Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനപ്രീതി അളക്കേണ്ടത് കാണാനെത്തുന്നവരുടെ എണ്ണംവച്ചല്ല; ദാവൂദിനെ കാണാൻ ഇതിൽക്കൂടുതൽ പേർ വരും; ഷാരൂഖിനെ കാണാനുള്ള തിരക്കിനിടെ ആരാധകൻ മരിച്ച സംഭവത്തിൽ താരത്തിനെതിരേ ബിജെപി

ജനപ്രീതി അളക്കേണ്ടത് കാണാനെത്തുന്നവരുടെ എണ്ണംവച്ചല്ല; ദാവൂദിനെ കാണാൻ ഇതിൽക്കൂടുതൽ പേർ വരും; ഷാരൂഖിനെ കാണാനുള്ള തിരക്കിനിടെ ആരാധകൻ മരിച്ച സംഭവത്തിൽ താരത്തിനെതിരേ ബിജെപി

ന്യൂഡൽഹി: വഡോദര റെയിൽവെ സ്റ്റേഷനിൽ ഷാരൂഖ് ഖാനെ കാണാൻ ജനക്കൂട്ടം തിക്കും തിരക്കും കൂട്ടുന്നതിനിടെ ഒരാൾ ഹൃദയസ്തംഭനം വന്ന് മരിച്ച സംഭവത്തിൽ നടനെതിരെ വിമർശവുമായി ബിജെപി. സിനിമയുടെ പ്രചാരണം നടത്തുന്നവർ ജനങ്ങളുടെ ബുദ്ധിമുട്ടുകൂടി കണക്കിലെടുക്കണമെന്ന് ദേശീയ സെക്രട്ടറി കൈലാഷ് വിജയ്വർജിയ പറഞ്ഞു.

എത്ര ജനങ്ങൾ കാണാനെത്തുന്നു എന്നതിനെ ആശ്രയിച്ചല്ല ഒരാളുടെ ജനപ്രീതി അളക്കേണ്ടത്. ദാവൂദ് ഇബ്രാഹിമിനെ കാണാൻ പോലും ജനങ്ങൾ തിക്കും തിരക്കും കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി പ്രാദേശിക നേതൃത്വവും ഷാരൂഖിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം താരം ഏറ്റെടുക്കണമെന്നും മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പാർട്ടിയുടെ ഡൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു. എന്നാൽ റെയിൽവെ സ്റ്റേഷനിലെ സ്ഥിതിഗതികൾ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം റെയിൽവെ ഉദ്യോഗസ്ഥർക്കാണെന്ന് ബിജെപി വക്താവ് ഷൈന എൻ.സി പറഞ്ഞു.

പുതിയ ചിത്രമായ 'റയീസി'ന്റെ പ്രചാരണത്തിനുവേണ്ടി ഡൽഹിയിലേക്ക് പോകുന്നതിനിടെ ഷാരൂഖ് സഞ്ചരിച്ച ട്രെയിൻ വഡോദര സ്റ്റേഷനിൽ നിർത്തയപ്പോഴാണ് തിക്കും തിരക്കും ഉണ്ടായത്. അതിനിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഒരാൾ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP