Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

മലയാള സിനിമയിലെ വില്ലനിസത്തിന് പൗരുഷത്തിന്റെ മുഖം നൽകിയ നടൻ; മലബാർ മുസ്ലിംങ്ങളുടെ സംസാര ശൈലി അവതരിപ്പിച്ചത് വെല്ലാനാരുമില്ലാത്ത രീതിയിൽ; പരുക്കൻ കഥാപാത്രങ്ങളെ തീഷ്ണമായി അവതരിപ്പിച്ചും കയ്യടി നേടി; വില്ലൻ സ്വഭാവനടൻ സഹനടൻ എന്നിങ്ങനെ എല്ലാ മേഖലകളിലും തിളങ്ങി; ഭരത് ബാലൻ കെ നായരുടെ ചരമവാർഷികം ആരുമറിയാതെ കടന്ന് പോയി

മലയാള സിനിമയിലെ വില്ലനിസത്തിന് പൗരുഷത്തിന്റെ മുഖം നൽകിയ നടൻ; മലബാർ മുസ്ലിംങ്ങളുടെ സംസാര ശൈലി അവതരിപ്പിച്ചത് വെല്ലാനാരുമില്ലാത്ത രീതിയിൽ; പരുക്കൻ കഥാപാത്രങ്ങളെ തീഷ്ണമായി അവതരിപ്പിച്ചും കയ്യടി നേടി; വില്ലൻ സ്വഭാവനടൻ സഹനടൻ എന്നിങ്ങനെ എല്ലാ മേഖലകളിലും തിളങ്ങി; ഭരത് ബാലൻ കെ നായരുടെ ചരമവാർഷികം ആരുമറിയാതെ കടന്ന് പോയി

ജംഷാദ് മലപ്പുറം

കോഴിക്കോട്: ഒരുകാലത്ത് മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായിരുന്ന ബാലൻ കെ നായരുടെ പത്തൊൻപതാം ചരമവാർഷികം ഇത്തവണ ആരോരുമറിയാതെ കടന്ന്പോയി. കോഴിക്കോട് ജില്ലക്ക് ആദ്യമായി ഭാരത് അവാർഡ് നേടിക്കൊടുത്ത ബാലൻ കെ നായരെ ചലച്ചിത്ര പ്രവർത്തകരും ഇത്തവണ മറന്നു. പി ജെ ആന്റണിക്കും ഗോപിക്കും ശേഷം ഭാരത് അവാർഡ് കൊണ്ട് വന്ന ബാലൻ കെ നായരുടെ പത്തോമ്പതാം ഓർമദിനം ഇന്നലെയായിരുന്നു. 2000ഓഗസ്റ്റ് 26നാണ് മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായിരുന്ന ഈ നടൻ കാലയവനികക്കുള്ളിലേക്ക് മറഞ്ഞത്.

ഏറ്റവും നല്ല അഭിനേതാവിനുള്ള ദേശീയപുരസ്‌കാരം ഓപ്പോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ലഭിച്ചു.വെള്ളിവെളിച്ചത്തിൽ എത്തുന്നതിന്റെ മുമ്പ് ബാലൻ കെ നായർ തട്ടകമാക്കിയത് കോഴിക്കോട് നഗരത്തിലെ നാടക കൂട്ടായ്മകളെയായിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ ദേശപോഷിണിയിലും ടൗൺ ഹാളിലും അരങ്ങേറിയ നാടകങ്ങളിൽ തന്റെ ശബ്ദ ഘാംഭീര്യം കൊണ്ടും തീവ്രഭാവങ്ങളിലും നിറഞ്ഞു നിന്ന ഈ നടനെ ആരും ഓർത്തില്ല. എം ടി വാസുദേവൻ നായരുടെ രചനയിൽ പി എൻ മേനോൻ സംവിധാനം ചെയ്ത നിഴലാട്ടത്തിലൂടെയാണ് ബാലൻ കെ നായർ സിനിമയിലെത്തുന്നത്. പരുക്കൻ കഥാപാത്രങ്ങളിലെ തീക്ഷ്ണമായി അവതരിപ്പിച്ചു കൊണ്ട് വില്ലൻ കഥാപാത്രങ്ങൾക്ക് ക്രൂരമായൊരു ഭാവം നൽകാൻ ബാലൻ കെ നായർക്ക് കഴിഞ്ഞു.

നാനൂറോളം സിനിമകളിൽ വേഷമിട്ടെങ്കിലും അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ വളരെ കുറവായിരുന്നു എന്നിരുന്നാലും കിട്ടിയ വേഷങ്ങൾ അഭിനയ ശൈലിയിൽ മികവുറ്റതാക്കാൻ ആയി 1981ലെ ഭരത് അവാർഡ് നേടിയ ഓപ്പോൾ എന്ന സിനിമയിലെ ഭടൻ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തിന്റെ രചയിതാവും എം ടി തന്നെ ബാലൻ കെ നായരുടെ ഒടുവിലത്തെ സിനിമയും എം ടി യുടെ തന്നെ കടവ് 1974ൽ അതിഥി. 1978ൽ തച്ചോളി അമ്പു എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സഹ നടനുള്ള അവാർഡും കിട്ടിയിട്ടുണ്ട്.മലബാറിലെ മുസ്ലിം കഥാപാത്രങ്ങളെ അനായാസമായ അഭിനയത്തിലൂടെ അനശ്വരമാക്കിയ നടനായിരുന്നു ബാലൻ കെ നായർ.

മലബാർ മുസ്ലിംകളുടെ സംഭാഷണ ശൈലി ഇത്ര മനോഹരമായി അവതരിപ്പിക്കുവാൻ കഴിയുന്ന മറ്റൊരു നടനെ കാണാൻ പ്രയാസമാണ് ആര്യൻ. 1921.കടവ്. പത്താമുദയം. അഗ്നി. തുടങ്ങിയവ ഇതിന് തെളിവാണ്. ഈനാടിലെ സഖാവ്. തുഷാരത്തിലെ മേജർ. ലാവയിലെ വേലായുധൻ തുടങ്ങിയ നിരവധി കഥാപാത്രങ്ങളെ നൽകി മടങ്ങിയ ബാലൻ കെ നായർ ആരെല്ലാം മറന്നാലും അദ്ദേഹത്തിന്റെ സിനിമകളിലൂടെ എക്കാലത്തും സ്മരിക്കപ്പെടും 1933 ഏപ്രിൽ 4-നു കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി എന്ന സ്ഥലത്ത് രാമൻ നായർ-ദേവകിയമ്മ ദമ്പതികളുടെ മകനായാണ് ബാലൻ കെ. നായർ ജനിച്ചത്. സിനിമാ അഭിനയത്തിനു മുൻപ് അദ്ദേഹം കോഴിക്കോട്ട് ഒരു മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ വർക്ഷോാപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു.

അക്കാലത്ത് അദ്ദേഹം കോഴിക്കോട് സംഗമം തീയേറ്ററുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. ശാരദയെ വിവാഹം കഴിച്ചതിനു ശേഷം അദ്ദേഹം പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരേക്ക് താമസം മാറി. ദ്യചിത്രമായ നിഴലാട്ടം 1972-ൽ പുറത്തുവന്നു. പി.എൻ. മേനോൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. പിന്നീട് സിനിമയിൽ സജീവമായ അദ്ദേഹം മലയാളത്തിൽ 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും വില്ലൻ കഥാപാത്രങ്ങളായിരുന്നു. അതിഥി, തച്ചോളി അമ്പു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് ഏറ്റവും നല്ല അഭിനയത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

ഓപ്പോൾ എന്ന ചിത്രത്തിലെ പരിവർത്തനം വന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തിന് ബാലൻ കെ. നായർക്ക് 1981-ൽ മികച്ച നടനുള്ള പരമോന്നത ബഹുമതിയായ ഭരത് അവാർഡ് ലഭിച്ചു. ഈനാട്, ആര്യൻ, ഒരു വടക്കൻ വീരഗാഥ എന്നിവ ബാലൻ കെ. നായരുടെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം 1990-ൽ പുറത്തുവന്ന കടവ് എന്ന ചിത്രമായിരുന്നു. ഒരു തോണിക്കാരന്റെ വേഷമായിരുന്നു ഇതിൽ ബാലൻ കെ നായർക്ക്.അവസാനകാലത്ത് ഒരുപാടു നാൾ രോഗബാധിതനായിരുന്ന ബാലൻ കെ നായർ 2000 ഓഗസ്റ്റ് 26-നു തിരുവനന്തപുരത്തുവച്ചാണ് അന്തരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP