Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നല്ല സിനിമയാണേൽ കാണും', 'ആദ്യ സംവിധായകന്റെ സ്വപ്നം' 'ഒട്ടേറെ ആളുകളുടെ കഷ്ടപ്പാടാണ് സിനിമ' തുടങ്ങിയ നാടകങ്ങളുടെ സംഘാടകർ സെപ്റ്റംബർ 28 ന് ശേഷവും ഇവിടെയൊക്കെ ഉണ്ടാകുമല്ലോ....അല്ലേ ? സിനിമയെ സ്‌നേഹിച്ചു കൊല്ലുന്ന ഹാഷ് ടാഗ് ചങ്ങാതിമാരോടാണ് ചോദ്യം; സംവിധായകൻ ഡോ. ബിജുവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

'നല്ല സിനിമയാണേൽ കാണും', 'ആദ്യ സംവിധായകന്റെ സ്വപ്നം' 'ഒട്ടേറെ ആളുകളുടെ കഷ്ടപ്പാടാണ് സിനിമ' തുടങ്ങിയ നാടകങ്ങളുടെ സംഘാടകർ സെപ്റ്റംബർ 28 ന് ശേഷവും ഇവിടെയൊക്കെ ഉണ്ടാകുമല്ലോ....അല്ലേ ? സിനിമയെ സ്‌നേഹിച്ചു കൊല്ലുന്ന ഹാഷ് ടാഗ് ചങ്ങാതിമാരോടാണ് ചോദ്യം; സംവിധായകൻ ഡോ. ബിജുവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

രാമലീല കോരിത്തരിപ്പിക്കുന്നത് ആരെയൊക്കെയാണ് ? ഹാഷ് ടാഗ് പ്രചരണവും കോലാഹലവും കൂട്ടായ്മയുമൊക്കെ കാണുമ്പോൾ ആർക്കാണെങ്കിലും സംശയം തോന്നും. ആദ്യമായിട്ടാണോ ഒരു പുതുമുഖ സംവിധായകൻ ചിത്രവുമായി എത്തുന്നത് ? ഇനി വരുന്ന എല്ലാ പുതുമുഖങ്ങൾക്കും ഈ കൂട്ടായ്മ ഉണ്ടാകുമോ? കോടിയുടൈ കിലുക്കവും ഒരുമയുടെ ലോബിയിംഗുമൊന്നുമില്ലാത്ത സിനിമയെടുക്കുന്ന സംവിധായകൻ ഡോ. ബിജു എഴുതിയ കുറിപ്പു കാണാം


1.ഒറ്റാൽ. (ദേശീയ, അന്തർദേശീയ , സംസ്ഥാന പുരസ്‌കാരങ്ങൾ)
2. പേരറിയാത്തവർ (ദേശീയ, അന്തർ ദേശീയ പുരസ്‌കാരങ്ങൾ)
3. കന്യക ടാക്കീസ് (ആദ്യ സംവിധായകൻ,സംസ്ഥാന പുരസ്‌കാരം, നിരവധി ചലച്ചിത്ര മേളകൾ)
4. ക്രൈം നമ്പർ 89 (ആദ്യ സംവിധായകൻ, സംസ്ഥാന പുരസ്‌കാരം)
5. ഐൻ (ദേശീയ പുരസ്‌കാരം)
6.മാൻഹോൾ (ആദ്യ സംവിധായിക, സംസ്ഥാന പുരസ്‌കാരം)
7.ആദിമധ്യാന്തം (ആദ്യ സംവിധായകൻ, ദേശീയ , സംസ്ഥാന പുരസ്‌കാരങ്ങൾ)
8. ഒഴിവു ദിവസത്തെ കളി ( സംസ്ഥാന പുരസ്‌കാരം)
9. ചായില്യം ( ആദ്യ സംവിധായകൻ, സംസ്ഥാന പുരസ്‌കാരം)
10.അസ്തമയം വരെ (ആദ്യ സംവിധായകൻ, നിരവധി ചലച്ചിത്ര മേളകൾ)
11. മണ്റോ തുരുത്ത് (ആദ്യ സംവിധായകൻ, സംസ്ഥാന പുരസ്‌കാരം)
12. ചിത്ര സൂത്രം ( ആദ്യ സംവിധായകൻ, സംസ്ഥാന പുരസ്‌കാരം, നിരവധി ചലച്ചിത്ര മേളകൾ)
13. ഒറ്റയാൾ പാത (സംസ്ഥാന പുരസ്‌കാരം)
14. ആലിഫ് ( ആദ്യ സംവിധായകൻ, സംസ്ഥാന പുരസ്‌കാരം)
15. ആറടി (ആദ്യ സംവിധായകൻ,നിരൂപക ശ്രദ്ധ നേടിയ ചിത്രം)
16. നഖരം (ആദ്യ സംവിധായകൻ, നിരൂപക ശ്രദ്ധ നേടിയ ചിത്രം)
17. പതിനൊന്നാം സ്ഥലം (ആദ്യ സംവിധായകൻ, നിരൂപക ശ്രദ്ധ നേടിയ ചിത്രം )
18. കരി (ആദ്യ സംവിധായകൻ, നിരൂപക ശ്രദ്ധ നേടിയ ചിത്രം)
19. ഗപ്പി (ആദ്യ സംവിധായകൻ, നിരൂപക ശ്രദ്ധ നേടിയ ചിത്രം )

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ചിത്രങ്ങളുടെ പേരുകൾ വെറുതേ ഒന്ന് സൂചിപ്പിച്ചതാണ് .ഭൂരിഭാഗവും ആദ്യ സംവിധായകരുടേത് ആയിരുന്നു..മിക്ക സിനിമകളും മലയാളത്തിന്റെ അഭിമാനം ഉയർത്തി ദേശീയ അന്തർദേശീയ സംസ്ഥാന തലത്തിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങൾ ആയിരുന്നു...
ഈ ചിത്രങ്ങൾ ഒക്കെ റിലീസ് ചെയ്യാൻ പോലും തിയറ്ററുകൾ കിട്ടാൻ ഏറെ ബുദ്ധിമുട്ട് ആയിരുന്നു..(ഇപ്പോഴും റിലീസ് ചെയ്യാൻ സാധിക്കാത്ത ചിത്രങ്ങളും ഇതിൽ ഉണ്ട്)
ഈ ചിത്രങ്ങളുടെ എല്ലാം പിന്നണിയിൽ നിരവധി ആളുകൾ പ്രവർത്തിച്ചിരുന്നു...മലയാളത്തിന്റെ അഭിമാനം ഉയർത്തിയ ഈ ചിത്രങ്ങൾ കാണാൻ ആളുകൾ ചെല്ലാത്തതിനാൽ പ്രബുദ്ധ കേരളത്തിലെ തിയറ്ററുകളിൽ കൂടുതൽ ദിവസങ്ങൾ പ്രദർശിപ്പിക്കാൻ ഈ ചിത്രങ്ങൾക്ക് സാധിച്ചിരുന്നില്ല ....

അപ്പോ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ.. ആദ്യ സംവിധായകനെയും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരുടെ അധ്വാനത്തിനേയും ഒക്കെ ഇങ്ങനെ സ്‌നേഹിച്ചു കൊല്ലുന്ന, തിയറ്ററിൽ കയറി കാണാൻ ആഹ്വാനം ചെയ്യുന്ന ഇത്രയേറെ ''കലാ സ്‌നേഹികൾ' ഈ നാട്ടിൽ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഈ ഉത്തമ സിനിമാ പിന്തുണക്കാരെ ഒന്നും ഇതിന് മുൻപ് മുകളിൽ സൂചിപ്പിച്ച സിനിമകളുടെ വഴിയേ കണ്ടിട്ടില്ല....വെറുതെ ഓർമിച്ചു എന്നേയുള്ളൂ....ഇപ്പോൾ ഈ ആദ്യ സംവിധായക സ്‌നേഹവും നല്ല സിനിമയാണെങ്കിൽ കാണും എന്ന ടാഗും ഒക്കെ എന്തിനാണെന്ന് എല്ലാവർക്കും മനസ്സിലാകും..അപ്പൊ ഇവിടെയൊക്കെ തന്നെ കാണുമല്ലോ ഈ ഹാഷ് ടാഗ് ചങ്ങാതിമാർ...

കുറച്ച് ആദ്യ സംവിധായകർ പിന്നാലെ വരാനുണ്ട്...
ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മലയാള സിനിമയുടെ യശസ്സ് ഉയർത്താൻ പ്രാപ്തിയുള്ളവർ .കോടി ക്ലബ്ബ് നിർമ്മാതാക്കളുടെ പിന്തുണ ഒന്നുമില്ലാത്ത ചില കുഞ്ഞു സ്വതന്ത്ര സിനിമകൾ.. ആദ്യം അക്കമിട്ടു സൂചിപ്പിച്ച സിനിമകളെ പോല ഇനി വരുന്ന സിനിമകളോടും പ്രബുദ്ധ കേരളം പിൻ തിരിഞ്ഞു നിൽക്കും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട...

അപ്പോ 'നല്ല സിനിമയാണേൽ കാണും', 'ആദ്യ സംവിധായകന്റെ സ്വപ്നം' 'പിന്നണിയിൽ പ്രവർത്തിച്ച ഒട്ടേറെ ആളുകളുടെ കഷ്ടപ്പാടാണ് സിനിമ' തുടങ്ങിയ പേരുകളിൽ ഇപ്പോൾ നടന്നു വരുന്ന നാടകങ്ങളുടെ സംഘാടകർ സെപ്റ്റംബർ 28 ന് ശേഷവും ഇവിടെയൊക്കെ ഉണ്ടാകുമല്ലോ....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP