിൽ വളരെ സുപ്രധാനമായ വേഷം ഹുമ ചെയ്യുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ബോളിവുഡ് താരം നാന പടേക്കറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു പൊലീസ് ഓഫീസറായാണ് നാന ഇതിൽ എത്തുന്നത്. ജയറാം നായകനായ ഊട്ടിപ്പട്ടണം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സുപരിചിതയാണ് ഈശ്വരി റാവു. അതിന് മുമ്പ് 'ഒരു മയിൽപീലി തുണ്ടും കുറേ വളപ്പൊട്ടുകളും' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല കരികാല നിർമ്മിക്കുന്നത് നടൻ ധനുഷ് അണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP