Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാന്ദ്‌നി ശ്രീധരന് കൈനിറയെ ചിത്രങ്ങളുമായി നല്ല കാലം; തമിഴിൽ ഒരേ സമയം അഭിനയിക്കുന്നത് രണ്ടുചിത്രങ്ങളിൽ

ചാന്ദ്‌നി ശ്രീധരന് കൈനിറയെ ചിത്രങ്ങളുമായി നല്ല കാലം; തമിഴിൽ ഒരേ സമയം അഭിനയിക്കുന്നത് രണ്ടുചിത്രങ്ങളിൽ

പ്രശസ്ത സംവിധായകൻ ലാൽ ജോസ് വിധി കർത്താവായെത്തിയ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ ചാന്ദിനി ശ്രീധരന് നല്ല കാലം തെളിഞ്ഞു. മുഹ്‌സീൻ പരാരി സംവിധാനം ചെയ്ത കെ.എൽ10 പത്ത് എന്ന് സിനിമയിലൂടെ മലയാളത്തിലെത്തിയ പുതുമുഖ നായിക ചാന്ദ്‌നി ശ്രീധരന് രണ്ടു തമിഴ് ചിത്രങ്ങളിലേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഒട്ടെറെ സംവിധായകർ ചാന്ദ്‌നിയുടെ ഡേറ്റിനായി കാത്തുനിൽക്കുന്നെന്നാണ് റിപ്പോർട്ട്.

എ.ആർ.മുരുഗദോസിന്റെ അസിസ്റ്റന്റായ എം.സാദിഖ് ഖാൻ സംവിധാനം ചെയ്യുന്ന തൊള്ളൈകച്ചി എന്ന സിനിമയിലാണ് ചാന്ദ്‌നി അഭിനയിക്കുന്നത്. ചിത്രത്തിൽ ഗ്രാമീണ പെൺകൊടിയുടെ വേഷമാണ് ചാന്ദ്‌നിക്ക്. അശ്വിൻ കകുമാനുവാണ് നായകനാവുന്നത്. മലയാളത്തിൽ അവതരിപ്പിച്ച വേഷത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് തമിഴിൽ തനിക്ക് ലഭിച്ചതെന്ന് ചാന്ദ്‌നി പറഞ്ഞു.

പ്രിയാമണിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത പരുത്തിവീരൻ എന്ന സിനിമ സംവിധാനം ചെയ്ത അമീർ സുൽത്താൻ സംവിധാനം ചെയ്യുന്ന സിനിമയിലും ചാന്ദ്‌നി അഭിനയിക്കുന്നുണ്ട്. വിദേശത്ത് വിദ്യാഭ്യാസം നേടിയ ഡോക്ടറും രാഷ്ട്രീയക്കാരിയുമായാണ് ചാന്ദ്‌നി എത്തുന്നത്. മുതിർന്ന ഒരു കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് ചാന്ദ്‌നി പറഞ്ഞു.

കെ.എൽ10 പത്ത് സിനിമയിലെ അഭിനയത്തിന് പോസിറ്റീവായ അഭിപ്രായങ്ങൾ ലഭിക്കന്നതിൽ താൻ സന്തോഷവതിയാണെന്നും ചാന്ദ്‌നി വെളിപ്പെടുത്തി. ലാൽ ജോസുമായി നല്ല ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ഏത് പുതിയ ചിത്രത്തിൽ കരാറൊപ്പിടുമ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ടെന്നും ചാന്ദ്‌നി പറയുന്നു.

ഇതിനോടകം തന്നെ തമിഴ്, തെലുങ്ക് സിനിമകളിൽ ചാന്ദിനി അഭിനയിച്ചു കഴിഞ്ഞു. ഭരത് നായകനായ അയിന്തു അയിന്തു അയിന്തു എന്ന തമിഴ് സിനിമയിലും തെലുങ്കിൽ ചക്കലിംഗിത എന്ന സിനിമയിലുമാണ് ചാന്ദിനി അഭിനയിച്ചത്. തമിഴിൽ മൃതിക എന്ന പേരിലും തെലുങ്കിൽ രെഹാന എന്ന പേരിലുമാണ് ചാന്ദിനി അറിയിപ്പെടുന്നത്. അതേസമയം മലയാളത്തിൽ, ചാന്ദിനി എന്ന പേര് തന്നെ നിലനിർത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP