Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഭിനയിക്കാൻ ആര് വിളിച്ചാലും കറക്ട് ആയി വീട്ടിലുണ്ടാകില്ല; അവസരങ്ങൾ നഷ്ടമാകാൻ തുടങ്ങിയപ്പോൾ കൂട്ടുകാര് പറഞ്ഞത് 'ഇഞ്ഞി കാടാമ്പുഴ പോയി ജസ്റ്റ് ഒരു മുട്ട് അടിക്കെന്ന്; കോഴിക്കോടൻ ഭാഷ കലർന്ന ചിരി വഴികൾ വെട്ടിത്തെളിക്കാൻ ഒഴുക്കിയ വിയർപ്പിന്റെ കഥകളുമായി വിനോദ് കോവൂർ

അഭിനയിക്കാൻ ആര് വിളിച്ചാലും കറക്ട് ആയി വീട്ടിലുണ്ടാകില്ല; അവസരങ്ങൾ നഷ്ടമാകാൻ തുടങ്ങിയപ്പോൾ കൂട്ടുകാര് പറഞ്ഞത് 'ഇഞ്ഞി കാടാമ്പുഴ പോയി ജസ്റ്റ് ഒരു മുട്ട് അടിക്കെന്ന്; കോഴിക്കോടൻ ഭാഷ കലർന്ന ചിരി വഴികൾ വെട്ടിത്തെളിക്കാൻ ഒഴുക്കിയ വിയർപ്പിന്റെ കഥകളുമായി വിനോദ് കോവൂർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോടൻ ഭാഷ എല്ലാ മലയാളികളും സ്നേഹിക്കാൻ തുടങ്ങിയത് ഒരു പക്ഷേ വിനോദ് കോവൂരിലൂടെ ആയിരിക്കും. പേര് കേട്ട് ആരാണതെന്ന് ആലോചിക്കണ്ട. നമ്മുടെ സ്വന്തം മൂസാക്ക ആണ് ഈ പഹയൻ. മറിമായത്തിലെ മൊയ്തു ആയും എം 80 മൂസയായും വന്ന് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കലാകാരൻ. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം ചെയ്തിട്ടും മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞ രണ്ട് കഥാപാത്രങ്ങൾ ചെയ്ത ഈ കലാകാരൻ കേരളത്തിന് എന്നും പ്രിയങ്കരനാണ്. ഇപ്പോഴിതാ വർഷങ്ങൾ നീണ്ട തന്റെ കലാജീവിതത്തിനിടയിലെ നേട്ടങ്ങളും കഷ്ടപ്പാടുകളും തമാശ വഴികളിലെ കണ്ണീരുപ്പുള്ള ചില ഓർമകളുമായി എതതിയിരിക്കുകയാണ് വിനോദ് കോവൂർ.

ആയില്യം നക്ഷത്രക്കാരനായതു കൊണ്ട് അത്ര പെട്ടെന്നൊന്നും തന്റെ സമയം തെളിയില്ലെന്ന് എല്ലാവരും പറഞ്ഞിരുന്നു. ഒരു തരത്തിൽ അത് ശരിയായിരുന്നു. നാല്പത് വയസ് വരെ തന്റേതായ ഒരു ഇടം കണ്ടെത്താൻ കഷ്ടപ്പെട്ടു കൊണ്ടേയിരുന്നു. പണ്ട് ഒരു ജ്യോത്സ്യൻ പറഞ്ഞിരുന്നു ആയില്യം പാമ്പിന്റേതായതുകൊണ്ട് കുറേക്കാലം ഇഴഞ്ഞിട്ട് പിന്നീട് പത്തി വിടർത്തി നിൽക്കുമെന്ന്.

അത് പോലെ തന്നെ സംഭവിച്ചു. പക്ഷേ സിനിമയിലേക്ക് ആര് വിളിച്ചാലും കറക്ട് ആയിട്ട് വീട്ടിൽ കാണില്ല. അങ്ങനെ കുറേ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. അപ്പോൾ തന്റെ കൂട്ടുകാർ പറയുമായിരുന്നു 'ഇഞ്ഞി കാടാമ്പുഴ പോയി ഒരു ജസ്റ്റ് മുട്ട് അടിക്കെന്ന്'. പക്ഷെ അവസരങ്ങൾ നഷ്ടമാകുമ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നു. മിമിക്രിയിലൂടെ കലാജീവിതം ആരംഭിച്ചതുകൊണ്ട് തന്നെ കലാഭവനിൽ ചേരണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഇന്റർവ്യൂവിന് പോയപ്പോൾ അവസാന നിമിഷം ചില താരങ്ങളുടെ കളിയിൽ പുറത്തായി. കിട്ടുമെന്ന് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. വിഷമം കൊണ്ട് ആബേലച്ചനോട് പറഞ്ഞു. അടുത്ത ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞെങ്കിലും പിന്നെ അതുവഴി പോകാൻ തോന്നിയില്ലെന്ന് വിനോദ് കോവൂർ ഗൃഹലക്ഷ്മിയോട് പറഞ്ഞു.

കോഴിക്കോടൻ തമാശകൾക്കുള്ള പ്രാധാന്യം മനസിലായപ്പോഴാണ് വൺ മാൻ ഷോ നടത്താൻ തീരുമാനിച്ചത്. ആളുകളെ ഒറ്റയ്ക്ക് ചിരിപ്പിക്കുന്ന ഈ രീതി എല്ലാവർക്കും ഇഷ്ടമായി. പരിചയമുള്ള ആൾക്കാരിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പല കഥാപാത്രങ്ങളേയും സൃഷ്ടിച്ചിട്ടുള്ളത്. ആൾക്കാർ ദൈനംദിന ജീവിതത്തിൽ പറയുന്ന കാര്യങ്ങളിൽ നർമത്തിന്റെ മേമ്പൊടി കൂടി ചേരുമ്പോൾ ഓർത്തിരിക്കാൻ പറ്റിയ പല തമാശകളും പിറക്കും. എം 80 മൂസയാണ് തനിക്ക് ഭാഗ്യം കൊണ്ടു വന്നതെന്ന് വിനോദ് കോവൂർ പറയുന്നു. അതിനു ശേഷം ഓസ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ പോയി. നിരവധി പരിപാടികളും ലഭിച്ചു.

അഭിനയത്തിൽ നിന്ന് മാറി ആകസ്മികം എന്ന ഒരു ഹ്രസ്വചിത്രം വിനോദ് കോവൂർ സംവിധാനം ചെയ്തിരുന്നു. തനിക്കറിയാവുന്ന മാതാപിതാക്കളുടെ വേദനിപ്പിക്കുന്ന അനുഭവകഥകൾ പ്രമേയമാക്കിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ദേശീയ പുരസ്‌കാരം നേടിത്തന്ന അതേ കാരണത്താൽ എന്ന ഹ്രസ്വചിത്രത്തിലും പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP