Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമാതാരങ്ങളുടെ ക്രിക്കറ്റ് പൂരത്തിനു ശനിയാഴ്ച തുടക്കം; സിസിഎലിനു മോഹൻലാലിന്റെ നേതൃത്വത്തിൽ കേരള സ്‌ട്രൈക്കേഴ്‌സ് ഒരുങ്ങി

സിനിമാതാരങ്ങളുടെ ക്രിക്കറ്റ് പൂരത്തിനു ശനിയാഴ്ച തുടക്കം; സിസിഎലിനു മോഹൻലാലിന്റെ നേതൃത്വത്തിൽ കേരള സ്‌ട്രൈക്കേഴ്‌സ് ഒരുങ്ങി

കൊച്ചി: സിനിമാതാരങ്ങളുടെ കുട്ടിക്ക്രിക്കറ്റ് പൂരത്തിനു വേദിയൊരുങ്ങി. ശനിയാഴ്ചയാണു മത്സരങ്ങൾ ആരംഭിക്കുന്നത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആറാം സീസണാണു ശനിയാഴ്ച തുടക്കമാകുന്നത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനം.

ഇത്തവണയും കേരള സ്‌ട്രൈക്കേഴ്‌സിനെ നയിക്കുന്നത് മോഹൻലാൽ തന്നെയാണ്. ബാലയാണ് ടീമിന്റെ പ്ലെയിങ് ക്യാപ്റ്റൻ. ഉദ്ഘാടന മത്സരത്തിന് ശേഷം വൈകിട്ട് ഏഴ് മണിക്ക് അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്ക് വാരിയേഴ്‌സിനെ നേരിടും.

ആസിഫ് അലി, ഉണ്ണിമുകുന്ദൻ, റിയാസ് ഖാൻ, ബിനീഷ് കോടിയേരി, രാജീവ് പിള്ള, മണിക്കുട്ടൻ, വിനുമോഹൻ എന്നിവരും ടീമിലുണ്ട്. ജനുവരി മുപ്പത്തി ഒന്നിന് അമ്മ കേരളാ സ്രൈടക്കേഴ്‌സ് കൊച്ചി ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ കർണാടക ബുൾഡോഴ്‌സിനെ നേരിടും.

ലീഗിൽ നിന്നും പിന്മാറിയ മഹാരാഷ്ട്ര ടീമിന് പകരമായി പഞ്ചാബ് ഡി ഷേറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ വരുമാനത്തിന്റെ ഒരു വിഹിതം ചെന്നൈ പ്രളയത്തിൽ ദുരിത മനുഭവിക്കുന്നവർക്ക് നൽകാനാണ് തീരുമാനം. ഫൊബ്രുവരി 14 ന് ഹൈദരാബാദിലാണ് ഫൈനൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP