Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടി അസിൻ തോട്ടുങ്കൽ വിവാഹിതയായി; മൈക്രോമാക്‌സ് ഉടമ രാഹുൽ ശർമ്മയെ വിവാഹം ചെയ്തത് ക്രിസ്ത്യൻ ആചാര പ്രകാരം; ഹിന്ദു ആചാര പ്രകാരമുള്ള കല്യാണം വൈകുന്നേരത്തോടെ

നടി അസിൻ തോട്ടുങ്കൽ വിവാഹിതയായി; മൈക്രോമാക്‌സ് ഉടമ രാഹുൽ ശർമ്മയെ വിവാഹം ചെയ്തത് ക്രിസ്ത്യൻ ആചാര പ്രകാരം; ഹിന്ദു ആചാര പ്രകാരമുള്ള കല്യാണം വൈകുന്നേരത്തോടെ

 ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ്, തെന്നിന്ത്യൻ സിനിമാ നടി അസിൻ തോട്ടുങ്കൽ വിവാഹിതയായി. ഇന്ത്യയിലെ പ്രമുഖ വ്യവസായി ആയ മൈക്രോമാക്‌സ് ഉടമ രാഹുൽ ശർമ്മയാണ് വരൻ. ക്രിസ്ത്യൻ വിവാഹാചാര പ്രകാരമായിരുന്നു വിവാഹം. വൈകിട്ട് ഡൽഹി ദസിത് ദേവറാണ റിസോർട്ട്‌സിൽ ഹിന്ദുമതാചാര പ്രകാരമുള്ള വിവാഹം നടക്കും.

പൂർണ്ണമായും വെജിറ്റേറിയനായിട്ടുള്ള വിഭവങ്ങളായിരിക്കും വിവാഹ സത്ക്കാരത്തിൽ വിളമ്പുക. പത്ത് നിലയുള്ള വാനില കേക്കാണ് നവദമ്പതികൾ ചടങ്ങിൽ മുറിക്കുക. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ചടങ്ങിൽ ക്ഷണമുള്ളത്. താരങ്ങളും മറ്റ് പ്രമുഖരും പങ്കെടുക്കുന്ന വിവാഹ സൽക്കാരം ജനുവരി 23ന് മുംബൈയിൽ നടക്കും.

ആരാധകർക്കിടയിൽ അടുത്തിടെ ഏറെ ചർച്ചയായതാണ് നടി അസിന്റെ വിവാഹം. അസിൻ അഭിനയിച്ച ആർ മുരുക ദോസിന്റെ ചിത്രമായ ഗജനിയുമായി താരത്തിന്റെ ഈ വിവാഹത്തിന് രസകരമായ ബന്ധം ഉണ്ടായിരുന്നു. ചിത്രത്തിൽ അസിൻ പ്രണയിക്കുന്നത് മൊബൈൽ കമ്പനി ഉടമയായ സഞ്ജയ് രാമസ്വാമിയെ ആയിരുന്നു. അതുപോലെ തന്നെയാണ് ജീവിതത്തിലും സംഭവിച്ചത്. മൈക്രോമാക്‌സ് മൊബൈൽകമ്പനി ഉടമയായ രാഹുൽ ശർമ്മയെ ആണ് അസിൻ വിവാഹം ചെയ്തത്.

കൊച്ചിക്കാരിയായ അസിൻ സത്യൻ അന്തിക്കാടിന്റെ നരേന്ദ്രൻ മക ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് അന്യഭാഷകളിലേക്ക് ചുവടു മാറ്റിയ താരത്തിന്റെ ആദ്യ ഹിറ്റ് ചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുങ്ക് ചിത്രമായിരുന്നു. എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി അസിനെ തമിഴരുടെ ഇഷ്ടനടിയാക്കി മാറ്റി. ഗജിനിയിലൂടെയാണ് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും അസിന് ലഭിച്ചു. ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അസിൻ അമീർ ഖാൻ ഉൾപ്പെടെയുള്ളവരുടെ നായികയായി.

ഇരുവരുടെയും വിവാഹ വാർത്തകൾ നേരത്തെ മുതൽ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സ്വർണ്ണത്തിൽ പൊതിഞ്ഞ വിവാഹ കുറിയും ഏറെ ശ്രദ്ധയമായിരുന്നു. സൽമാന്റെ പിറന്നാൾ ആഘോഷത്തിനായി എത്തിയ അസിന്റെ കൈയിലുണ്ടായിരുന്ന വജ്ര മോതിരവും വൈറലായിരിക്കുകയാണ്. രാഹുൽ അസിനായി സമ്മാനിച്ച വിവാഹ മോതിരത്തിന് ഏകദേശം ആറ് കോടി രൂപ വില വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP