Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ദ്രജിത്തുമായുള്ള സംഘട്ടനത്തിനിടെ ബിജുമേനോനു പരിക്ക്; അതിരപ്പള്ളിയിലെ പാറക്കൂട്ടത്തിനു മുകളിലൂടെ ഓടിയ താരം കാൽവഴുതി വീണു; അസ്ഥിക്കു പൊട്ടലുള്ളതായി പരിശോധയിൽ കണ്ടെത്തി; ലക്ഷ്യത്തിന്റെ ചിത്രീകരണം നിർത്തിവച്ചു

ഇന്ദ്രജിത്തുമായുള്ള സംഘട്ടനത്തിനിടെ ബിജുമേനോനു പരിക്ക്; അതിരപ്പള്ളിയിലെ പാറക്കൂട്ടത്തിനു മുകളിലൂടെ ഓടിയ താരം കാൽവഴുതി വീണു; അസ്ഥിക്കു പൊട്ടലുള്ളതായി പരിശോധയിൽ കണ്ടെത്തി; ലക്ഷ്യത്തിന്റെ ചിത്രീകരണം നിർത്തിവച്ചു

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പാറയിൽ നിന്ന് തെന്നിവീണ് നടൻ ബിജു മേനോന് പരുക്കേറ്റു. നവാഗത സംവിധായകൻ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന ലക്ഷ്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അതിരപ്പിള്ളിയിൽ വച്ചായിരുന്നു അപകടം.

ഇന്ദ്രജിത്തും ബിജു മേനോനും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. പാറക്കൂട്ടത്തിന് മുകളിലൂടെ ബിജുമേനോൻ ഓടുന്ന രംഗമായിരുന്നു ചിത്രീകരിച്ചു കൊണ്ടിരുന്നത്. ചിത്രീകരണത്തിനിടെ കാൽ വഴുതി താരം നിലത്ത് വീഴുകയായിരുന്നു. എന്നാൽ പരുക്ക് കാര്യമാക്കാതെ ചിത്രീകരണം തുടരുകയും ചെയ്തു.

എന്നാൽ അടുത്ത ദിവസം രാവിലെ ബിജുമേനോന്റെ കൈയ്ക്ക് അതിയായ വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ബിജു മേനോന്റെ കൈയുടെ അസ്ഥിക്ക് നേരിയ പൊട്ടൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് ഷൂട്ടിങ് തത്കാലം നിർത്തിവയ്ക്കുകയായിരുന്നെന്ന് സംവിധായകൻ പറയുന്നു.

ചിത്രീകരണം നടത്താൻ ബിജുമേനോൻ തയ്യാറായിരുന്നുവെന്നും പക്ഷെ ആരോഗ്യം കണക്കിലെടുത്ത് ചിത്രീകരണം നിർത്തിവയ്ക്കാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്നും സംവിധായകൻ അറിയിച്ചു.

അടുത്ത ആഴ്‌ച്ചയ്ക്ക് ശേഷം ചിത്രീകരണം വീണ്ടും ആരംഭിക്കും. സംവിധായകൻ ജീത്തു ജോസഫ് തിരക്കഥയെഴുതുന്ന ചിത്രമാണ് ലക്ഷ്യം. അൻവറിന്റെ തന്നെ ടെലി ഫിലിമിനെ ആധാരമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP