Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

സ്റ്റീവ് ലോപ്പസിലെ ഗുണ്ടാനേതാവ് ഇഎംഎസിന്റെ കൊച്ചുമകൻ; ഇം.എം ശ്രീധരന്റെ മകന്റെ സിനിമാപ്രകടനത്തിനു കയ്യടി

സ്റ്റീവ് ലോപ്പസിലെ ഗുണ്ടാനേതാവ് ഇഎംഎസിന്റെ കൊച്ചുമകൻ; ഇം.എം ശ്രീധരന്റെ മകന്റെ സിനിമാപ്രകടനത്തിനു കയ്യടി

തിരുവനന്തപുരം: സിനിമയിൽ വില്ലനായി തിളങ്ങി ഇംഎംഎസിന്റെ കൊച്ചുമകൻ. രാജീവ് രവിയുടെ പുതിയ ചിത്രമായ സ്റ്റീവ് ലോപ്പസിലെ വില്ലനെ അവതരിപ്പിച്ചാണ് ഇംഎംഎസിന്റെ കൊച്ചുമകൻ കയ്യടി നേടുന്നത്. ഇ.എം.എസിന്റെ മകൻ പരേതനായ ഇ.എം. ശ്രീധരന്റെ മകൻ സുജിത് ശങ്കറാണ് സ്റ്റീവ് ലോപ്പസിൽ ഗുണ്ടാനേതാവായ ഹരി എന്ന കഥാപാത്രത്തെ അവിസ്മരണീയമായി അവതരിപ്പിച്ചിരിക്കുന്നത്.

ഫാസിലിന്റെ മകൻ ഫർഹാൻ ഫാസിലിനൊപ്പം മുഖ്യവേഷമാണ് ചിത്രത്തിൽ സുജിത്തിന്. പൊലീസും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള അവിഹിതബന്ധങ്ങൾക്കിടയിൽ അകപ്പെട്ടു പോകുന്ന ഹരിയെ അനായാസമായാണ് സുജിത് അവതരിപ്പിച്ചിരിക്കുന്നത്.

നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ സുജിത് നിരവധി നാടകങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യ. ചിത്രമാണിത്. ഇപ്പോൾ ഹൈദരാബാദിൽ പെർഫോമിങ് ആർട്‌സിൽ പിഎച്ച്.ഡി ചെയ്യുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP