Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാഹുബലി ദ കൺക്ലൂഷന്റെ നിർണായക യുദ്ധരംഗങ്ങൾ ചോർന്നു..! സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്ന് നിർമ്മാതാവ്; ഏപ്രിലിൽ ചിത്രം തീയറ്ററുകളിൽ

ബാഹുബലി ദ കൺക്ലൂഷന്റെ നിർണായക യുദ്ധരംഗങ്ങൾ ചോർന്നു..! സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്ന് നിർമ്മാതാവ്; ഏപ്രിലിൽ ചിത്രം തീയറ്ററുകളിൽ

ബാഹുബലിയുടെ നിർമ്മാതാക്കളെയും അണിയറപ്രവർത്തകരെയും ഞെട്ടിപ്പിച്ചു കൊണ്ട് ചിത്രത്തിലെ നിർണായക രംഗത്തിന്റെ വീഡിയോ പുറത്ത്. ബാഹുബലി രണ്ടാംഭാഗത്തിലെ പ്രധാനയുദ്ധരംഗത്തിന്റെ വിഷ്വൽ ഇഫക്ട്സ് ഉപയോഗിക്കാത്ത ക്രോമ രംഗങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പുറത്തുവന്ന വിഡിയോയിൽ നായകൻ പ്രഭാസിനെയും അനുഷ്‌കയെയും കാണാം. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്ന് നിർമ്മാതാവ് അറിയിച്ചു. അണിയറപ്രവർത്തകരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം തുടരുന്നത്.

ബാഹുബലി ദ കൺക്ലൂഷൻ എന്ന പേരിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്‌ക ഷെട്ടി തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ തുടങ്ങിയവരും മറ്റു വേഷങ്ങളിലെത്തുന്നു. 2017 ഏപ്രിലിൽ ആണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലർ ജനുവരിയിൽ പുറത്തിറങ്ങും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP