Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിറവയറുമായി ഗ്രാമിയിൽ തിളങ്ങിയ ബിയോൺസ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; ലോസ് ഏഞ്ചൽസ് ആശുപത്രിയിൽ നടന്ന പ്രസവത്തിൽ പിറന്നത് ആൺക്കുഞ്ഞും പെൺകുഞ്ഞും; ഗായക ദമ്പതികൾ ത്രില്ലടിച്ചിരിക്കയാണെന്ന് മാധ്യമങ്ങൾ

നിറവയറുമായി ഗ്രാമിയിൽ തിളങ്ങിയ ബിയോൺസ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; ലോസ് ഏഞ്ചൽസ് ആശുപത്രിയിൽ നടന്ന പ്രസവത്തിൽ പിറന്നത് ആൺക്കുഞ്ഞും പെൺകുഞ്ഞും; ഗായക ദമ്പതികൾ ത്രില്ലടിച്ചിരിക്കയാണെന്ന് മാധ്യമങ്ങൾ

ലോസ് ഏഞ്ചൽസ്: നിറവയറുമായി ഗ്രാമി പുരസ്‌ക്കാര ചടങ്ങിൽ ഗാനങ്ങൾ ആലപിച്ച ഗായിക ബിയോൺസിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം തീർത്തു ബിയോൺസിന്റെ ചിത്രങ്ങൾ. പിന്നീട് ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവും ഇവർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ഇപ്പോൾ സെലബ്രിറ്റി ഗായിക പ്രസവിച്ചിരിക്കുന്നു എന്നതാണ് പാശ്ചാത്യ മാധ്യമങ്ങൾ ആഘോഷിക്കുന്ന വാർത്ത. ബിയോൺസിനും ഗായകൻ കൂടിയായ ഭർത്താവ് അമേരിക്കൻ ഗായകനും റാപ്പറുമായ ഷോൺ കോറി കാർട്ടർ (ജെയ്‌സി)നും ഇരട്ട ആൺകുഞ്ഞും പെൺകുഞ്ഞുമാണെന്നാണ് റിപ്പോർട്ട്.

ലോസ് ഏഞ്ചൽസ് മെഡിക്കൽ സെന്ററിൽ വെച്ച് ഈ ആഴ്‌ച്ച ആദ്യമായിരുന്നു പ്രസവം എന്നാണ് ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്‌ച്ച രാത്രിയോ ചൊവ്വാഴ്‌ച്ച രാവിലെയോ പ്രസവം നടന്നിരിക്കാമെന്നാണ് വാർത്ത. ഇരട്ടകുട്ടികളുടെ മാതാപിതാക്കളായതിൽ രണ്ട് പേരും ത്രില്ലടിച്ചിരിക്കയാണെന്നും സുഹൃത്തുകളോട് തങ്ങളുടെ സന്തോഷം ഇവർ പങ്കുവെച്ചുവെന്നും വാർത്തകൾ. ഇരട്ടക്കുഞ്ഞുങ്ങൾ ആയതിനാൽ തന്നെ ഇപ്പോഴും ബിയോൺസ് ആശുപത്രിയിൽ തുടരുകയാണെന്നുമാണ് അറിയുന്നത്.

ഞായറാഴ്‌ച്ച തിരിച്ചറിയാത്ത ഒരു സ്ത്രീ ബോയ്, ഗേൾ എന്നെഴുതിയ ബലൂണുമായി ആശുപത്രിയിലേക്ക് പോകുന്നു എന്ന വിധത്തിൽ ചിത്രം പുറത്തുവന്നിരുന്നു. ഇതോടെയാണ് പാപ്പരാസികൾ ബിയോൺസിന്റെ പ്രസവ വിവരത്തിനായി പരക്കം പാഞ്ഞതും.

ിെഗർഭകാലഘട്ടത്തെ ശരിക്കും ആഘോഷമാക്കിയാണ് ബിയോൺസ് നേരത്തെ മാധ്യമങ്ങളിൽ ഇടം പിടിച്ചത്. 2017 ഗ്രാമി പുരസ്‌കാര ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായിയിരുന്നു ഇവർ. നിറവയറ് പൂർണമായും പ്രദർശിപ്പിക്കുന്ന സ്വർണ നിറമുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്. തന്റെ സൂപ്പർ ഗാനങ്ങളായ ലൗവ് ഡ്രോട്ട്, സാന്റ് കാസിൽസ് തുടങ്ങിയവയാണ് ബിയോൺസ് വേദിയിൽ ആലപിച്ചത്.

ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം ബിയോൺസ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി നേരത്തേ പങ്കുവച്ചിരുന്നു. പോസ്റ്റ് ചെയ്ത് ആദ്യ ദിനം പിന്നിടുമ്പോൾ 90 ലക്ഷത്തിലധികം ആളുകളാണ് ബിയോൺസിന്റെ ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് ബിയോൺസ് അമ്മയാകുന്നത്. അമേരിക്കൻ ഗായകനും റാപ്പറുമായ ഷോൺ കോറി കാർട്ടർ (ജെയ്‌സി) ആണ് ബിയോൺസിന്റെ ഭർത്താവ്. അഞ്ചു വയസ്സുകാരിയായ ബ്ലൂ ഐവിയാണ് ബിയോൺസ്- ജെയ്‌സി ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ്.

92 മില്യണോളം വരുന്ന ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സാണ് ബിയോൺസിനുള്ളത്. സംഗീതജീവിതത്തിൽ വിജയങ്ങളും അംഗീകാരങ്ങളും തേടിവന്നെങ്കിലും അതിനോടെല്ലാം വളരെ ശാന്തമായേ ബിയോൺസ് പ്രതികരിക്കാറുള്ളൂ. പക്ഷേ വർഷങ്ങൾക്കു മുമ്പ് തന്റെ ജീവിതത്തിൽ നടന്ന ഒരു ദുരന്തത്തെക്കുറിച്ച് അവർ ലോകത്തോടു തുറന്നു പറഞ്ഞിരുന്നു. ആദ്യമകൾ ജനിക്കുന്നതിനു മുമ്പ് നടന്ന ഒരു ഗർഭഛിദ്രത്തെക്കുറിച്ചാണ് അവർ ഹൃദയസ്പർശിയായി പറഞ്ഞത്.

'ആദ്യമായി ഗർഭത്തിൽ ഉരുവെടുത്ത ആ കുഞ്ഞിന്റെ ഹൃദയമിടിപ്പായിരുന്നു ഞാൻ ഈ ലോകത്തിൽവെച്ചു കേട്ട ഏറ്റവും നല്ല സംഗീതം. പക്ഷെ ദൈവം അതിന് ഭൂമിയിൽ പിറക്കാനുള്ള ആയുസ്സുകൊടുത്തില്ല' എന്നാണ് അവർ അതിനെപ്പറ്റി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP