Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ കണ്ട് അനൂപ് മേനോൻ ആംഗ്രിയായി; കേരളത്തിൽ എല്ലാം ഇങ്ങനെയാണെന്ന് താരത്തിന്റെ രോഷ പ്രകടനം

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ കണ്ട് അനൂപ് മേനോൻ ആംഗ്രിയായി; കേരളത്തിൽ എല്ലാം ഇങ്ങനെയാണെന്ന് താരത്തിന്റെ രോഷ പ്രകടനം

കൊച്ചിയിലെ റോഡുകൾ കണ്ടാൽ തോടുകളാണോ എന്ന് ചോദിക്കുന്നവരാണ് നല്ലൊരു ശതമാനവും. കുണ്ടും കുഴിയും നിറഞ്ഞ റോഡ് നന്നാക്കാൻ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അധികൃതർ തയ്യാറാകാറില്ല. പ്രതിഷേധിച്ച് മടുത്തിട്ടാകാം കൊച്ചിക്കാർ കുഴിയും നിറഞ്ഞ ഈ റോഡിലൂടെ യാത്രയും തുടരുകയാണ്. ഇതിനിടെ പ്രതിഷേധിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും സിനിമാ താരം അനൂപ് മോനോൻ ഫേസ്‌ബുക്കിലൂടെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് അനൂപിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

റോഡിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത അനൂപ് മേനോൻ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെടുന്നു. അനൂപ് മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ വീണാലും വേദനിച്ചാലും... ഒന്നും പ്രതികരിക്കാനാവാതെ നമ്മൾ ജീവിതം തുടരും. സർക്കാർ അടുത്ത കാലത്തെങ്ങും ഒന്നും ചെയ്യില്ല എന്ന കറതീർന്ന വിശ്വാസവും നമുക്കുണ്ട്. വിശ്വാസം അതല്ലേ, എല്ലാം....! സഹിക്കുക, ക്ഷമിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക. കാരണം നമ്മൾ ജീവിക്കുന്നത് കേരളത്തിലാണ്. ഇവിടെ ഇങ്ങനെയാണ്....

ഇതിനു മുമ്പ് മെട്രോ റെയിൽ നിർമ്മാണത്തെ തുടർന്നുണ്ടായ ട്രാഫിക് ബ്ലോക്കിനെ കുറിച്ചും അനൂപ് മേനോൻ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരുന്നു. രണ്ടു കിലോമീറ്റർ പോകാൻ മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ജനങ്ങളെ കുഴപ്പിക്കുന്നതിനു മുമ്പ്, മറ്റൊരു റോഡ് മാർഗ്ഗത്തെ കുറിച്ച് ചിന്തിക്കാതെ, എന്തിനാണ് അധികാരികൾ ധൃതി കാണിച്ചതെന്നായിരുന്നു അനൂപ് അന്ന് ചോദിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP