Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സെയ്ഫ് അലിഖാന്റെ പത്മശ്രീ പുരസ്‌കാരം കേന്ദ്രം തിരിച്ചുവാങ്ങിയേക്കും; നടപടി ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിന്റെ പേരിൽ

സെയ്ഫ് അലിഖാന്റെ പത്മശ്രീ പുരസ്‌കാരം കേന്ദ്രം തിരിച്ചുവാങ്ങിയേക്കും; നടപടി ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിന്റെ പേരിൽ

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ പദ്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. സെയ്ഫ് അലി ഖാന്റെ പേരിൽ മുംബൈ കോടതിയിൽ നിലനിൽക്കുന്ന കേസ് ചുണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകനായ എസ്.സി അഗർവാൾ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പരാതിയിന്മേലാണ് നടപടി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നടത്തിയ അന്വേഷണം അവസാനഘട്ടത്തിലാണ്. 2010 ലാണ് കേന്ദ്രസർക്കാർ സെയ്ഫ് അലിഖാന് പത്മശ്രീ പുരസ്‌കാരം നൽകിയത്.

രണ്ട് വർഷം മുമ്പ് കൊബോള ഹോട്ടലിൽ വച്ച് സെയ്ഫ് അലിഖാനും സുഹൃത്തുക്കളും ദക്ഷിണാഫ്രിക്കൻ വ്യവസായിയെ മർദ്ദിച്ചത് വിവാദമായിരുന്നു. തുടർന്ന് സെയ്ഫിനും സുഹൃത്തുക്കൾക്കുമെതിരെ സെക്ഷൻ 325, 34 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് നിലനിൽക്കുന്നതിനാൽ ആരോപണ വിധേയനായ ഒരാളുടെ പക്കൽ പത്മശ്രീ പോലുളള അമൂല്യമായ പുരസ്‌കാരങ്ങൾ വയ്ക്കുന്നത് ശരിയല്ലെന്നുമാണ് പരാതിക്കാരന്റെ ആരോപണം.

സെയ്ഫ് അലിഖാനെ കുറിച്ചുള്ള ആരോപണം പരിശോധിച്ചു വരികയാണെന്നും ഉടൻ തന്നെ തീരുമാനം ഉണ്ടാകുമെന്നുമാണ് വിവരാവകാശ നിയമപ്രകാരം അഗർവാളിന് സർക്കാറിൽ നിന്നും ലഭിച്ച മറുപടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP