Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്ങനെ ദേവസേന ബാഹുബലിക്ക് സ്വന്തമാവുന്നു; അനുഷ്‌കയും പ്രഭാസും ഉടൻ വിവാഹിതരാവുമെന്ന് റിപ്പോർട്ടുകൾ

അങ്ങനെ ദേവസേന ബാഹുബലിക്ക് സ്വന്തമാവുന്നു; അനുഷ്‌കയും പ്രഭാസും ഉടൻ വിവാഹിതരാവുമെന്ന് റിപ്പോർട്ടുകൾ

ഒടുവിൽ ബാഹുബലിയും ദേവസേനയും ഒന്നിക്കുന്നു. ബാഹുബലി ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്ല. യഥാർത്ഥ ജീവിതത്തിൽ തന്നെ അനുഷ്‌കയും പ്രഭാസും വിവാഹിതരാവാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിവാഹം ഉടൻ ഉണ്ടാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബാഹുബലി, മിർച്ചി എന്നീ ചിത്രങ്ങളിൽ ഒപ്പം അഭിനയിച്ച ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പ്രഭാസിന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു.

22കാരിയുമായി ഉറപ്പിച്ച തന്റെ വിവാഹം ഉപേക്ഷിച്ചാണ് 35കാരനായ പ്രഭാസ് അനുഷ്‌കയെ കല്യാണം കഴിക്കാൻ ഒരുങ്ങുന്നത്. 34കാരിയായ അനുഷ്‌ക ഇപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള നായികയാണ്. അനുഷ്‌കയുടെ പുതിയ ചിത്രമായ രുദ്രമാദേവി തെലുങ്കിൽ വൻ ഹിറ്റാണ്. ബാഹുബലിയിലെ അനുഷ്‌കയുടെ ദേവസേന എന്ന കഥാപാത്രം ഏറെ പ്രശംസ നേടി. പ്രഭാസിന്റെ അമ്മയായാണ് അനുഷ്‌ക ചിത്രത്തിൽ അഭിനയിച്ചത്

മുമ്പ് തമിഴ് നടൻ ആര്യയെയും അനുഷ്‌കയെയും ചേർത്ത് ഗോസിപ്പുകൾ ഉണ്ടായിരുന്നു. ആര്യയുമായി പ്രണയത്തിലിലാണെന്ന് ഗോസിപ്പുകൾ വന്നതോടെ അതിന് മറുപടിയുമായി അനുഷ്‌ക രംഗത്ത് എത്തിയിരുന്നു. ആര്യയുമായി താൻ നല്ല സൗഹൃദത്തിലാണ്. കൂടെ അഭിനയിക്കാൻ ഒരു കംഫർട്ടബിളായ ഒരു നടനാണ് ആര്യയെന്നുമായിരുന്നു അനുഷ്‌കയുടെ മറുപടി.

കൂടെ അഭിനയിച്ചിട്ടുള്ള എല്ലാ നായകന്മാകരുമായി തനിക്ക് പ്രണയമാണെന്ന് ഗോസിപ്പുകൾ വന്നിട്ടുണ്ടെന്നും, എന്നാൽ ഗോസിപ്പുകളെ തനിക്ക് പേടിയില്ലെന്നുമാണ് അനുഷ്‌ക പറയുന്നത്. ഒരുമിച്ച് അഭിനയിച്ച താരങ്ങളിൽ റാണ ദഗുപതിയുമായി മാത്രമാണ് എന്റെ പേരു ചേർത്ത് ഗോസിപ്പുവരാത്ത ഒരേയൊരു താരമെന്നും അനുഷ്‌ക പറഞ്ഞു.

ബാഹുബലി രണ്ടാം ഭാഗത്തിലാണ് പ്രഭാസും അനുഷ്‌കയും ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂർത്തിയായി വരികയാണ്. രുദ്രമദേവിയാണ് അനുഷ്‌കയുടെ പുതിയ ചിത്രം. കൂടാതെ ആര്യയുമായി സൈസ് സീറോ എന്ന ചിത്രത്തിലും അനുഷ്‌ക ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു. നവംബർ 6നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP