Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുത്തേ...പൊന്നേ...പിണങ്ങല്ലേ... എന്തേ...കുറ്റം ചെയ്തു ഞാൻ...; കൂട്ടുകാർക്കായി മേശയിൽ താളംപിടിച്ച് പാടിയ പാട്ടുകൾ ലാപ്‌ടോപ്പിൽ റിക്കോർഡ് ചെയ്തത് വഴിത്തിരിവായി; അരിസ്‌റ്റോ സുരേഷ് സൂപ്പർ സ്റ്റാറായ കഥ

മുത്തേ...പൊന്നേ...പിണങ്ങല്ലേ... എന്തേ...കുറ്റം ചെയ്തു ഞാൻ...; കൂട്ടുകാർക്കായി മേശയിൽ താളംപിടിച്ച് പാടിയ പാട്ടുകൾ ലാപ്‌ടോപ്പിൽ റിക്കോർഡ് ചെയ്തത് വഴിത്തിരിവായി; അരിസ്‌റ്റോ സുരേഷ് സൂപ്പർ സ്റ്റാറായ കഥ

തിരുവനന്തപുരം: മുത്തേ...പൊന്നേ...പിണങ്ങല്ലേ... എന്തേ...കുറ്റം ചെയ്തു ഞാൻ......., ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അഭിനേതാവും ഗായകനുമായി മാറിയ സുരേഷ് തമ്പാനൂർ എങ്ങനെ നടനായി. മംഗളത്തോടാണ് നടനായി മാറിയ കഥ സുരേഷ് വിശദീകരിക്കുന്നത്.

പത്തുവർഷം മുമ്പെഴുതിയ 'മൂത്തേ പൊന്നേ പിണങ്ങല്ലേ' എന്ന പാട്ടും സുരേഷും സിനിമയിലെത്താൻ കാരണമായത് സുഹൃത്തായ ശ്രീജിത്താണ്. ബംഗ്ലൂരുവിലുള്ള ശ്രീജിത്തിന്റെ ചേട്ടന്റെ സുഹൃത്താണ് ആക്ഷൻ ഹീറോ ബിജുവിൽ നായികയുടെ അച്ഛന്റെ വേഷം ചെയ്ത ബോബി മോഹൻ. നാട്ടിലെത്തിയ ശ്രീജിത്തിനെ കാണാൻ പോയപ്പോൾ കൂട്ടുകാർക്കായി മേശയിൽ താളംപിടിച്ച് സുരേഷ് പാടിയ പാട്ടുകൾ ശ്രീജിത്ത് ലാപ്‌ടോപ്പിൽ റെക്കോർഡ് ചെയ്ത് ബോബിമോഹനെ കേൾപ്പിച്ചു. ബോബിയാണത് എബ്രിഡ് ഷൈനിനെ കാണിക്കുന്നത്.

'പാട്ട് എബ്രിഡ് ഷൈൻ സാറിന് ഇഷ്ടമായി. എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ബോബി മോഹൻസാറിനൊപ്പമാണ് കാണാൻ പോയത്. ഞാൻ സിനിമയിൽ അഭിനയിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ഷൈൻ സാറിനാണ്.' 'മുത്തേ പൊന്നേ' എന്ന് പാട്ട് ഷൈൻ സാറിന് മുമ്പിൽ പാടിക്കഴിഞ്ഞപ്പോൾ തന്നെ സാറിനത് ഇഷ്ടമായി. പിന്നെ ചോദിച്ചത് 'അഭിനയിക്കുന്നോ?' എന്നാണ്. സാർ അഭിനയിച്ച് കാണിച്ചതുപോലെ ചെയ്തു കാണിച്ചപ്പോൾ ഷൈൻ സാർ എന്റെ തോളിൽ തട്ടി അഭിനന്ദിച്ചു. 'അങ്ങനെ സുരേഷുമൊരു നടനായി' എന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും സുരേഷ് പറയുന്നു.

സ്വന്തമായി എഴുതി ട്യൂൺ ചെയ്ത പാട്ട് സിനിമയിൽ ഹിറ്റായതോടെ സുരേഷുമൊരു സ്റ്റാറായി. തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശി അരിസ്‌റ്റോ സുരേഷ് എന്ന സുരേഷിന് പാട്ടൊരു ഹരമായിരുന്നു. സ്വന്തമായി പാട്ടെഴുതി താളമിട്ടവതരിപ്പക്കുന്ന സുരേഷ് അഞ്ഞൂറോളം പാട്ടുകൾ എഴുതിയിട്ടുണ്ട്. സിനിമയോടും പാട്ടുകളോടുമുള്ള ഇഷ്ടം കൂടി സുരേഷ് എട്ടാംക്ലാസിൽ പഠനമുപേക്ഷിക്കുകയായിരുന്നു.

സുരേഷിന്റെ പാട്ടുകൾ മുമ്പും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വരുന്നേ വരുന്നേ അയ്യപ്പൻ വരുന്നേ എന്ന കാസറ്റിലെ ആറു പാട്ടിൽ നാലിന്റെയും രചയിതാവ് സുരേഷാണ്. കഴിവുണ്ടെങ്കിലും അവസരങ്ങൾ തേടി മറ്റുള്ളവരുടെ മുമ്പിൽ പോകാൻ സുരേഷ് ശ്രമിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP