Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോളിവുഡിലും ഇനി ബാബു ആന്റണിയുടെ ആക്ഷൻ രംഗങ്ങൾ തീപാറിക്കും; ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആൻഡ് ബ്ലഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ ആക്ഷൻ കിങ് ഹോളിവുഡിലേയ്ക്ക്; ലൊക്കേഷൻ വീഡിയോ പങ്ക് വച്ച് താരം

ഹോളിവുഡിലും ഇനി ബാബു ആന്റണിയുടെ ആക്ഷൻ രംഗങ്ങൾ തീപാറിക്കും; ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആൻഡ് ബ്ലഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ ആക്ഷൻ കിങ് ഹോളിവുഡിലേയ്ക്ക്; ലൊക്കേഷൻ വീഡിയോ പങ്ക് വച്ച് താരം

ലയാള സിനിമയുടെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആന്റണി ഹോളിവുഡിലേക്ക്.ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആൻഡ് ബ്ലഡ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ ആക്ഷൻ കിങ് ഹോളിവുഡിൽ ചുവടുവയ്ക്കുന്നത്. വാറൻ ഫോസ്റ്റർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാലിഫോർണിയയിലെ പിറ്റ്സ്ബർഗിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. മിക്സഡ് മാർഷ്യൽ ആർട്സ് ജേതാവ് റോബർട്ട് ഫർഹാം പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായകന്റെ സുഹൃത്തായാണ് ബാബു ആന്റണി എത്തുന്നത്. ലോക കരാട്ടെ ചാമ്പ്യൻ റോബർട്ട് പാർഹാം, ലോക ബോക്സിങ് ചാമ്പ്യൻ ടോണി ദി ടൈഗർ ലോപ്പസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്..

ഭരതൻ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വില്ലൻ കഥാപാത്രങ്ങളേയും നായക കഥാപാത്രങ്ങളേയും അവതരിപ്പിച്ച ബാബു ആന്റണി ആക്ഷൻ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ ഇരിപ്പിടം നേടിയത്.

അടുത്തിടെ നിവിൻ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി, മിഖായേൽ എന്നീ ചിത്രങ്ങളിൽ ബാബു ആന്റണി അഭിനയിച്ചിരുന്നു. ഇതിൽ കായംകുളം കൊച്ചുണ്ണിയിൽ ശക്തമായ വേഷമാണ് ബാബു ആന്റണി കൈകാര്യം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP