Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വായനദിനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ആദ്യമായി ലെഗിൻസ് ഇട്ടത്; ഞാൻ വീട്ടിൽ എത്തുന്നതിനു മുൻപ് ചിത്രങ്ങൾ ഇന്റർനെറ്റിലെത്തി; ഇതൊക്കെ ഒരു തരം അസൂയയാണ്; സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയ ലെഗിൻസ് വിവാദത്തെക്കുറിച്ച് അനുപമ പരമേശ്വരന് പറയാനുള്ളത്

വായനദിനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ആദ്യമായി ലെഗിൻസ് ഇട്ടത്; ഞാൻ വീട്ടിൽ എത്തുന്നതിനു മുൻപ് ചിത്രങ്ങൾ ഇന്റർനെറ്റിലെത്തി; ഇതൊക്കെ ഒരു തരം അസൂയയാണ്; സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയ ലെഗിൻസ് വിവാദത്തെക്കുറിച്ച് അനുപമ പരമേശ്വരന് പറയാനുള്ളത്

പ്രേമത്തിലെ മേരിയായെത്തി മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് അനുപമ പരമേശ്വരൻ. ആലുവാ പുഴയുടെ തീരത്ത്... എന്നു പാടി വന്ന മേരി ചുരുങ്ങിയ കാലയളവിൽ തമിഴ് തെലുങ്ക് സിനിമാ പ്രേമ്ികൾക്കും പ്രിയങ്കരിയായി മാറി. ഏറെ ആരാധകരുള്ള താരമാണെങ്കിലും തുടക്കംമുതൽ വിവാദങ്ങളുടെ തോഴിയാണ് അനുപമ. അഹങ്കാരിയെന്നും ഫെമിനിസ്റ്റെന്നും സോഷ്യൽമീഡിയ നിരന്തരം താരത്തെ കുറ്റപ്പെടുത്തിയിരുന്നു. പ്രേമം ഹിറ്റായപ്പോൾ ആരോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത നടിയുടെ ചിത്രം വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. ശരീരത്തോട് ഒട്ടിക്കിടക്കുന്ന ലെഗിൻസ് അണിഞ്ഞ് ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രമായിരുന്നു അത്. എല്ലാ വിവാദങ്ങൾക്കും മറുപടിയുമായി അനുപമ എത്തിയിരിക്കുകയാണ് ഈയിടെ ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

നാട്ടിലെ ഒരു എൽപി സ്‌കൂളിൽ വായനദിനത്തിൽ പോയതായിരുന്നു ഞാൻ. കഷ്ടക്കാലത്തിന് ജീവിതത്തിൽ ആദ്യമായി ലെഗിൻസാണ് ഇട്ടത്. സ്‌കിന്നുമായി മാച്ചുള്ള കളറായിരുന്നു. വീട്ടിൽ എത്തുന്നതിന് മുമ്പ് ഇന്റർനെറ്റിൽ വന്നു. ആരോ മനഃപൂർവം എടുത്ത് ഇന്റർനെറ്റിൽ ഇടുകയായിരുന്നു. എനിക്ക് തോന്നുന്നത് ഇതൊക്കെ ഒരു തരം അസൂയയാണെന്നാണ്. എന്തും തുറന്ന് പറയുന്നു എന്ന ഭാവത്തിൽ ഉള്ളിലുള്ള ഇച്ഛാഭംഗം തീർക്കാനുള്ള വേദിയാണ് പലർക്കും സോഷ്യൽ മീഡിയ. ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ അതിന് മോശം കമന്റുമായി എത്തും. പാസീവ് എൻജോയ്മെന്റ് കിട്ടുന്നതുകൊണ്ട് പലരും വായിക്കുമായിരിക്കും. അതേസമയം ആ കമന്റ് ഇട്ടവന്റെ നിലവാരം കൂടി ആളുകൾ വിലയിരുത്തുന്നുണ്ടെന്ന് മനസിലാക്കുന്നത് നല്ലതായിരിക്കും.. ലെഗിൻസ് വിവാദത്തെക്കുറിച്ച് അനുപമയ്ക്ക് പറയാനുള്ളത് ഇങ്ങനെയാണ്.

ആക്ടീവല്ലാത്ത പെണ്ണിനെയും ആക്ടീവാക്കാനുള്ള കഴിവ് ചിലർക്ക് ഉണ്ടെന്ന് ഞാൻ മനസിലാക്കിയത് ഇക്കാലത്താണ്. ഒരു മീഡിയ അഭിമുഖത്തിൽ എന്നോട് ഇങ്ങനെ ചോദിച്ചു. സ്ത്രീകളെ പ്രസവിക്കാനുള്ള ഉപകരണമായി മാത്രം കാണുന്ന പുരുഷന്മാരോടുള്ള സമീപനം എന്താണെന്ന്, ഞാൻ പറഞ്ഞു അത്തരക്കാരെ ഞാൻ വെറുക്കുന്നുവെന്ന്. പക്ഷേ ആളുകൾ അതിനെ വളച്ചൊടിച്ച് പുരുഷന്മാരെ വെറുക്കുന്നുവെന്നാക്കി- അനുപമ പറയുന്നു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങൾ ആണ് അനുപമയുടേതായി റിലീസ് ചെയ്യാനുള്ള പുതിയ ചിത്രം. ദുൽഖർ സൽമാനാണ് നായകൻ. അടുത്തിടെ ഒരു ചടങ്ങിൽ അനായാസം തെലുങ്കു സംസാരിച്ച് അനുപമ തെലുങ്കരെയും ഞെട്ടിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP