Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലിജോ ജോസ് പെല്ലിശ്ശേരി സത്യസന്ധനായ സംവിധായകൻ; പൃഥിരാജിന്റെ പിന്തുണ വലുത്; ദുൽഖറിനെ കോപ്പി ചെയ്യാൻ ശ്രമിച്ചില്ല; വിവാഹം കഴിക്കുക എന്നെന്ന് തനിക്കും അറിയില്ല; വിശേഷങ്ങൾ പങ്കുവച്ച് ആര്യ

ലിജോ ജോസ് പെല്ലിശ്ശേരി സത്യസന്ധനായ സംവിധായകൻ; പൃഥിരാജിന്റെ പിന്തുണ വലുത്; ദുൽഖറിനെ കോപ്പി ചെയ്യാൻ ശ്രമിച്ചില്ല; വിവാഹം കഴിക്കുക എന്നെന്ന് തനിക്കും അറിയില്ല; വിശേഷങ്ങൾ പങ്കുവച്ച് ആര്യ

രിയർ കൊണ്ട് തമിഴ്‌നാട്ടുകാരനാണെങ്കിലും ജന്മം കൊണ്ട് മലയാളിയായ ആര്യ ഉറുമിക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഡബിൾ ബാരൽ. ആമേൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ഇടിയില്ല വെടി മാത്രം എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പമാണ് ആര്യയെത്തുന്നത്. ഡെക്കൻ ക്രോണിക്കിൽ പത്രത്തിന് നല്കിയ അഭിമുഖത്തിൽ ആര്യ ഡബിൾ ബാരലിനെപ്പറ്റിയും പൃഥ്വിരാജിനൊപ്പം അഭിനയിച്ചതിനെപ്പറ്റിയും വിശേഷങ്ങൾ പങ്ക് വച്ചു.

ലിജോ സത്യസന്ധനായ ഒരു സംവിധായകനാണ് ഒപ്പം ക്രേസിയുമാണെന്നാണ് ആര്യ പറയുന്നത്. ലിജോ കഥ വിവരിക്കുമ്പോൾ സിനിമ കാണുന്നത് പോലെ തോന്നും. പക്ഷെ, സത്യം പറയാമല്ലോ ആദ്യമൊന്നും എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. പോകെ പോകെ എനിക്ക് എന്തെന്നില്ലാത്ത കൗതുകം തോന്നയെന്നും' ആര്യ പറഞ്ഞു.

ലിജോ അസാധ്യ സംവിധായകനാണ്. അദ്ദേഹവുമൊത്ത് പ്രവർത്തിക്കുന്നതിൽ എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദമുണ്ട്. പിന്നെ പൃഥ്വിരാജുമൊത്ത് ഞാൻ നേരത്തെ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജും സന്തോഷ് ശിവനും വലിയ പിന്തുണയാണ് സെറ്റിൽ നൽകിയതെന്നും ആര്യ പറഞ്ഞു.

അഞ്ജലി മോനോൻ സംവിധാനം ചെയ്ത ബാംഗ്‌ളൂർ ഡെയ്‌സിന്റെ തമിഴ് പതിപ്പിൽ ആര്യയും അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ ദുൽഖർ സൽമാൻ ചെയ്ത അർജുൻ എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. അതേക്കുറിച്ച് ആര്യ പറഞ്ഞത് ഇങ്ങനെയാണ്.

'ബാംഗ്‌ളൂർ ഡെയ്‌സ് വലിയ നിലവാരം പുലർത്തിയ സിനിമയായിരുന്നു. ആ സിനിമയുടെ 75 ശതമാനമെങ്കിലും പുനർനിർമ്മിക്കാൻ സാധിച്ചാൽ എനിക്കുറപ്പുണ്ട് സിനിമ ഹിറ്റാകുമെന്ന്. ഞാൻ ദുൽഖറിനെ കോപ്പി ചെയ്യാൻ ശ്രമിക്കുകയായിരുന്നില്ല, എന്റേതായ രീതിയിലാണ് ഞാൻ അഭിനയിച്ചതെന്നും നടൻ പറഞ്ഞു.

ബഹുതാര ചിത്രങ്ങൾക്ക് ഒരു പോസിറ്റീവ് വശമുണ്ടെന്നും അത്തരം ചിത്രങ്ങളിൽ അഭിനയിക്കുന്നത് വളരെ രസകരമാണെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥകൾ തിരഞ്ഞെടുക്കുന്‌പോൾ കൂടെ ആരാണ് അഭിനയിക്കുന്നതെന്ന് താൻ ശ്രദ്ധിക്കാറില്ല. അതിനാൽ താൻ ബഹുതാര ചിത്രങ്ങൾ ചെയ്യുന്നതിൽ എതിരല്ല. വളരെ ഫ്രണ്ട്‌ലിയായ വ്യക്തിയാണ് താനെന്നും അതിനാൽ ബഹുതാര ചിത്രത്തിന്റെ ഓഫറുമായി ആരെങ്കിലും എത്തിയാൽ പറ്റില്ലെന്ന് പറയാൻ തനിക്കാകില്ലെന്നും ആര്യ വ്യക്തമാക്കി.

ചലച്ചിത്ര മേഖലയുമായി ബന്ധമൊന്നും ഇല്ലായിരുന്ന താൻ ഇപ്പോൾ 25 സിനിമകൾ പൂർത്തിയാക്കിയെന്നും തന്നെ സംബന്ധിച്ച് അത് വലിയൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം കൊണ്ട് നിർമ്മാതാക്കളും സംവിധായകരുമെല്ലാം തന്റെ നല്ല സുഹൃത്തുക്കളായി മാറിയെന്നും ആര്യ വ്യക്തമാക്കി. എല്ലാവരും തന്റെ വിവാഹത്തെപ്പറ്റി ചോദിക്കാറുണ്ടെന്നും എന്നാണ് വിവാഹം കഴിക്കുക എന്ന് തനിക്കും അറിയില്ലെന്നും ആര്യ മനസ് തുറന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP