Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എൽഡിഎഫ് വരും എല്ലാം ശരിയാകും' പരസ്യചിത്രത്തിൽ ചെങ്കൊടിയേന്തിയ കൊച്ചുമിടുക്കൻ ഇനി ഫിലിം സ്റ്റാർ; എകെജിയുടെ കുടുംബാംഗമായ രണ്ടാം ക്‌ളാസുകാരൻ അമിത് വേഷമിട്ട 'സ്‌മൈൽ' ഉടൻ പുറത്തിറങ്ങും

'എൽഡിഎഫ് വരും എല്ലാം ശരിയാകും' പരസ്യചിത്രത്തിൽ ചെങ്കൊടിയേന്തിയ കൊച്ചുമിടുക്കൻ ഇനി ഫിലിം സ്റ്റാർ; എകെജിയുടെ കുടുംബാംഗമായ രണ്ടാം ക്‌ളാസുകാരൻ അമിത് വേഷമിട്ട 'സ്‌മൈൽ' ഉടൻ പുറത്തിറങ്ങും

സോഹൻ ആന്റണി

കൊച്ചി: 'എൽഡിഎഫ് വരും... എല്ലാം ശരിയാകും' എന്ന പരസ്യചിത്രത്തിൽ ചെങ്കൊടിയേന്തി നിന്ന് കേരളക്കരയാകെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നിറഞ്ഞുനിന്ന അമിത് അലക്‌സാണ്ടർ എന്ന രണ്ടാം ക്ലാസുകാരന് മലയാള സിനിമയിൽ അരങ്ങേറ്റം.

സജിതാ മഠത്തിലിനൊപ്പം പ്രധാന വേഷത്തിൽ അമിത് എത്തുന്നത് 'സ്‌മൈൽ' എന്ന ചിത്രത്തിലാണ്. ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ റിലീസ് ചെയ്യും. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി എത്തുന്ന 'സ്‌മൈൽ' രേവതി കലാമന്ദിറാണ് ഒരുക്കുന്നത്.

ആകസ്മികമായല്ല അമിത് എൽഡിഎഫിന്റെ പരസ്യത്തിൽ ചെങ്കൊടിയേന്തിയത്. അന്തരിച്ച സിപിഐ(എം) നേതാവ് സുശീലാ ഗോപാലന്റെ മുത്തച്ഛൻ കൃഷ്ണ പണിക്കരുടെ സഹോദരിയുടെ പേരക്കുട്ടിയാണ് അമിത്.

കമ്യൂണിസ്റ്റ് ആചാര്യനും മുത്തച്ഛനുമായ സഖാവ് എകെജിയുടെ പ്രതിമയ്ക്കു മുന്നിൽ ചെങ്കൊടിയേന്തി അമിത് പരസ്യത്തിനായി നിന്നപ്പോൾ അത് കുടുംബ പാരമ്പര്യം മുറുകെ പിടിക്കൽ കൂടിയായി.

പി കൃഷ്ണപ്പിള്ള, ഇഎംഎസ് എന്നിവരുടെ പ്രതിമകൾക്കുമുന്നിലും അമിത് ചെങ്കൊടിയേന്തി നിൽക്കുന്ന പരസ്യങ്ങളും കേരളത്തിൽ അങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പുകാലത്ത് നിറഞ്ഞുനിന്നു.

കൈരളി ചാനൽ എംഡി ജോൺ ബ്രിട്ടാസിന്റെ ആശയത്തിൽ രൂപംകൊണ്ട 'എൽഡിഎഫ് വരും.. എല്ലാം ശരിയാകും..' എന്ന പരസ്യവാചകം തിരഞ്ഞെടുപ്പുകാലത്ത് സജീവ ചർച്ചയായതോടെ അതിൽ അഭിനയിച്ച അമിത് അലക്‌സാണ്ടറെന്ന എട്ടുവയസ്സുകാരനും ജനങ്ങളുടെ മനസ്സിൽ ഇടംനേടി.

എറണാകുളം കളമശ്ശേരി രാജഗിരി ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാംകഌസ് വിദ്യാർ്ഥിയാണ് അമിത്. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ മകന് ഇടതുപക്ഷത്തിന്റെ പരസ്യചിത്രത്തിൽ അഭിനയിക്കാനായത് ചരിത്ര നിയോഗമാണെന്ന് മാതാവ് ഏയ്ഞ്ചൽ റോസ് പറയുന്നു. തിരുവനന്തപുരം സ്വദേശി തനു ബാലക് ആണ് പരസ്യചിത്രം ഒരുക്കിയത്.

എൽഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ കുടുംബസമേതം പങ്കെടുത്തിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായിയുമായി അന്ന് സംസാരിക്കാൻ അമിതിന് കഴിഞ്ഞില്ല. അതിൽ നിരാശനായി മടങ്ങിയെങ്കിലും എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് അമിതിന് മുഖ്യമന്ത്രിയെ കാണാൻ അവസരം കിട്ടിയതോടെ സന്തോഷമായി. സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവായിരുന്നു ഇതിന് വഴിയൊരുക്കിയത്.

വെള്ള ജൂബയും നീല ജീൻസും ധരിച്ച് അമിത് തന്റെ ഇരട്ട സഹോദരൻ അമറിനും അമ്മ ഏയ്ഞ്ചലിനുമൊപ്പം പിണറായിയെ കാണാനെത്തി. ഒരു കയ്യിൽ പൂ്‌ച്ചെണ്ടും മറുകയ്യിൽ ഒരു വള്ളംകളി ശിൽപവും മുഖ്യമന്ത്രിക്ക് നൽകി.

താനൊരു മോഡലാണെന്നും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നുമെല്ലാം പറഞ്ഞ കൊച്ചു മിടുക്കനെ ഉയരങ്ങളിലേക്ക് എത്തട്ടെയെന്ന് ആശംസിച്ച് പിണറായി ആശ്‌ളേഷിച്ചു. അമിത് അഭിനയിച്ച പരസ്യ ചിത്രങ്ങളുടെ ആൽബവും മുഖ്യമന്ത്രിയെ ആകർഷിച്ചു.

പഠനത്തോടൊപ്പം മലയാള സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് ഈ കുഞ്ഞു കലാകാരൻ. കഴിഞ്ഞ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

സിനിമാറ്റിക് ഡാൻസ്, കീബോർഡ്, ഡ്രംസ്, കരാട്ടെ എന്നിവ പരിശീലിക്കുന്നുണ്ട്. അമിതിനൊപ്പം ഇരട്ടവേഷത്തിൽ ചാൻസ് കിട്ടിയാൽ ഒരുകൈ നോക്കാമെന്ന നിലപാടാണ് സഹോദരൻ അമറിന്. പിതാവ് അലക്‌സാണ്ടറിനും മാതാവ് ഏഞ്ചൽ റോസിനുമൊപ്പം തൃപ്പൂണിത്തുറ മരടിലാണ് ഈ കൊച്ചുമിടുക്കന്മാരുടെ താമസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP