Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഞ്ജുവിന്റെ ആരാധക ലിസ്റ്റിൽ തെലുങ്ക് സംവിധായകനും; മഞ്ജുവിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് വിക്രം കുമാർ

മഞ്ജുവിന്റെ ആരാധക ലിസ്റ്റിൽ തെലുങ്ക് സംവിധായകനും; മഞ്ജുവിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് വിക്രം കുമാർ

ലയാള സിനിമയിൽ സജീവമാകുന്ന മഞ്ജുവിന്റെ പേരിൽ മലയാളത്തിൽ നിന്ന് മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിൽ നിന്നും പോലും പ്രോജക്ടുകൾ കാത്തിരിക്കുന്നുവെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. തമിഴ് സൂപ്പർതാരം സൂര്യയ്‌ക്കൊപ്പം മഞ്ജുവെത്തുമെന്ന വാർത്ത പുറത്ത് വന്നതിനെ പിന്നാലെ ഇപ്പോൾ ഇതാ നടിയുടെ ആരാധകനാണെന്നും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടുവെന്നും തുറന്ന് പറഞ്ഞ് ഒരു തെലുങ്ക് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നു.

മനം എന്ന സൂപ്പർഹിറ്റ തെലുങ്ക് ചിത്രമൊരുക്കിയ വിക്രം കുമാർ ആണ് തന്റെ ആഗ്രഹം വ്യക്തമാക്കിയത്. ഈ സംവിധായകന്റെ ചിത്രത്തിലാണ് സൂര്യയും മഞ്ജുവും ഒന്നിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ തന്റെ അടുത്ത ചിത്രത്തിലെ നായിക മഞ്ജുവാണെന്ന കാര്യം തീരുമാനമായിട്ടില്ലെന്നും വിക്രം കുമാർ സൂചിപ്പിച്ചു.


സൂര്യയെ നായകനാക്കി ഒരുക്കുന്ന തമിഴ് ചിത്രം തന്നെയാണ് അടുത്ത പ്രൊജക്ട്. പക്ഷെ അതിന്റെ തിരക്കഥ എഴുത്ത് പുരോഗമിക്കുന്നതേയുള്ളൂ. അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. മഞ്ജു വാര്യർക്കൊപ്പം ഈ സിനിമ ചെയ്യാൻ കഴിഞ്ഞാൽ അത് വലിയ സന്തോഷമാണ്. ഞങ്ങളുടെ ജെനറേഷനിൽപെടുന്ന നായികയാണവർ. എന്റെ ഇഷ്ടപ്പെട്ട നടി. ഞാൻ മഞ്ജുവിന്റെ കടുത്ത ആരാധകനാണ്. എന്റെ ചിത്രത്തിലെ നല്ലൊരു വേഷവുമായി ഞാൻ മഞ്ജുവിനെ സമീപിക്കുമെന്നും വിക്രം കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP