Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപിക പദുക്കോണിന്റെ ഹോളിവുഡ് ചിത്രത്തിന്റെ ടീസർ പുറത്ത്; വിൻ ഡീസലിന്റെ നായികയായി തിളങ്ങുന്ന ട്രിപ്പിൾ എക്‌സ് ടീസർ കാണാം

ദീപിക പദുക്കോണിന്റെ ഹോളിവുഡ് ചിത്രത്തിന്റെ ടീസർ പുറത്ത്; വിൻ ഡീസലിന്റെ നായികയായി തിളങ്ങുന്ന ട്രിപ്പിൾ എക്‌സ് ടീസർ കാണാം

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ഹോളിവുഡ് ചിത്രം 'ട്രിപ്പിൾ എക്സ് ദ റിട്ടേൺ ഓഫ് എക്സൻഡർ കേജി'ന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഇൻസ്റ്റഗ്രാമിലൂടെ ദീപിക തന്നെയാണ് ടീസർ ആരാധകർക്കായി ഷെയർ ചെയ്തത്.

നേരത്തെ ദീപികയുടെ മുഖത്തോടു കൂടിയ ടീസർ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ലോഗോയും ഈ പുതിയ ടീസർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ സാൻഡർ കേജ് എന്ന വിൻ ഡീസലിന്റെ കഥാപാത്രത്തിന്റെ നായികയായ സെറിനയായാണ് ദീപിക എത്തുന്നത്.

ഹോളിവുഡ് താരം വിൻ ഡീസലിനെ ആലിംഗനം ചെയ്തുനിൽക്കുന്ന ചിത്രം മുൻപ് ദീപിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് വിൻ ഡീസൽ. തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിൽ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത്.

ചിത്രത്തിന് വേണ്ടി സാഹസികമായ സ്റ്റണ്ടുകളും താരം പരിശീലിച്ചുവെന്നാണു റിപ്പോർട്ട്. ചിത്രത്തിന്റെ സംവിധായകൻ ഡി.ജെ കരുസോയും ടീസർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

#XXX #returnofxandercage #logoreveal #serenaunger

A video posted by Deepika Padukone (@deepikapadukone) on Jul 14, 2016 at 6:01pm PDT

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP