Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൽമാൻ നിരസിച്ച വില്ലൻ വേഷം ഏറ്റെടുത്ത് ഷാരൂഖ്; ധൂം 4ൽ ഷാരൂഖ് വില്ലനായെത്തുമെന്ന് സൂചന

സൽമാൻ നിരസിച്ച വില്ലൻ വേഷം ഏറ്റെടുത്ത് ഷാരൂഖ്; ധൂം 4ൽ ഷാരൂഖ് വില്ലനായെത്തുമെന്ന് സൂചന

ബോളിവുഡിന്റെ ബാദുഷ ഷാരൂഖ് ഖാന് വില്ലൻ കഥാപാത്രങ്ങളോട് താത്പര്യമില്ലെന്നായിരുന്നു ഇതുവരെ പുറത്ത് വന്നിരുന്ന റിപ്പോർ്ട്ടുകൾ. അബ്ബാസ് മസ്താന്റെ റേസ് 3യിൽ വില്ലനാകാൻ ഷാരൂഖിനെ ക്ഷണിച്ചപ്പോഴും ഷാരൂഖ് നോ മൂളിയിരുന്നു. എന്നാൽ ഇപ്പോൾ സൽമാൻ നിരസിച്ച വില്ലൻ വേഷം ഏറ്റെടുത്തിരിക്കുകയാണ് കിങ്ഖാൻ.

ധൂം എന്ന ചിത്രത്തിന്റെ നാലാം ഭാഗം ഉടൻ എത്തുകയാണ്. ഇതുവരെ സൽമാൻ ആയിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രമായ വില്ലനെ അവതരിപ്പിക്കുക എന്നാണ് പ്രചരിച്ചിരുന്നത്. എന്നാൽ ഓൺസ്‌ക്രീനിൽ വില്ലനായി എത്താൻ താല്പര്യമില്ലെന്ന് ചൂണ്ടികാട്ടി അത് നിരസിച്ചിരിക്കുകയാണ് സല്ലു. എന്നാൽ വില്ലനാകാൻ ഷാരൂഖാൻ തയ്യാറായി കഴിഞ്ഞു എന്നാണ് വിവരം.

ഒപ്പം കഴിഞ്ഞ മൂന്നു ചിത്രങ്ങളിലും ജയ് ദീക്ഷിത്ത് എന്ന പൊലീസുകാരന്റെ വേഷത്തിലെത്തിയ അഭിഷേക് ബച്ചനു പകരം രൺവീറും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ് കേൾക്കുന്നത്. മുമ്പ് ഡോൺ, ഡോൺ 2 എന്നീ ചിത്രങ്ങളിൽ അധോലോക നായകന്റെ കഥാപാത്രത്തെ ഖാൻ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം തന്നെയായിരിക്കും ധൂം 4ലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് കരുതുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP