Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളത്തിലും 'സ്പോർട്സ് ബയോപിക്' സിനിമ ഒരുങ്ങുന്നു; വി.പി.സത്യനായി സ്‌ക്രീനിൽ പന്ത് തട്ടാൻ എത്തുന്നത് ജയസൂര്യ; മാദ്ധ്യമ പ്രവർത്തകൻ പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താരമെത്തുന്നത് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ

മലയാളത്തിലും 'സ്പോർട്സ് ബയോപിക്' സിനിമ ഒരുങ്ങുന്നു; വി.പി.സത്യനായി സ്‌ക്രീനിൽ പന്ത് തട്ടാൻ എത്തുന്നത് ജയസൂര്യ; മാദ്ധ്യമ പ്രവർത്തകൻ പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താരമെത്തുന്നത് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ

ബോളിവുഡിൽ ഇത് സ്പോർട്സ് ബയോപിക്കുകളുടെ കാലമാണ്. മിൽഖാ സിംഗിന്റെ ജീവിതകഥ പറഞ്ഞ 'ഭാഗ് മിൽഖ ഭാഗ്', ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതം പറഞ്ഞ 'എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി' എന്നിവയൊക്കെ പുറത്തുവന്ന സിനിമകളാണ്. സച്ചിൻ ടെൻഡുൽക്കറുടെ ജീവചരിത്രചിത്രമായ 'സച്ചിൻ: എ ബില്യൺ ഡ്രീംസ്' ഇനി പുറത്തുവരാനിരിക്കുന്നു. ആഘോഷിക്കപ്പെട്ട, ജനപ്രിയരായ സ്പോർട്സ് താരങ്ങളുടെ ജീവിതം സിനിമയാക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട് സംവിധായകർക്ക്. ഒന്ന് ആവശ്യമായി വരുന്ന വലിയ റിസർച്ച് കൂടാതെ താരതമ്യേന വലിയ ബജറ്റും. ഇതൊക്കെക്കൊണ്ടുതന്നെ ഇത്തരം സിനിമകളിൽ നിന്ന് അകന്നുനിൽക്കുകയാണ് മലയാളം. പക്ഷേ അത്തരത്തിലൊന്നിൽ നായകനാവുകയാണ് ജയസൂര്യ.

മലയാളിയും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനുമായ വി.പി.സത്യന്റെ ജീവിതമാണ് ജയസൂര്യ സ്‌ക്രീനിലെത്തിക്കുന്നത്. 'ക്യാപ്റ്റൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ സിദ്ദിഖിന്റെ സഹായി ആയിരുന്ന പ്രജേഷ് സെൻ ആണ്. പത്ത് കോടിയിലേറെ ബജറ്റ് നിശ്ചയിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഗുഡ്വിൽ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ടി.എൽ.ജോർജാണ്. കഥാപാത്രങ്ങൾക്കായി വ്യത്യസ്ത മേക്കോവറുകളിൽ പ്രത്യക്ഷപ്പെടാറുള്ള ജയസൂര്യ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാവും ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP