Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മംഗലശ്ശേരി നീലകണ്ഠൻ ആകേണ്ടിയിരുന്നത് മമ്മൂട്ടി; നീലഗിരി എന്ന ചിത്രം പൊട്ടിയതോടെ ഐ വി ശശിയുടെ നായകനാകാൻ മമ്മൂട്ടി സമ്മതിച്ചില്ല; ദേവാസുരത്തിലെ അസുരവിത്ത് മോഹൻലാൽ ആയതിന്റെ പിന്നാമ്പുറ കഥപറഞ്ഞ് ഐ വി ശശി

മംഗലശ്ശേരി നീലകണ്ഠൻ ആകേണ്ടിയിരുന്നത് മമ്മൂട്ടി; നീലഗിരി എന്ന ചിത്രം പൊട്ടിയതോടെ ഐ വി ശശിയുടെ നായകനാകാൻ മമ്മൂട്ടി സമ്മതിച്ചില്ല; ദേവാസുരത്തിലെ അസുരവിത്ത് മോഹൻലാൽ ആയതിന്റെ പിന്നാമ്പുറ കഥപറഞ്ഞ് ഐ വി ശശി


1993ൽ മോഹൻലാൽ നായകനായ പുറത്തിറങ്ങിയ ദേവാസുരം' മലയാള സിനിമയുടെ റെക്കോർഡ് വിജയങ്ങളിൽ ഒന്നായിരുന്നു. ചിത്രം പുറത്തിറങ്ങിയതോടെ രചയിതാവ് രഞ്ജിത്ത്‌ന്റെ യും മോഹൻലാലിന്റെയും തലവര തിരുത്തി തന്നെ എഴുതിയ ചിത്രം കൂടിയാണ് ദേവാസുരം. എന്നാൽ മംഗലശ്ശേരി നീലകണ്ഠനെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നുവെന്നാണ് ഐ വി ശശി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. പിന്നീട് മമ്മൂട്ടി മാറി മോഹൻലാൽ കഥാപാത്രത്തെ അവതരിപ്പിച്ചതിന് പിന്നിലെ കഥയും ഐവി ശശി വെളിപ്പെടുത്തുന്നു.

1981 ൽ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം നിർമ്മിക്കണമെന്ന മോഹവുമായി നിർമ്മാതാവ് കെ ആർ ജി സംവിധായകൻ ഐ വി ശശിയെ സമീപിച്ചു.എന്നാൽ തിരക്കഥകൾ ഒന്നും ആ സമയത്ത് തന്റെ കൈവശം ഇല്ലാതിരുന്ന ശശി രഞ്ജിത്തിന്റെ ഒരു കഥ സിനിമയാക്കാൻ കെ ആർ ജി യോട് ആവശ്യപ്പെട്ടു. ആ ചിത്രമാണ് ഊട്ടിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച റൊമാന്റിക്-ആക്ഷൻ ചിത്രം നീലഗിരി. പക്ഷെ നീലഗിരി പരാജയപ്പെട്ടതോടെ മമ്മൂട്ടി- ഐ വി ശശി സമവാക്യങ്ങൾ പൊളിഞ്ഞു.

എന്നാൽ നീലഗിരിയുടെ ഷൂട്ടിങ് സമയത്ത് തന്നെ തന്റെ മനസ്സിനെ ഉലച്ചുകൊണ്ടിരിക്കുന്ന നീലകണ്ഠൻ എന്ന കഥാപാത്രത്തെക്കുറിച്ച് രഞ്ജിത്ത് മമ്മൂട്ടിയോട് പറയുകയും അദ്ദേഹം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.പക്ഷെ നീലഗിരിക്ക് ശേഷം ചൂടുവെള്ളത്തിൽ ചാടിയ പൂച്ചയെന്ന പോലെ ഐ വി ശശിയുടെ നായകനാകാൻ മമ്മൂട്ടി സമ്മതിച്ചില്ല. അങ്ങനെയാണ് മോഹൻ ലാൽ മംഗലശ്ശേരി നീലകണ്ഠൻ ആകുന്നത്.

ഒരു കാലത്ത് മലയാള സിനിമയുടെ ബോക്‌സോഫീസിനെ ഇളക്കിമറിച്ച മമ്മൂട്ടി - ഐ .വി .ശശി ജോഡി നീലഗിരി കഴിഞ്ഞ് 15വർഷത്തിനു ശേഷം ' ബൽറാം v/s താരാദാസ്' എന്ന ചിത്രത്തിലൂടെ യായിരുന്നു വീണ്ടും ഒരുമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP