Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

കൂടുതൽ സിനിമ ചെയ്യാൻ വാപ്പച്ചി പറയാറുണ്ട്; സിനിമകൾ വൈകുന്നതിനെ കുറിച്ചും ചോദിക്കും; വർഷത്തിൽ ഒരു സിനിമയാണെങ്കിൽ എന്റെ വീട്ടിൽ വരേണ്ട! ദുൽഖർ സൽമാൻ പറയുന്നു

കൂടുതൽ സിനിമ ചെയ്യാൻ വാപ്പച്ചി പറയാറുണ്ട്; സിനിമകൾ വൈകുന്നതിനെ കുറിച്ചും ചോദിക്കും; വർഷത്തിൽ ഒരു സിനിമയാണെങ്കിൽ എന്റെ വീട്ടിൽ വരേണ്ട! ദുൽഖർ സൽമാൻ പറയുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ബോളിവുഡിലും മാർക്കറ്റുള്ള നടനായി ദുൽഖർ സൽമാൻ മാറിയിട്ട് കാലം കുറച്ചായി. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ വെള്ളിത്തിരയിൽ എത്തിയ ദുൽഖർ വളരെ ചെറിയ സമയം കൊണ്ടു തന്നെ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.

ഒരു വർഷം മമ്മൂട്ടി നാലോ അഞ്ചോ ചിത്രങ്ങൾ ചെയ്യുമ്പോൾ ദുൽഖറിന്റേതായി ഒരു ചിത്രം മാത്രമായിരിക്കും എത്തുക. പിതാവിനെ പോലെ അധികം സിനിമകൾ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ദുൽഖർ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'കഥ കേട്ട് ഒരുപാടുസമയമെടുത്താണ് ഞാൻ സിനിമ ചെയ്യുന്നത്. കൂടുതൽ സിനിമ ചെയ്യാൻ വാപ്പച്ചി പറയാറുണ്ട്. കൂടാതെ സിനിമകൾ വൈകുന്നതിനെ കുറിച്ചും ചോദിക്കാറുണ്ട്. അദ്ദേഹം വർഷത്തിൽ നാലഞ്ച് സിനിമകൾ ചെയ്യാറുണ്ട്. എനിക്ക് തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കില്ല. അത് അദ്ദേഹത്തിന് പറഞ്ഞാൽ മനസിലാവില്ല. വർഷത്തിൽ ഒരു സിനിമ ചെയ്യാനാണെങ്കിൽ എന്റെ വീട്ടിൽ വരരുതെന്ന് അദ്ദേഹം പറയാറുണ്ട് ചിരിച്ചുകൊണ്ട് ദുൽഖർ സൽമാൻ പറഞ്ഞു. കൂടാതെ കൂടുതൽ സിനിമകൾ ചെയ്യാനും അദ്ദേഹം പറയാറുണ്ട്.

ഹീരിയേ മ്യൂസിക്കൽ ആൽബമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ദുൽഖറിന്റെ പ്രൊജക്ട്. മികച്ച പ്രതികരണമാണ് ആൽബത്തിന് ലഭിക്കുന്നത്. അർജിത്ത് സിങ്ങും ജസ്‌ലീനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുൽഖറിനൊപ്പം ജസ്‌ലീനാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.

കിങ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാന്റേതായി പുറത്ത് ഇറങ്ങാനുള്ള ചിത്രം. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നെറ്റ്ഫ്ളാക്‌സിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന വെബ് സീരീസായ ഗൺസ് ആൻഡ് ഗുലാബ്‌സാണ് നടന്റെ മറ്റൊരു പ്രൊജക്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP