Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്ക് എന്റേതായ പ്രശ്നങ്ങങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയത് മറ്റൊരുവന്റെ വായിൽ നിന്നാണ്; കലാഭവനിൽ ചേർന്ന കാലത്ത് സ്‌കിറ്റ് കളിക്കാൻ പോകുമ്പോൾ കൂട്ടത്തിൽ കൂട്ടാറില്ലായിരുന്നു; സിനിമയിൽ ചാൻസ് ചോദിക്കാൻ പോകുമ്പോൾ അടിമുടി നോക്കും;ബിബിൻ ജോർജ്ജ് അനുഭവങ്ങൾ പങ്ക് വയ്ക്കുമ്പോൾ

എനിക്ക് എന്റേതായ പ്രശ്നങ്ങങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയത് മറ്റൊരുവന്റെ വായിൽ നിന്നാണ്; കലാഭവനിൽ ചേർന്ന കാലത്ത് സ്‌കിറ്റ് കളിക്കാൻ പോകുമ്പോൾ കൂട്ടത്തിൽ കൂട്ടാറില്ലായിരുന്നു; സിനിമയിൽ ചാൻസ് ചോദിക്കാൻ പോകുമ്പോൾ അടിമുടി നോക്കും;ബിബിൻ ജോർജ്ജ് അനുഭവങ്ങൾ പങ്ക് വയ്ക്കുമ്പോൾ

സ്വന്തം ലേഖകൻ

ചുരുങ്ങിയ കാലത്തിനകം മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത അഭിനേതാവാണ് ബിബിൻ ജോർജ്ജ്.തിരക്കഥാകൃത്തായി തുടങ്ങിയ ബിബിൻ നടനായി നിരവധി വേഷങ്ങളിലെത്തി പ്രേക്ഷകരുടെ മനസിൽ ഇടംനേടിക്കഴിഞ്ഞു. നായകവേഷവും വില്ലൻ വേഷവും തനിക്ക് ഒരുപോലെ ഇണങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. എന്നാൽ തന്റെ കലാരംഗത്തേക്കുള്ള കടന്നു വരവ് അത്ര സുഖരമല്ലെന്ന് അടുത്തിടെ താരം സിനിമ പാരഡൈസോ ക്ലബിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

എനിക്ക് എന്റേതായ പ്രശ്നങ്ങങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയത് മറ്റൊരുവന്റെ വായിൽ നിന്നാണ്. എന്റെ ഈ അവസ്ഥ വച്ച് ഞാൻ വല്ല ടെലിഫോൺ ബൂത്തിലോ, ലോട്ടറി കച്ചവടമോ, പിഎസ്‌സി പരീക്ഷയെഴുതി ഗവൺമെന്റ് ജോലിയിലോ ഇരിക്കേണ്ടതാണ്. ഞാൻ സ്റ്റേജിൽ പാട്ട് പാഠുമ്പോൾ ആളുകളുടെ മുഖത്ത് എപ്പോഴും സെന്റി ഭാവമായിരുന്നു.എന്നാൽ പ്രശ്‌നങ്ങളെ അതിജീവിക്കാൻ കരുത്തായത് എന്റെ അപ്പച്ചിയും അമ്മച്ചിയുമാണ്.

അക്കാലത്ത് സിനിമയിൽ ചാൻസ് ചോദിക്കാൻ പോകുമ്പോൾ അവർ അടിമുടി എന്നെ നോക്കും. ആ നോക്കിൽ തന്നെ ഞാൻ വേദനിക്കും''. ബിബിൻ വ്യക്തമാക്കി.പിന്നീട് കലാഭവനിൽ ചേർന്ന കാലത്ത് സ്‌കിറ്റ് കളിക്കാൻ പോകുമ്പോൾ കൂട്ടത്തിൽ കൂട്ടാറില്ലായിരുന്നുവെന്നും ബിബിൻ അഭിമുഖത്തിൽ പറഞ്ഞു

ബിബിൻ നായകനായ ഏറ്റവും പുതിയ ചിത്രമായ മാർഗംകളിയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്. അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് സുഹൃത്ത് വിഷ്ണു ഉണ്ണികൃഷ്ണനുമൊത്ത് ബിബിൻ തിരക്കഥയൊരുക്കിയിട്ടുണ്ട്. ബിബിൻ ആദ്യമായി നായകനായി അഭിനയിച്ച ഒരു പഴയ ബോംബ് കഥ എന്ന ചിത്രം റിലീസ് ചെയ്തത് കഴിഞ്ഞ വർഷമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP