Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമ്പളങ്ങിയിലെ ബേബി മോൾ ആള് സൂപ്പറാണെന്ന് ആരാധകർ; ഫാഷൻ ഡിസൈനറായ നടി അന്നാ ബെന്നിന്റെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽമിഡിയയിൽ വൈറൽ; പഞ്ച് ഡയലോഗുകളിലൂടെ ആദ്യ ചിത്രത്തിൽ തന്നെ മലയാളി ഹൃദയങ്ങൾ കീഴടക്കിയ നടി തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ; ചിത്രങ്ങൾ കാണാം

കുമ്പളങ്ങിയിലെ ബേബി മോൾ ആള് സൂപ്പറാണെന്ന് ആരാധകർ; ഫാഷൻ ഡിസൈനറായ നടി അന്നാ ബെന്നിന്റെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽമിഡിയയിൽ വൈറൽ; പഞ്ച് ഡയലോഗുകളിലൂടെ ആദ്യ ചിത്രത്തിൽ തന്നെ മലയാളി ഹൃദയങ്ങൾ കീഴടക്കിയ നടി തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ; ചിത്രങ്ങൾ കാണാം

കുമ്പളങ്ങി നെറ്റ്സ് കണ്ട ഓരോരുത്തരും നെഞ്ചേറ്റിയ കഥാപാ്ത്രങ്ങളിലൊന്നാണ് ബേബി മോളുടെത്. ഷമ്മിയെ വരച്ചവരയിൽ നിർത്തി ഞെട്ടിച്ച ബേബി മോളെ മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റി.ട്രെയിലർ റീലിസ് ആയപ്പോൾ തന്നെ ചുരുണ്ട മുടിക്കാരിയെ തപ്പിയിറങ്ങിയ ആരാധകർക്ക് ഒടുവിൽ സിനിമ റിലീസായപ്പോഴാണ് താരത്തെ പിടികിട്ടിയത്.

തിരക്കഥാത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് ബേബി മോൾ എന്ന അന്ന ബെൻ. ഫ്ാഷൻ ഡിസൈനറായ നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.സിനിമയിലുടെനീളം പഞ്ച് ഡയലോഗുകളോടെ ബേബി മോൾ തിളങ്ങിയപ്പോൾ തീയേറ്ററിൽ കൈയടി നേടിയ നടി മോഡൽ രംഗത്ത് തിളങ്ങിയ ശേഷമാണ് സിനിമയിലേക്ക് എത്തിയത്.

സെന്റ് തെരേസാസ് കോളജിലെ പഠനം കഴിഞ്ഞ് ഫാഷൻ ഡിസൈനിങ് സംബന്ധമായ ജോലികൾക്കിടെയാണ് അന്ന സിനിമാ ഓഡിഷന് അപേക്ഷിക്കുന്നത്. പഠനം കഴിഞ്ഞ് ഒരു വർഷം അന്ന ബെംഗൽരുവിൽ ജോലി ചെയ്തിരുന്നു.താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP