Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'65 ലക്ഷത്തിന്റെ മെഴ്‌സിഡസ് ബെൻസ് കാർ പ്രതിഫലമായി തരാമെന്ന് പറഞ്ഞിട്ടും സ്ഥടികം 2വിന് ഞാൻ അനുവാദം കൊടുത്തില്ല !' ; ആടു തോമയുടെ രണ്ടാം ഭാഗം വേണ്ടന്ന ഉറച്ച തീരുമാനമെടുത്തിട്ട് 21 വർഷം; സ്ഫടികത്തിന്റെ 25ാം വാർഷികത്തിന് ചിത്രം ഡിജിറ്റലൈസ് ചെയ്ത് റീ-റിലീസ് ചെയ്യുമെന്നറിയിച്ച് സംവിധായകൻ ഭദ്രൻ

'65 ലക്ഷത്തിന്റെ മെഴ്‌സിഡസ് ബെൻസ് കാർ പ്രതിഫലമായി തരാമെന്ന് പറഞ്ഞിട്ടും സ്ഥടികം 2വിന് ഞാൻ അനുവാദം കൊടുത്തില്ല !' ; ആടു തോമയുടെ രണ്ടാം ഭാഗം വേണ്ടന്ന ഉറച്ച തീരുമാനമെടുത്തിട്ട് 21 വർഷം; സ്ഫടികത്തിന്റെ 25ാം വാർഷികത്തിന് ചിത്രം ഡിജിറ്റലൈസ് ചെയ്ത് റീ-റിലീസ് ചെയ്യുമെന്നറിയിച്ച് സംവിധായകൻ ഭദ്രൻ

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നായകനായ സ്ഥടികത്തിന്റെ രണ്ടാം ഭാഗത്തെ സംബന്ധിച്ച തർക്കങ്ങളും വിവാദങ്ങളുമായിരുന്നു കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി നാം കേട്ടത്. ഈ അവസരത്തിലാണ് സ്ഥടികം 2ന് അനുവാദം തന്നാൽ തനിക്ക് ബെൻസ് കാർ വരെ നൽകാമെന്ന വാഗ്ദാനം ലഭിച്ച കാര്യം സ്ഫടികത്തിന്റെ സംവിധായകനായ ഭദ്രൻ വെളിപ്പെടുത്തുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭദ്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ഫടികം 2 വേണ്ട എന്ന ഉറച്ച തീരുമാനമെടുത്തിട്ട് 21 വർഷങ്ങൾ പിന്നിടുന്നുവെന്ന് അദ്ദേഹം പറയുന്നു.

'സ്ഫടികം റിലീസിനു ശേഷം രണ്ടു വർഷം കഴിഞ്ഞ് നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹൻ എന്റെ വീട്ടിൽ വന്നു. അന്നത്തെക്കാലത്ത് 65 ലക്ഷം രൂപ വില മതിക്കുന്ന മെഴ്സിഡീസ് ബെൻസ് - അദ്ദേഹം അത് ഒരു കൊല്ലമേ ഉപയോഗിച്ചുള്ളൂ- ഓഫർ ചെയ്ത് എന്നോടു പറഞ്ഞു, സ്ഫടികം 2 ചെയ്യണം. നിങ്ങളുടെ സിനിമയുടെ കഥയൊന്നും എനിക്കു പ്രശ്നമില്ല, രണ്ടു കാര്യങ്ങൾ ഈ സിനിമയിൽ ഉണ്ടായാൽ മതി. ഒന്ന്, ഇതിലെ തുണി പറിച്ച് ഇടി. രണ്ട്, കറുപ്പും ചുവപ്പും ഷോർട്സിട്ട് റയ്ബാൻ ഗ്ലാസ്സും വച്ചുള്ള രംഗം'.

അങ്ങനെ എന്നെന്നേക്കുമായി ചെകുത്താനെ മായിച്ച് സ്ഫടികം എന്നെഴുതിവച്ചു പോയ ആ അപ്പൻ വില്ലന്മാരാൽ കൊല്ലപ്പെടുകയും മകൻ ജയിലിലേക്ക് പോകുകയും ചെയ്യുന്നു. ആ മകൻ തിരിച്ചുവന്ന് വീണ്ടും ചെകുത്താനാകുമോ? അതിലൊരു മാറ്റം നമ്മൾ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. പിന്നെ എങ്ങനെയാണ് അയാൾ വീണ്ടും ഗുണ്ടയുടെ വേഷമണിഞ്ഞ് ആ ജീവിതത്തിലേക്കു തിരിച്ചുപോകുന്നത്. എന്തായിരുന്നു ആടുതോമയുടെ പ്രശ്നം? എന്നെ മനസ്സിലാക്കാതെ, എന്റെ കുട്ടിക്കാലം മനസ്സിലാക്കാതെ, എന്നെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് എന്റെ പ്രതിഭയെയും പ്രകാശത്തെയും നല്ല വഴിക്കു തിരിക്കാതെ നിങ്ങൾ എന്നെ വളരെ മോശമായി വളർത്തിയതിന്റെ പ്രശ്നമാണ്.

എന്ന് അപ്പൻ അതു മനസ്സിലാക്കിയോ അന്നു മകൻ മാറി സ്ഫടികമായി. അപ്പോൾ എങ്ങനെയാണ് ഒരു പാർട്ട് 2 ഉണ്ടാവുക'. ഇതാണു ഞാൻ മറുപടിയായി പറഞ്ഞത്.അപ്പോൾ പുള്ളി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു, 'നിങ്ങൾക്കു ബെൻസ് വേണമെങ്കിൽ മതി'. എന്തുകൊണ്ട് അന്ന് പാർട്ട് 2 ഉണ്ടാക്കിയില്ല എന്നതിനുള്ള ഉത്തരമാണ് ഞാൻ ഇപ്പോൾ പറഞ്ഞത്. കാരണം ഇതിനൊരു പാർട്ട് 2 ഇല്ല. ഇതിനെവിടെയാണ് ഒരു പാർട്ട് 2 ഇരിക്കുന്നത്. എങ്ങനെയാണ് ഒരു പാർട്ട് 2 ഉണ്ടാക്കുന്നത്.' ഭദ്രൻ പറഞ്ഞു

അതേസമയം ചിത്രം ഡിജിറ്റലൈസ് ചെയ്തു റീ-റിലീസ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ ഭദ്രൻ. സ്ഫടികത്തിന്റെ 25-ാം വർഷം ഈ പടത്തിനെ ഇത്രയും സ്നേഹിക്കുന്ന ജനങ്ങൾക്കു വേണ്ടി ഡിജിറ്റലൈസ് ചെയ്ത പ്രിന്റ് വീണ്ടും തിയേറ്ററുകളിലെത്തിക്കും എന്നാണ് ഭദ്രൻ പറയുന്നത്. നരസിംഹം എന്ന മോഹൻലാൽ ചിത്രമാണ് ഏറ്റവും കൂടുതൽ തവണ കേരളത്തിൽ റീ-റിലീസ് ചെയ്ത മലയാള ചിത്രം. ഡിജിറ്റലൈസ് ചെയ്യാത്ത സ്ഫടികത്തിന്റെ പ്രിന്റ് കഴിഞ്ഞ വർഷം മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ചു മുവാറ്റുപുഴ ലത തിയേറ്ററിൽ റീ-റിലീസ് ചെയ്തിരുന്നു.

അന്ന് സ്ഫടികത്തിലെ ജൂനിയർ ആട് തോമ ആയി അഭിനയിച്ച രൂപേഷ് പീതാംബരൻ ആയിരുന്നു മുഖ്യ അതിഥി.ബിജു ജെ കാട്ടയ്ക്കൽ എന്നൊരാളാണ് താൻ സ്ഫടികത്തിന് രണ്ടാം ഭാഗം ഒരുക്കുന്നു എന്ന അവകാശവാദവുമായി ഫേയ്‌സ്ബുക്കിലൂടെ പോസ്റ്റർ പുറത്തു വിട്ടത്. ഇയാളുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന് കീഴിൽ മോഹൻലാൽ ആരാധകർ കൂട്ടമായി എത്തി കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP