Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യദിന ബോക്‌സോഫീസ് കലക്ഷനിൽ മുന്നിൽ ആര്? ചാർലിയേക്കാൾ മുമ്പിൽ ലോഹം തന്നെയെന്ന് സൂചന; സോഷ്യൽ മീഡിയയിൽ താരാരാധകർ തമ്മിർ ഉഗ്രൻ തർക്കം തുടരുന്നു

ആദ്യദിന ബോക്‌സോഫീസ് കലക്ഷനിൽ മുന്നിൽ ആര്? ചാർലിയേക്കാൾ മുമ്പിൽ ലോഹം തന്നെയെന്ന് സൂചന; സോഷ്യൽ മീഡിയയിൽ താരാരാധകർ തമ്മിർ ഉഗ്രൻ തർക്കം തുടരുന്നു

തിരുവനന്തപുരം: ബോക്‌സോഫീസ് കലക്ഷന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സൂപ്പർതാര ഫാനുകൾ തമ്മിൽ കടിപിടി തുടരുകയാണ്. ദുൽഖർ സൽമാന്റെ പുതിയ ചിത്രമായ ചാർലിയുടെ കലക്ഷനെ ചൊല്ലിയാണ് ആരാധകരുടെ സൈബർ യുദ്ധം. ആദ്യദിന കലക്ഷന്റെ റെക്കോർഡിന്റെ പേരിലാണ് ദുൽഖർ ആരാധരും മോഹൻലാൽ ആരാധകരും തമ്മിൽ കോർക്കുന്നത്. മോഹൻലാലിന്റെ ലോഹമാണ് നിലവിൽ ബോക്‌സ് ഓഫീസ് കലക്ഷന്റെ റെക്കോർഡ് കൈവശം വെക്കുന്നത്. ഇത് ദുർഖർ ചിത്രം തകർത്തെന്നാണ് അവകാശവാദം. ഈ വാർത്തയെത്തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൻ വാദകോലാഹലം തന്നെ ആരംഭിച്ചിരുന്നു.

ലോഹത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായി അടുത്ത വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന കണക്കനുസരിച്ച് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 2.54 കോടിയാണ്. ഇത് 2.16 കോടി ആണെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ഈ സംഖ്യയെ ചാർലി റിലീസ് ദിനത്തിൽ 2.45 കോടി നേടി മറികടന്നെന്നായിരുന്നു ചാർലിയുമായി ബന്ധപ്പെട്ട അനൗദ്യോഗിക കേന്ദ്രങ്ങൾ നേരത്തേ നൽകിയ വിവരം. ഇത് വാർത്തയായതിനെത്തുടർന്ന് ചിത്രങ്ങളുടെ റിലീസ് കേന്ദ്രങ്ങളുടെ എണ്ണമടക്കമുള്ള കാര്യങ്ങൾ നിരത്തി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച തകൃതിയായിരുന്നു.

നിർമ്മാതാക്കൾ പുറത്തുവിട്ട ലിസ്റ്റ് പ്രകാരം 97 തീയേറ്ററുകളിലായിരുന്നു ചാർലിയുടെ റിലീസ്. ലോഹം 141 തീയേറ്ററുകളിലും. എന്നാൽ ചാർലിയുടെ ആദ്യദിന കളക്ഷൻ എത്രയെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ ഇനിയും വ്യക്തമാക്കിയിട്ടില്ല. തീയറ്ററുകളുടെ എണ്ണം പരിശോധിച്ചാൽ ലോഹം തന്നെയാണ് മുന്നിലെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP