Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിപാഷ ഇനി കരണിന് സ്വന്തം; ബോളിവുഡിന് ആഘോഷമായി ബിപാഷ- കരൺ വിവാഹം; ഫോട്ടോയും വീഡിയോയും കാണാം

ബിപാഷ ഇനി കരണിന് സ്വന്തം; ബോളിവുഡിന് ആഘോഷമായി ബിപാഷ- കരൺ വിവാഹം; ഫോട്ടോയും വീഡിയോയും കാണാം

ബോളിവുഡ് ഹോട്ട് സുന്ദരി ബിപാഷ ബസു ഒടുവിൽ കരൺ സിങ് ഗ്രോവറിന് സ്വന്തമായി. ബിപാഷ ബസുവിന്റെയും കരൺ സിങ് ഗ്രോവറിന്റേയും വിവാഹം മുംബൈയിൽ ആചാരപരമായി മായി നടന്നു. തീർത്തും സ്വകാര്യമായി നടന്ന ചടങ്ങുകളിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.പരമ്പരാഗത ബംഗാളി ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹ ശേഷം നടന്ന വിരുന്നിലേക്ക് ബോളിവുഡിലെ വൻതാരനിര തന്നെ അണിനിരന്നു.ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, മാധവൻ, രൺബീർ കപൂർ, സുസ്മിത സെൻ, സോനം കപൂർ, തബു, സഞ്ജയ് ദത്ത്, പ്രീതി സിന്റ തുടങ്ങി വൻതാരങ്ങൾ തന്നെ വിവാഹവിരുന്നിൽ പങ്കെടുത്തു.

രണ്ടു വർഷത്തെ പ്രണയത്തിനു ശേഷമാണ് ബിപാഷയുടെ കഴുത്തിൽ കരൺ മിന്നു ചാർത്തിയത്. എലോൺ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. പ്രമുഖ ഫാഷൻ ഡിസൈനറായ ബഡ്ഡി റോക്കിയാണ് ബിപാഷയുടെ വസ്ത്രങ്ങൾ രൂപകൽപന ചെയ്തത്.

ബിപാഷയുടെ ആദ്യ വിവാഹമാണിത്. എന്നാൽ, കരണിന്റേത് മൂന്നാമത്തേതാണ്. ജോൺ എബ്രഹാം, ഡിനോ മോറ, ഹർമൻ ബവേജ എന്നിവരുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ച ശേഷമാണ് ബിപാഷ കരണിന്റെ കാമുകിയായത്. രണ്ടാമത്തെ ഭാര്യ ജെന്നിഫർ വിൻജെറ്റിൽ നിന്ന് കഴിഞ്ഞ മാസമാണ് കരൺ വിവാഹമോചനം നേടിയത്.

ബോളിവുഡ് നടൻ ജോൺ എബ്രഹാമുമായി ഒന്പത് വർഷം നീണ്ട പ്രണയത്തിലായിരുന്നു ബിപാഷ. എന്നാൽ, വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ജോൺ ബിപാഷയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ജോൺ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രിയ രുഞ്ചാലിനെ വിവാഹം ചെയ്യുകയും ചെയ്തു. അപ്പോഴും ഏകയായി ജീവിക്കുകയായിരുന്നു ബിപാഷ.

ഇതിനിടെ തെലുങ്ക് നടൻ റാണ ദഗുബതിയുമായി ചേർത്തും ബിപാഷയെ കുറിച്ച് പ്രണയകഥയുണ്ടായി. എന്നാൽ, തനിക്ക് റാണയുമായുള്ളത് സൗഹൃദം മാത്രമാണെന്ന് പറഞ്ഞ് പാപ്പരാസികളുടെ വായ് ബിപാഷ തന്നെ മൂടി. അടുത്ത ഊഴം മറ്രൊരു ബോളിവുഡ് നടനായ ഹർമൻ ബവേജ ആയിരുന്നു. ഏതാണ്ട് വിവാഹം വരെ എത്തിയ ശേഷം ചുണ്ടിനും കപ്പിനും ഇടയിൽ വച്ച് അത് മാറിപ്പോവുകയായിരുന്നു. അതിനിടെയാണ് മുപ്പത്തിമൂന്നുകാരനായ കരൺസിങ് ഗ്രോവറുമായി ബിപാഷ അടുപ്പത്തിലായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP