Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു മലമുകളിലെ വീട്ടിൽ വച്ചാണ് സിനിമ ചിത്രീകരിച്ചത്; ടൗണിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്‌തെത്തുന്ന ലൊക്കേഷനിലെത്തിയപ്പോൾ മമ്മൂട്ടി കാറിൽ നിന്ന് ഇറങ്ങിയില്ല; താനെന്തിന് ഇത്ര റിസ്‌ക് എടുത്ത് ഈ സിനിമ ചെയ്യണമെന്ന് ചോദിച്ചു; കാരവാനും ഇല്ലെന്ന് ചൂണ്ടിക്കാട്ടി; തൊടുമ്പോൾ തന്നെ റോസാപ്പൂ നിറമായി മാറുന്ന സൗന്ദര്യം കുറയ്ക്കാനായി താടി വളർത്തിച്ചു; പേരൻപിന്റെ ആദ്യ ദിനത്തിൽ ലൊക്കേഷനിലെത്തിയ മമ്മൂട്ടിയെ ചൊടിപ്പിച്ച കഥയും വിശേഷങ്ങളും പങ്ക് വച്ച് സംവിധായകൻ റാം

ഒരു മലമുകളിലെ വീട്ടിൽ വച്ചാണ് സിനിമ ചിത്രീകരിച്ചത്; ടൗണിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്‌തെത്തുന്ന ലൊക്കേഷനിലെത്തിയപ്പോൾ മമ്മൂട്ടി കാറിൽ നിന്ന് ഇറങ്ങിയില്ല; താനെന്തിന് ഇത്ര റിസ്‌ക് എടുത്ത് ഈ സിനിമ ചെയ്യണമെന്ന് ചോദിച്ചു; കാരവാനും ഇല്ലെന്ന് ചൂണ്ടിക്കാട്ടി; തൊടുമ്പോൾ തന്നെ റോസാപ്പൂ നിറമായി മാറുന്ന സൗന്ദര്യം കുറയ്ക്കാനായി താടി വളർത്തിച്ചു; പേരൻപിന്റെ ആദ്യ ദിനത്തിൽ ലൊക്കേഷനിലെത്തിയ മമ്മൂട്ടിയെ ചൊടിപ്പിച്ച കഥയും വിശേഷങ്ങളും പങ്ക് വച്ച് സംവിധായകൻ റാം

പേരൻപ് കണ്ടവരെല്ലാം അമുദനായുള്ള മമ്മൂട്ടിയുടെ പകർന്നാട്ടത്തെ പ്രശംസിക്കുകയാണ്. ലോക ചലച്ചിത്ര വേദികളിൽ കയ്യടി നേടിയ മമ്മൂട്ടി ചിത്രം പേരൻപിന്റെ പ്രീമിയകർ ഷോ കണ്ടവരെല്ലാം നടന്റെ പ്രകടനത്തെ വാനോളം പുകഴ്‌ത്തുകയാണ്. തെന്നിന്ത്യ മുഴുവൻ കാത്തിരിക്കുന്ന റാം സംവിധാനം ചെയ്ത പേരൻപ് നാളെയാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളും മമ്മൂട്ടിയുമായുള്ള ആദ്യനുഭവങ്ങളും പങ്ക് വച്ച് സംവിധായകൻ റാം പങ്ക് വച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഒരു മലമുകളിലെ വീട്ടിൽ വച്ചാണ് സിനിമ ചിത്രീകരിച്ചത്. ടൗണിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ യാത്ര ചെയ്ത് വേണം ലൊക്കേഷനിൽ എത്താൻ. കുണ്ടും കുഴിയുമുള്ള വളരെ മോശപ്പെട്ട റോഡാണ്. ആദ്യ ദിവസം മമ്മൂട്ടി ചെറുതായി ദേഷ്യപ്പെട്ടെന്ന് സംവിധായകൻ പറഞ്ഞു. മാത്രമല്ല പേരൻപിൽ മമ്മൂട്ടിയെ അഭിനയിക്കാൻ വിളിക്കുമ്പോൾ തന്നെ ഏറെ കുഴപ്പിച്ചത് മമ്മൂട്ടിയുടെ സൗന്ദ്യര്യമായിരുന്നെന്ന് സംവിധായകൻ പറയുന്നു.

മമ്മൂട്ടി സർ, ഒരു പ്രാദേശിക നടനല്ല. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മികച്ച നടനാണ്. എന്നാൽ അദ്ദേഹം ഒരിക്കൽ പോലും താൻ വലിയ താരമാണെന്ന് അദ്ദേഹം കാണിച്ചില്ല. സാധാരണ ഒരു നടനെന്ന രീതിയിലാണ് പെരുമാറിയത്. കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിൽ പ്രീമിയർ ഷോ ഉണ്ടായിരുന്നു. അന്നാണ് ഞാൻ അത്രയും ആളുകളെ കണ്ടത്. അദ്ദേഹത്തിന് വേണ്ടി വന്നവരാണ്. അദ്ദേഹം താരമാണെന്ന് അറിയാം, പക്ഷേ ഇത്രയും വലിയ താരമാണെന്ന് കേരളത്തിൽ പോയപ്പോൾ ബോധ്യപ്പെട്ടു.

പേരൻപിന്റെ കഥയ്ക്ക് പറ്റിയ ഒരു ലൊക്കേഷൻ കണ്ടുപിടിച്ചു. അവിടെ ഷൂട്ട് ചെയ്താലേ ശരിയാകൂ എന്ന നിലപാടിലായിരുന്നു ഞാൻ. ലൊക്കേഷന്റെ ചിത്രം മമ്മൂട്ടി സാറിന് അയച്ചുകൊടുത്തു. ഇവിടേക്ക് എത്തേണ്ട സമയവും കാര്യങ്ങളും ഞാൻ അദ്ദേഹത്തെ അറിയിച്ചു. എന്നാൽ എങ്ങനെയുള്ള റോഡാണെന്ന് പറഞ്ഞില്ല. വളരെ മോശപ്പെട്ട റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടിയിരുന്നു.

അദ്ദേഹം ലൊക്കേഷനിൽ എത്തിയിട്ടും കാറിൽ നിന്നും ഇറങ്ങിയില്ല. നിങ്ങൾക്ക് എത്രാമത്തെ ചിത്രമാണ് സർ ഇത് എന്ന് മമ്മൂട്ടി ചോദിച്ചു. നാലാമത്തെ സിനിമയാണെന്ന് പറഞ്ഞു. എനിക്ക് ഇത് 350ന് മുകളിലത്തെ ചിത്രമാണ്. നിങ്ങൾ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടാം, പക്ഷേ ഞാൻ എന്തിനാണ് ഇത്രയും റിസ്‌ക് എടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കാരവൻ പോലും ഒരു കിലോമീറ്റർ അപ്പുറത്തായാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാളെ എന്തായാലും കാരവാൻ ഇങ്ങോട്ടേക്ക് കൊണ്ടുവരാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. കാരവാൻ വന്നിട്ട് ഷൂട്ട് തുടങ്ങാമെന്ന് ഞാൻ മമ്മൂട്ടി സാറോട് പറഞ്ഞു. പക്ഷേ ഇത്രയും ദൂരം വന്നിട്ട് അഭിനയിക്കാതെ എങ്ങനെയാ പോകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. അന്ന് തന്നെ ചിത്രീകരണം തുടങ്ങി. പിന്നീട് അദ്ദേഹം ഓകെ ആയി.

ഞാനും എന്റെ അസിസ്റ്റന്റും സെറ്റിൽ തന്നെയാണ് ഉറക്കം. ഞാൻ മാത്രം എങ്ങനെയാണ് ഹോട്ടലിൽ പോയി കിടക്കുന്നത്. നിങ്ങളും ഹോട്ടലിൽ വന്ന് കിടക്കണം എന്ന് അദ്ദേഹം പറഞ്ഞു. ശരീരവും മനസ്സും അർപ്പിച്ചാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ ഹാൻഡ്സം ലുക്ക് എങ്ങനെ കുറയ്ക്കണമെന്ന് അറിയില്ലായിരുന്നു. ആ പ്രശ്നം പരിഹരിക്കാൻ മമ്മൂട്ടിയുടെ അമുദൻ എന്ന കഥാപാത്രത്തിന് താടി നൽകിയതെന്നും റാം പറയുന്നു.ഈ സിനിമയിലാണെങ്കിൽ മമ്മൂക്ക ഒരു ടാക്‌സി ഡ്രൈവർ ആണ് ജീവിതത്തിൽ ഏറെ കഷ്ടപാടുകളിലൂടെ കടന്ന് പോകുന്ന ആളാണ്. അതൊന്നും അദ്ദേഹത്തിന് യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കാര്യങ്ങളാണ്. മമ്മൂക്കയുടെ നിറത്തിലോ ഹൈറ്റിലോ രൂപത്തിലോ ഒന്നും അങ്ങനെയുള്ള ഒരു ലക്ഷണങ്ങളും ഇല്ല. മമ്മൂട്ടിയുടെ മുഖത്ത് തൊടുമ്പോൾ തന്നെ റോസാപ്പൂ നിറമായി മാറും. അപ്പോൾ എന്റെ മുന്നിൽ ആകെ ഉണ്ടായിരുന്ന ഒരു മാർഗം താടി വളർത്തിക്കുക എന്നതായിരുന്നു. എന്റെ എല്ലാ പടത്തിലെയും നായകന്മാരോട് താടി വളർത്താൻ പറയുന്നത് അത് അവരുടെ അഭിനയത്തെ സഹായിക്കാനാണ്, എന്നാൽ ഈ സിനിമയിൽ ഞാൻ മമ്മൂക്കയോട് താടി വളർത്താൻ പറഞ്ഞത് അദ്ദേഹത്തിന്റെ സൗന്ദര്യം കുറയ്ക്കാൻ വേണ്ടിയാണ്'. റാം പറഞ്ഞു.

അമുദൻ എന്ന ടാക്സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരൻപ്. മമ്മൂട്ടി അമുദനായെത്തിയപ്പോൾ മകളായി വേഷമിട്ടത് തങ്കമീൻകളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, ട്രാൻസ്ജെൻഡറായ അഞ്ജലി അമീർ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തിൽ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. ചിത്രം ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP