Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഭിനയ മോഹവുമായി ചെന്നപ്പോൾ ആദ്യ ഒഡീഷനിൽ തഴയപ്പെട്ടു; ഇപ്പോൾ ആയിരം കോടി പിന്നിട്ട ബ്രഹ്മണ്ഡ ചിത്രത്തിൽ ദേവസേനയായി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും; അനുഷ്‌ക ഷെട്ടിയുടെ പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

അഭിനയ മോഹവുമായി ചെന്നപ്പോൾ ആദ്യ ഒഡീഷനിൽ തഴയപ്പെട്ടു; ഇപ്പോൾ ആയിരം കോടി പിന്നിട്ട ബ്രഹ്മണ്ഡ ചിത്രത്തിൽ ദേവസേനയായി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും; അനുഷ്‌ക ഷെട്ടിയുടെ പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഹൈദബാദ്: ആയിരം ക്ലബിൽ ഇടംപിടിച്ച ബാഹുബലിയിൽ നിർണായ വേഷത്തിലാണ് അനുഷ്‌ക ഷെട്ടി തിളങ്ങിയത്. ചിത്രത്തിൽ ദേവസേന എന്ന നായികാ കഥാപാത്രമായി അനുഷ്‌ക്ക ശരിക്കും തകർക്കുകയായിരുന്നു. ഇതോടെ ആഗോള തലത്തിൽ നടിയുടെ പ്രശസ്തി ഉയർന്നിട്ടുണ്ട്. ബാഹുബലി ചിത്രങ്ങളിൽ നായകൻ പ്രഭാസിനൊപ്പം നിൽക്കുന്നു അനുഷ്‌കയും. ദേവസേന എന്ന കഥാപാത്രമായി അനുഷ്‌കയ്ക്ക് പകരം മറ്റൊരു നടിയെ സങ്കൽപിക്കുക കൂി ഇപ്പോൾ ആരാധകർക്ക് വയ്യ. അത്രയ്ക്ക് മികച്ച പ്രകടനമായിരുന്നു അവരുടേത്.

എന്നാൽ, മിക്ക നായികമാരെയും പോലെ അഭിനയമോഹവുമായി അവസരം ചോദിച്ച് അലഞ്ഞിട്ടുണ്ട് അനുഷ്‌ക്ക. സുഖമമായി അഭിനയ ജീവിതത്തിലേക്ക് കടന്നതല്ല ഈ നടി. അഭിനയ മോഹവുമായി ചെന്നപ്പോൾ ആദ്യ ഒഡിഷനിൽ തഴയപ്പെട്ട നടി കൂടിയാണ് ഇവർ. എന്നാൽ, പിന്നീട്, സ്വപ്രയ്ത്ന്നം കൊണ്ട് മികവുനേടി ഉന്നതനിലയിലെത്തി.

സിനിമാ മോഹവുമായി നടന്ന അനുഷ്‌കയുടെ ആദ്യകാലത്തെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു കന്നട ചിത്രത്തിന്റെ ഒഡീഷന് പങ്കെടുക്കാൻ വന്നപ്പോൾ എടുത്ത ചിത്രങ്ങളാണിത്. എന്നാൽ ഫോട്ടോഷൂട്ടിൽ ആ ചിത്രത്തിന്റെ നിർമ്മാതാവ് അനുഷ്‌കയെ തള്ളിക്കളഞ്ഞു. കർണാടകയിൽ ജനിച്ച അനുഷ്‌കയുടെ സ്‌കൂൾ വിദ്യാഭ്യാസം ബെംഗലൂരുവിലായിരുന്നു. സിനിമയിലേക്കുള്ള ആദ്യ പടി നിരാശപ്പെടുത്തിയെങ്കിലും സിനിമ ഉപേക്ഷിക്കാൻ അനുഷ്‌ക തയ്യാറല്ലായിരുന്നു.

പിന്നീട് 2005 ൽ സൂപ്പർ എന്ന തെലുങ്ക് സിനിമയിലൂടെ അനുഷ്‌ക വെള്ളിത്തിരയിൽ അരങ്ങേറി. രാജമൗലി ചിത്രം വന്നു 2006 ൽ എസ് എസ് രാജമൗലി സംവിധാനം ചെയ്ത വിക്രമരുഡു എന്ന ചിത്രമാണ് അനുഷ്‌കയുടെ കരിയർ തലകീഴെ മറിച്ചത്. ഈ ചിത്രത്തിലൂടെ തെലുങ്കിലെ മുൻനിര നടിയായി അവർ മാറി. അങ്ങനെ തെലുങ്കിൽ മുൻനിര നായികമാരിലേക്കുയർന്ന അനുഷ്‌കയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിന് പുറമെ തമിഴ് ചിത്രങ്ങളിലും അനുഷ്‌ക വിജയം കണ്ടു. തമിഴിലേക്കും ചുവടുവച്ചു. എവിടെ പോയാലും ഒരുപോലെ സ്വീകാര്യത ലഭിക്കുന്ന താരമായി അവർ മാറി.

പൊതുവെ ഗ്ലാമർ കൊണ്ട് മാത്രം ഇന്റസ്ട്രിയിൽ നിലനിന്നു പോകുന്ന തമിഴ് - തെലുങ്ക് നായികമാരിൽ നിന്നും അനുഷ്‌കയെ വ്യത്യസ്തമാക്കുന്നത് അഭിനയവും വ്യക്തിത്വവുമുണ്ട്. കഥാപാത്രങ്ങൾക്ക് വേണ്ടി എന്ത് സാഹസത്തിനും അനുഷ്‌ക തയ്യാറാണ്. അതിന് തെളിവാണ് സൈസ് സീറോയും ബാഹുബലിയുമൊക്കെ. രണ്ടി ചിത്രങ്ങൾക്ക് വേണ്ടിയും കഠിനമായ അധ്വാനം തന്നെയാണ് അനുഷ്‌ക നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP