Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

നവീനുമായുള്ള പ്രണയം ആദ്യം പറഞ്ഞത് എന്നോട്; സൗമ്യനായ നവീനെ എനിക്കം ഇഷ്ടപ്പെട്ടു; ഞങ്ങൾ സ്വയം ജീവിതം കരുപ്പിടിപ്പിച്ചവരായതിനാൽ പ്രശ്‌നങ്ങളിൽ പതറാറില്ല; വിശേഷങ്ങൾ പങ്ക് വച്ച് ഭാവനയും സഹോദൻ ജയദേവും

നവീനുമായുള്ള പ്രണയം ആദ്യം പറഞ്ഞത് എന്നോട്; സൗമ്യനായ നവീനെ എനിക്കം ഇഷ്ടപ്പെട്ടു; ഞങ്ങൾ സ്വയം ജീവിതം കരുപ്പിടിപ്പിച്ചവരായതിനാൽ പ്രശ്‌നങ്ങളിൽ പതറാറില്ല; വിശേഷങ്ങൾ പങ്ക് വച്ച് ഭാവനയും സഹോദൻ ജയദേവും

സ്വന്തം ലേഖകൻ

ലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഈ താരം സിനിമയിൽ തുടക്കം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും വരവറിയിച്ചിട്ടുണ്ട്. ഭാവനയുടെ സഹോദരൻ ജയദേവനും സിനിമാ മേഖലയിൽ സജീവമാണ്.സംവിധായകനായി തമിഴിലൂടെയാണ് ജയദേവിന്റെ രംഗപ്രവേശം. പ്രശസ്ത സംവിധായകൻ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്നു ജീവിതം.

കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഭാവന തെന്നിന്ത്യൻ സിനിമയിൽ സജീവമായ ഭാവനയും സഹോദരൻ ജയദേവനും അടുത്തിടെ വനിതയ്ക്ക് നലകിയ അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയുണ്ടായി.നവീനുമായുള്ള വിവാഹ സമയത്ത് അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധികളെക്കുറിച്ചും ജയദേവ് പറയുന്നു.

Stories you may Like

നവീനുമായുള്ള പ്രണയത്തെപ്പറ്റി ഭാവന അദ്യം പങ്കുവച്ചത് തന്നോടായിരുന്നുവെന്നും സൗമ്യനായ നവീനെ തനിക്ക് ഒത്തിരി ഇഷ്ടമായെന്നും ജയദേവ് പറയുന്നു. ഇരുവരുടെയും വിവാഹം നിശ്ചയിച്ച സമയത്തായിരുന്നു തങ്ങളുടെ അച്ഛൻ മരിക്കുന്നതെന്നും അതോടെ തന്റെ ഉത്തരവാദിത്തം കൂടിയെന്നും അദ്ദേഹം പറഞ്ഞു. അച്ഛന്റെ മരണത്തിൽ നിന്നും ഞാനും കാത്തിയും ഒരു വിധം കയറിവന്നപ്പോഴേക്കും നവീന്റെ അമ്മ മരിച്ചു. വിവാഹം വീണ്ടും നീട്ടിവയ്‌ക്കേണ്ടി വന്നു. ഞാൻ ശരിക്കും ടെൻഷനിലായി. പിന്നെയും പല വിധ പ്രശ്‌നങ്ങൾ. പ്രതിസന്ധികളിലെല്ലാം കാത്തിയും ഞാനും ധൈര്യപൂർവം പിടിച്ചു നിന്നു.

ജീവിതത്തിൽ പല ഉയർച്ച താഴ്ചകളും ഉണ്ടാകും, അതിന് അമിത പ്രാധാന്യം ഞങ്ങൾ കൊടുക്കാറില്ല. കാരണം സ്വയം ജീവിതം കരുപ്പിടിപ്പിച്ചവരാണ് ഞങ്ങൾ രണ്ടുപേരും. അതുകൊണ്ട് പ്രശ്‌നങ്ങളിൽ പതറാറില്ല. അങ്ങനെ ഏറെ വിഷമങ്ങൾക്കു ശേഷം കല്യാണ നാളെത്തി. ആർഭാടം കുറച്ച് എന്നാൽ ആവശ്യമായ ചെലവ് ചെയ്ത് ആണ് കല്യാണം നടത്തിയത്. കാത്തിയുടെ കല്യാണത്തിന് വിഷമത്തെക്കാൾ എനിക്ക് ആശ്വാസമാണ് തോന്നിയത്. കാരണം അതെന്റെ വലിയ ഉത്തരവാദിത്തമായിരുന്നു.''അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവനയെ കാത്തി എന്നും ജയദേവനെ ദേവൻ എന്നുമാണ് വീട്ടിലെല്ലാവരും വിളിക്കുന്നത്. ചെറുപ്പം മുതലെ ഭാവന നല്ല കുറുമ്പിയായിരുന്നെന്നും എപ്പോഴും തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ദേവൻ പറയുന്നു. അവൾ എവിടെപ്പോയാലും എത്ര തിരക്കിലായാലും തന്നെ ഉപദ്രവിക്കാൻ തന്റെ അരികിലുണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും ആ ഉപദ്രവമില്ലാതെ തനിക്കും പറ്റില്ലെന്നും ദേവൻ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP