Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

ഓർഫനേജിലെ പെൺകുട്ടിയുടെ വേഷം ഓഫർ ചെയ്ത് ഗ്ലാമർഫോട്ടോ എടുത്ത് നെറ്റിൽ ഇട്ടു; ദൃശ്യത്തിനുശേഷം ഇമേജ് നഷ്ടമായ കഥ പറഞ്ഞ് അൻസിബ

ഓർഫനേജിലെ പെൺകുട്ടിയുടെ വേഷം ഓഫർ ചെയ്ത് ഗ്ലാമർഫോട്ടോ എടുത്ത് നെറ്റിൽ ഇട്ടു; ദൃശ്യത്തിനുശേഷം ഇമേജ് നഷ്ടമായ കഥ പറഞ്ഞ് അൻസിബ

നി സിനിമയിലെ വേഷങ്ങൾ സ്വീകരിക്കും മുമ്പ് അൻസിബ അൽപ്പം ആലോചിക്കും. ഓരോ തീരുമാനത്തിനും മുമ്പ് പലവട്ടം ആലോചിക്കും. പുതിയ ചുവടുവെയ്ക്കും മുമ്പ് എല്ലാ വശവും പഠിക്കും. ദൃശ്യം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്കു ശേഷമുണ്ടായ ചില സംഭവങ്ങളിൽ ഇമേജ് നഷ്ടമായതിനെ തുടർന്നാണ് അത്തരമൊരു തീരുമാനത്തിലേക്ക് അൻസിബ എത്തിയത്.

ഓർഫനേജിലെ കുട്ടിയുടെ ക്യാരക്ടറാണെന്ന് പറഞ്ഞ് ഒരു ചിത്രത്തിലേക്ക് വിളിച്ച് ഫോട്ടോ ഷൂട്ടിൽ മിനി സ്‌കർട്ട് ഇടാൻ നിർബന്ധിച്ചതും തുടർന്ന് ആ ഫോട്ടോ ആരോ നെറ്റിലിട്ടതുമൊക്കെ തന്റെ ഇമേജ് മോശമാക്കിയതിനെക്കുറിച്ച് വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് അൻസിബ വിവരിക്കുന്നത്.

ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായ ശേഷം അൻസിബ സിനിമയിൽ നല്ലൊരു ക്യാരക്ടറിൽ എത്തുന്നത് ഒരു വർഷത്തെ ഇടവേളയ്ക്കുശേഷമാണ്. ഷീ ടാക്‌സിയിലെ നാലു പെൺകുട്ടികളിൽ ഒരാളായാണ് അൻസിബ പിന്നീട് വെള്ളിത്തിരയിൽ എത്തിയത്.

ദൃശ്യത്തിനുശേഷം മലയാള സിനിമകളിൽ അൻസിബ എന്ന നടി നിറഞ്ഞു നിൽക്കും എന്നാണ് ഏവരും കരുതിയത്. അൻസിബയും അങ്ങനെ സ്വപ്‌നം കണ്ടിരുന്നു. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ് സംഭവിച്ചതെന്ന ഈ കൗമാരതാരം പറയുന്നു.

ദൃശ്യം ഇറങ്ങും മുമ്പ് മാദ്ധ്യമങ്ങളിലെ ഇന്റർവ്യൂ കണ്ട് പലരും അൻസിബയെ ഇന്റർനെറ്റിൽ സെർച്ച് ചെയ്തു. അന്വേഷിച്ചവരൊക്കെ കണ്ടത് ഒരു തമിഴ് സിനിമയുടെ ഫോട്ടോഷൂട്ടിന്റെ പടങ്ങളാണ്. ഓർഫനേജിലെ കുട്ടിയുടെ ക്യാരക്ടറാണെന്ന് പറഞ്ഞാണ് ആ ചിത്രത്തിലേക്ക് അൻസിബയെ വിളിച്ചത്. ഫോട്ടോഷൂട്ടിന് റെഡിയായിരിക്കണം എന്ന് എഗ്രിമെന്റിൽ എഴുതിയിരുന്നു. സിനിമയിൽ പോസ്റ്ററിനും പ്രൊമോഷനും വേണ്ടി മാത്രം ഫോട്ടോഷൂട്ട് നടത്താറുണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് അൻസിബ പറയുന്നു. അതിനുവേണ്ടി മാത്രം ചില രംഗങ്ങൾ ക്രിയേറ്റ് ചെയ്യും. അ രംഗങ്ങളൊന്നും സിനിമയിൽ ഉണ്ടാകണമെന്നില്ല. സിനിമയ്ക്ക് ആളു കയറാൻ വേണ്ടിയുള്ള ട്രിക്കാണത്.

ഫോട്ടോഷൂട്ടിന് പോയപ്പോൾ അവർ തന്നത് മിനി സ്‌കർട്ട്. അതുകണ്ട് ഞാൻ കരയാൻ തുടങ്ങി. പക്ഷേ, എഗ്രിമെന്റിൽ പറഞ്ഞതാണല്ലോ, സമ്മതമല്ലെങ്കിൽ നഷ്ടപരിഹാരം തരണമെന്നായി. ഒടുവിൽ സ്‌കർട്ടിനടിയിൽ കാൽപ്പാദം വരെയുള്ള സ്‌കിൻസ് ഇടാൻ സമ്മതിച്ചു. ഫോട്ടോഷൂട്ടിന് നിന്നെങ്കിലും ആ പടത്തിൽ പിന്നെ ഞാൻ അഭിനയിച്ചില്ല. ദൃശ്യം ഇറങ്ങിയപ്പോൾ ആരോ ആ ചിത്രങ്ങൾ ഇന്റർനെറ്റിൽ നൽകി. വീട്ടിലെല്ലാവർക്കും വലിയ വിഷമമായി. എനിക്കു ടെൻഷൻ കൊണ്ട് ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥയായി- അൻസിബ പറയുന്നു.

ഇത്തരത്തിലുള്ള ദുരനുഭവം വന്നതിനാൽ ഇപ്പോൾ തെരഞ്ഞെടുക്കുന്ന സിനിമകളിലാണ് ഈ നടി അഭിനയിക്കുന്നത്. സിനിമ തന്നെയാണ് ഈ പെൺകുട്ടിയെ ഇങ്ങനെയൊക്കെ പാകപ്പെടുത്തിയതും.

+2ക്കാരിയുടെ റോൾ ചെയ്തിട്ടും അൻസിബയ്ക്ക് ഹോട്ട് ഇമേജാണുള്ളത്. ഇതിനെക്കുറിച്ച് അൻസിബ പറയുന്നതിങ്ങനെ: ഫേസ്‌ബുക്കിലിടുന്ന ചിത്രങ്ങളിൽ ഫുൾസ്ലീവ് ചുരിദാറിട്ടു നിന്നാലും ഹോട്ട് എന്നാണ് ആളുകൾ കമന്റ് ഇടാറ്. നാടൻ ക്യാരക്ടറുകളാണ് ഞാൻ ചെയ്തതിലേറെയും. പക്ഷേ, എന്റെ കണ്ണുകൾക്ക് ഒരു മയക്കം ഉണ്ട്. പഴയ നടി സ്മിതയുടെ പോലെ എന്ന് പഠിക്കുന്ന കാലത്ത് പലരും പറയുമായിരുന്നു. ധരിക്കുന്ന വസ്ത്രങ്ങൾ പോലും ഹോട്ട് എന്നു വിളിക്കുംവിധം ആകുന്നത് ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ജീൻസും ടോപ്പുമൊക്കെയാണ് തന്റെ ഫാഷന്റെ അങ്ങേയറ്റമെന്നും അൻസിബ പറയുന്നു.

സത്യത്തിൽ താൻ ഭയങ്കര റൊമാന്റിക്കാണെങ്കിലും പഠിക്കുന്ന സ്‌കൂളിൽ പേരിനു പോലും ഒരു പ്രണയമില്ലാത്ത ഏക ആൾ ഞാനായിരിക്കുമെന്നും അൻസിബ വെളിപ്പെടുത്തുന്നു. എന്താണു കാരണമെന്ന് മനസ്സിലായിട്ടില്ല. ഉന്നൈ നിനൈത്ത് എന്ന ചിത്രം എത്ര തവണ കണ്ടെന്ന് എനിക്കു തന്നെ അറിയില്ല. സൂര്യയാണ് അതിൽ നായകൻ. ആ കണ്ണുകളിലേക്ക് നോക്കിയാൽ ആരും ഫ്‌ളാറ്റാകും. കല്യാണം കഴിക്കാൻ സൂര്യയെപ്പോലെ റൊമാന്റിക്കായ, മെച്വേഡായ ഒരാളെ എവിടെ പോയാലും തിരയാറുണ്ടെന്നും അൻസിബ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP