Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിസ്‌കരിക്കാൻ പഠിപ്പിച്ചത് അച്ഛന്റെ ഉമ്മ; സർട്ടിഫിക്കറ്റിൽ മുസ്ലിം; നിസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന് താൻ വിഷുവും ഓണവും ആഘോഷിക്കുമെന്നും നടി അനു സിത്താര; അച്ഛൻ അബ്ദുൾ സലാമിന്റെതും അമ്മ രേണുകയുടേതും വിപ്ലവ വിവാഹമെന്നും താരം

നിസ്‌കരിക്കാൻ പഠിപ്പിച്ചത് അച്ഛന്റെ ഉമ്മ; സർട്ടിഫിക്കറ്റിൽ മുസ്ലിം; നിസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന് താൻ വിഷുവും ഓണവും ആഘോഷിക്കുമെന്നും നടി അനു സിത്താര; അച്ഛൻ അബ്ദുൾ സലാമിന്റെതും അമ്മ രേണുകയുടേതും വിപ്ലവ വിവാഹമെന്നും താരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താൻ മുസ്ലിം ആണെന്നു വെളിപ്പെടുത്തി നടി അനു സിത്താര. വനിത മാഗസിനുമായുള്ള അഭിമുഖത്തിലാണ് അനു സിത്താര തന്റെ പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ മതം ഇസ്ലാം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയത്. അച്ഛന്റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും നോമ്പും എടുക്കാറുണ്ടെന്നും അനു സിത്താര പറഞ്ഞു.

അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ആഘോഷിക്കും.
ഒരു രഹസ്യം കൂടി പറയാം എന്നു പറഞ്ഞാണ് അനു സിത്താര തന്റെ മതം വെളിപ്പെടുത്തുന്നത്. പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട് എന്നും അനു പറയുന്നു.

ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാളിയുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ആണ് സിത്താര. മലയാളിത്തം തുളുമ്പുന്ന ഈ നടി മികച്ച ഒരുപാട് കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഈ വർഷം നിരവധി ചിത്രങ്ങളാണ് അനുവിന്റേതായി റിലീസിംഗിന് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കമാണ് ഇതിൽ പ്രധാനപ്പെട്ടത്. ടൊവീനോയ്ക്കൊപ്പം ആൻഡ് ദ് ഓസ്‌കർ ഗോസ് ടുവിലും ദിലീപിന്റെ കൂടെ ശുഭരാത്രിയിലും അനു സിത്താര നായികയായി എത്തുന്നു. ഇതിൽ 'ആൻഡ് ദ് ഓസ്‌കർ ഗോസ് ടു' ജൂൺ 21 ന് തിയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP