Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിഡി വിതരണക്കാർക്കു നൽകിയ ചെക്ക് മടങ്ങി; തമിഴ് നടനും സംവിധായകനുമായ ചേരനെതിരെ അറസ്റ്റ് വാറന്റ്

സിഡി വിതരണക്കാർക്കു നൽകിയ ചെക്ക് മടങ്ങി; തമിഴ് നടനും സംവിധായകനുമായ ചേരനെതിരെ അറസ്റ്റ് വാറന്റ്

ചെന്നൈ: സി.ഡി വിതരണക്കാർക്കു നൽകിയ ചെക്ക് മടങ്ങിയതിനെത്തുടർന്ന് തമിഴ് നടനും സംവിധായകനുമായ ചേരനെതിരെ അറസ്റ്റ് വാറണ്ട്. രാമനാഥപുരം ജില്ലാ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ചേരൻ സംവിധാനം ചെയ്ത ചിത്രം 'ജെകെ എന്നും നൻപനിൽ വാഴ്‌കൈ' ചാനൽ ടു ഹോം എന്ന സംവിധാനത്തിലൂടെയും റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഒറിജിനൽ സിഡി 50 രൂപയ്ക്ക് വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.

സിഡിയുടെ വിതരണത്തിനായും മറ്റും പ്രദേശിക ഡീലർമാരെയും നിയമിച്ചു. എന്നാൽ ഡീലർഷിപ്പിന്റെ കമ്മീഷനായി ഏജന്റുമാർക്ക് നൽകിയ ചെക്കിൽ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് രാമനാഥപുരം സ്വദേശിയായ പളനിയപ്പൻ രാമനാഥപുരം ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. ചേരൻ നൽകിയ ചെക്ക് മടങ്ങിയെന്നാണ് പളനിയപ്പൻ പരാതിയിൽ ആരോപിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ചേരൻ ഹാജരായില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. ഓട്ടോഗ്രാഫ്, പൊക്കിഷം, രാമൻ തേടിയ സീതൈ തുടങ്ങിയ മികച്ച ചിത്രങ്ങളുടെ സംവിധായകനാണ് ചേരൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP