Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാഹുബലിയേയും ദേവസേനയേയും വിവാഹം കഴിപ്പിക്കാൻ ഇറങ്ങി തിരിച്ച് ആരാധകർ; സംഗതി നടന്നാൽ അത് പ്രഭാസിന്റെ ഭാഗ്യം; സ്വീറ്റി ഷെട്ടി അത്രയ്ക്ക് സ്വീറ്റാണെന്ന് ഫാൻസ്

ബാഹുബലിയേയും ദേവസേനയേയും വിവാഹം കഴിപ്പിക്കാൻ ഇറങ്ങി തിരിച്ച് ആരാധകർ; സംഗതി നടന്നാൽ അത് പ്രഭാസിന്റെ ഭാഗ്യം; സ്വീറ്റി ഷെട്ടി അത്രയ്ക്ക് സ്വീറ്റാണെന്ന് ഫാൻസ്

ബാഹുബലി രണ്ടാം ഭാഗം റിലീസായപ്പോൾ മുതൽ കേൾക്കുന്ന ഗോസിപ്പാണ് പ്രഭാസും അനുഷ്‌കയും തമ്മിലുള്ള പ്രണയം.എന്നാൽ ഇപ്പോൾ ഇരുവരേയും വിവാഹം കഴിപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഇരു താരങ്ങളുടേയും ആരാധകർ. പ്രഭാസ് തനിക്ക് വന്ന 6000ത്തോളം വിവാഹാലോചനകൾ തള്ളിക്കളഞ്ഞത് അനുഷ്‌കയ്ക്ക് വേണ്ടിയാണെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്.

തെന്നിന്ത്യയിലെ അഭിനേത്രികളിൽ പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ട താരമാണ് അനുഷ്‌ക ഷെട്ടി. സ്വീറ്റി ഷെട്ടിയെന്നാണ് അനുഷ്‌കയെ സ്‌നേഹത്തോടെ ആരാധകർ വിളിക്കുന്നത്. പ്രഭാസിനെന്നല്ല ആർക്കും അനുഷകയോട് പ്രണയം തോന്നിപ്പോകും എന്നതാണ് യാഥാർത്ഥ്യം. ഈ വിവഹം നടന്ന അത് പ്രഭാസിന്റെ ഭാ്യമെന്നാണ് ആരാധകർ പറയുന്നത്.

തന്റെ കരിയറിൽ ഇതുവരെ അനുഷ്‌ക വിവാദങ്ങൾക്ക് ഇട നൽകിയിട്ടില്ലാത്ത താരമാണ് അനുഷ്‌ക. പൊതു വേദികളിലും മാന്യമായ അനുഷ്‌കയുടെ പെരുമാറ്റമാണ് ഇത്രയും ആരാധകരെ അവർക്ക് സമ്മാനിച്ചത്. സിനിമയിലല്ലാതെ പൊതുവേദിയിലൊന്നും തന്നെ അല്പ വസ്ത്രം ധരിച്ച് അനുഷ്‌ക പ്രത്യക്ഷപെട്ടിട്ടില്ല.

അനുഷ്‌ക ഒന്ന് ചിരിച്ചാൽ മതി ആരും വീണു പോകുമെന്നും അത്രമേൽ നിഷ്‌കളങ്കവും ഹൃദ്യവുമാണ് ആ ചിരിയെന്നും പ്രഭാസിന് അനുഷ്‌കയോട് പ്രണയം തോന്നിയെങ്കിൽ അത്ഭുതപ്പെടാനില്ലെന്നുമാണ് അനുഷ്‌ക ആരാധകർ പറയുന്നത്. സൈസ് സീറോ നായിക മാർക്കിടിയിൽ മാംസളമായ ശരീരം വെച്ച് പ്രതിഭകൊണ്ട് പിടിച്ചു നിൽക്കുന്ന നടിയാണ് അനുഷ്‌ക.

യോഗ അദ്ധ്യാപികയായിട്ടായിരുന്നു അനുഷ്‌ക തന്റെ കരിയർ ആരംഭിച്ചത്. ആ ജോലിയുമായി മുന്നോട്ട് പോകുന്നതിനിടെയായിരുന്നു
പുരി ജഗന്നാഥ് സംവിധാനം ചെയ്ത സൂപ്പർ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക സിനിമാ ലോകത്തേക്ക് എത്തുന്നത്. നാഗാർജുനയായിരുന്നു ചിത്രത്തിലെ നായകൻ.

പ്രഭാസിനൊപ്പം ബാഹുബലി ചിത്രങ്ങൾ കൂടാതെ രണ്ട് ചിത്രങ്ങളിൽ അനുഷ്‌ക നായികയായി എത്തിയിരുന്നു. അനുഷ്‌കയുടെ ബിക്കിനി വേഷം കൊണ്ട് ശ്രദ്ധേയമായ ബില്ലയിലും മിർച്ചിയിലും. ഇവയൊക്കെ ചേർത്തുവച്ചാണ് അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും ഗോസിപ്പിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP