Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേജർ രവി എന്ന സഹ പ്രവർത്തകനെ ഓർത്ത് ലജ്ജിക്കുന്നു; മഹാനടന്മാർ പോലും ബ്രയിൻവാഷ് ചെയ്യപ്പെടുന്ന കാലമാണിത്; കടുത്ത വിമർശനങ്ങളുമായി സംവിധായകൻ കമൽ

മേജർ രവി എന്ന സഹ പ്രവർത്തകനെ ഓർത്ത് ലജ്ജിക്കുന്നു; മഹാനടന്മാർ പോലും ബ്രയിൻവാഷ് ചെയ്യപ്പെടുന്ന കാലമാണിത്; കടുത്ത വിമർശനങ്ങളുമായി സംവിധായകൻ കമൽ

ദുർഗാദേവിയെ ആക്ഷേപിച്ചു എന്ന ആരോപണത്തിൽ മാദ്ധ്യമ പ്രവർത്തക സിന്ധു സൂര്യകുമാറിനെ അവഹേളിച്ച മേജർ രവിക്കെതിരെ സംവിധായകൻ കമൽ രംഗത്തെത്തി. മേജർ രവി എന്ന സഹപ്രവർത്തകനെ ഓർത്ത് ലജ്ജിക്കുന്നു എന്ന് കമൽ പറഞ്ഞു.

കൊച്ചിൻ സർവ്വകലാശാല കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ മാദ്ധ്യമപ്രവർത്തകയുടെ മുഖത്ത് തുപ്പുമെന്ന് തീവ്ര വലതുതീവ്രവാദ ചിന്താഗതിക്കാരനായ മേജർ രവി പറഞ്ഞു. പറയുക മാത്രമല്ല, ചെയ്യുകയും ചെയ്യുന്ന ഭീകരമായ കാലത്തിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. മഹാനടന്മാർ പോലും ബ്രെയിൻ വാഷ് ചെയ്യപ്പെടുന്നുവെന്നത് ഭയപ്പെടുത്തുന്നുവെന്നും കമൽ പറഞ്ഞു. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും, ജെഎൻയുവും പുരോഗമനമായി ചിന്തിക്കുന്ന, മഹാന്മാരെ സംഭാവന ചെയ്ത ഇന്ത്യൻ കലാലയങ്ങളാണ്. അവിടേക്കുള്ള കടന്നുകയറ്റം തലമുറയ്ക്ക് മേൽ കത്തിവെക്കുന്നതിന് തുല്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലകളിൽ അടുത്തിടെ നടക്കുന്ന സംഭവ വികാസങ്ങളെന്നും അതിനെതിരെ ക്യാമ്പസുകൾ നടത്തുന്ന പതിരോധങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും കമൽ പറഞ്ഞു.

ചാനൽചർച്ചയിൽ ദുർഗാദേവിയെ ആക്ഷേപിച്ചു എന്ന ആരോപണത്തിൽ ഏഷ്യാനെറ്റ് അവതാരിക സിന്ധു സൂര്യകുമാറിനെ മേജർ രവി അവഹേളിച്ചിരുന്നു. ഇതിൽ പൊതുസമൂഹത്തിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് മേജർ രവിക്കെതിരെ എഴുത്തുകാരൻ ബെന്യാമിൻ രംഗത്തെത്തിയിരുന്നു. ജെഎൻയു വിഷയത്തിലടക്കം മോഹൽലാൽ സ്വീകരിച്ച നിലപാടിനെ ഉദ്ധരിച്ചായിരുന്നു മേജർ രവിക്കെതിരെ ബെന്യാമിൻ രംഗത്തെത്തിയിരുന്നത്.

ബെന്യാമിന് മോഹൻലാലിന്റെ അടുത്ത് ചെല്ലാൻ കഴിത്താതിന്റെ അസൂയയാണെന്ന് മേജർ രവി മേജർ രവിയാൽ തെറ്റിദ്ധരിക്കപ്പെട്ട നടനാണ് മോഹൻലാൽ എന്നും, മേജർ രവി സ്വയം തെറ്റിദ്ധരിക്കപ്പെട്ട സംവിധായകനാണന്നും ബെന്യാമിൻ പറഞ്ഞിരുന്നു. ഇതിന് ബെന്യാമിൻ ആരാണെന്ന് പോലും തനിക്കറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് മേജർ രവി രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തിലാണ് കമലും മേജർ രവിക്കെതിരെ വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP