Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്; ദീപിക പദുകോൺ ഗർഭിണി: കുഞ്ഞ് സെപ്റ്റംബറിൽ എത്തുമെന്ന് താരദമ്പതികൾ

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്; ദീപിക പദുകോൺ ഗർഭിണി: കുഞ്ഞ് സെപ്റ്റംബറിൽ എത്തുമെന്ന് താരദമ്പതികൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡിലെ താരദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നു. ദീപിക പദുകോൺ- രൺവീർ സിങ്ങ് ജോഡികളാണ് തങ്ങൾ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് കാര്യം അറിയിച്ചത്. ഈ വർഷം സെപ്റ്റംബറിൽ കുഞ്ഞ് എത്തുമെന്നാണ് ദീപികയും രൺവീറും വ്യക്തമാക്കിയത്. ദീപിക ഇപ്പോൾ സെക്കന്റ് ട്രൈമസ്റ്ററിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്. ഏറ്റവും കാത്തിരുന്ന വാർത്ത എന്നാണ് പലരും പോസ്റ്റിന് താഴെ കുറിച്ചത്.

ദീപിക ഗർഭിണിയാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സിലെ താരത്തിന്റെ ലുക്ക് തന്നെയാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. സിൽവർ സീക്വൻസ് സാരിയിലാണ് താരം എത്തിയത്. ഈ ലുക്കിൽ താരത്തിന്റെ ബേബി ബംമ്പ് ആരാധകരുടെ കണ്ണിൽ പതിയുകയായിരുന്നു. ഇതോടെ വിഡിയോയ്ക്ക് താഴെ ദീപിക ഗർഭിണിയാണോ എന്ന ചോദ്യങ്ങളും ഉയർന്നു.

2018ലാണ് ദീപികയും രൺവീറും വിവാഹിതരാവുന്നത്. എട്ട് വർഷത്തോളം നീണ്ട പ്രണയകാലത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്. സ്വഭാവത്തിൽ തീർത്തും വ്യത്യസ്തരാണ് ദീപികയും രൺവീറും. ഈ വ്യത്യാസം തന്നെയാണ് രൺവീർ-ദീപിക പ്രണയ ജോഡികളെ ജനപ്രിയമാക്കുന്നതും.

വിവാഹിതരായി അഞ്ച് വർഷം പിന്നിട്ടിട്ടും ഇരുവർക്കും കുഞ്ഞുങ്ങളില്ല. ആലിയയും രൺബീർ കപൂറുമെല്ലാം മാതാപിതാക്കളായപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ചത് ദീപികയ്ക്കും രൺവീറിനും കുഞ്ഞ് പിറന്നുവെന്ന വാർത്തയാണ്. അത് പക്ഷെ ഇതുവരെ ഇരുവരുടെയും ആരാധകർക്ക് സാധിച്ചിട്ടില്ല. കാരണം രണ്ടുപേരും കഴിഞ്ഞ അഞ്ച് വർഷങ്ങളായി കരിയർ കെട്ടിപടുക്കുന്ന തിരക്കിലായിരുന്നു.

കേൾക്കാൻ ആഗ്രഹിച്ചിരുന്ന വാർത്തയായതുകൊണ്ട് തന്നെ പ്രഗ്‌നൻസി അനൗൺസ് ചെയ്തുള്ള ദീപികയുടെ പോസ്റ്റ് അതിവേഗത്തിൽ വൈറലായി. ഇപ്പോൾ ദീപികയുടെയും രൺവീറിന്റെയും സോഷ്യൽമീഡിയ പോസ്റ്റിലേക്ക് ആശംസകളുടെ ഒഴുക്കാണ്. സെലിബ്രിറ്റികൾ അടക്കം താരദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP