Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരിക്കുന്നതിന്റെ തലേദിവസം കലാഭവൻ മണിയുടെ പാഡിയിൽ ഉണ്ടായിരുന്ന നടി താനല്ല; ഒരുമിച്ച് കുറച്ച് സിനിമകളിൽ അഭിനയിച്ചാൽ ഗോസിപ്പിറങ്ങുന്ന നാടാണ് കേരളം: അഞ്ജു അരവിന്ദിന് പറയാനുള്ളത്

മരിക്കുന്നതിന്റെ തലേദിവസം കലാഭവൻ മണിയുടെ പാഡിയിൽ ഉണ്ടായിരുന്ന നടി താനല്ല; ഒരുമിച്ച് കുറച്ച് സിനിമകളിൽ അഭിനയിച്ചാൽ ഗോസിപ്പിറങ്ങുന്ന നാടാണ് കേരളം: അഞ്ജു അരവിന്ദിന് പറയാനുള്ളത്

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണിയുടെ മരണത്തിലെ ദൂരൂഹത നീക്കാൻ ഒരന്വേഷണത്തിനും സാധിച്ചിട്ടില്ല്. മണിയുടേതുകൊലപാതകമല്ലെന്ന നിലപാടിലാണ് കേരളാ പൊലീസ് എത്തിച്ചേർന്നത്. എന്നാൽ, മണിയുടെ സഹോദരനും കുടുംബവും ഈ അന്വേഷണത്തിൽ ഇനിയും തൃപ്തരായിട്ടില്ല. തരികിട സാബുവിനെയും ഇടുക്കി ജാഫറിനെയും ശരിക്കും ചോദ്യം ചെയ്താൽ സത്യം വെളിപ്പെടുമെന്ന പക്ഷത്തായിരുന്നു മണിയുടെ സഹോദരൻ. മണിയുടെ കൊലപാതക കേസിന്റെ അന്വേഷണത്തിന്റെ വിവിധ ഘട്ടത്തിൽ പലവിധത്തിലുള്ള ആരോപണങ്ങളും ഉയർന്നു കേൾക്കുകയുണ്ടായി.

ഇത്തരത്തിൽ പുറത്തുവന്ന ഒരു കിംവതന്ദിയായിരുന്നു മണി മണിക്കുന്നതിന് തലേദിവസം അദ്ദേഹത്തോടൊപ്പം പാഡിയിൽ ഒരു നടിയുണ്ടായിരുന്നു എന്ന വാർത്ത. എന്നാൽ, ഒരു ഗോസിപ്പായി ഉയർന്നു കേട്ട ഈ വാദത്തിൽ പൊടിപ്പും തൊങ്ങലുമൊക്കെയായി ചെന്നെത്തിയത് നടി അഞ്ജു അരവിന്ദിലായിരുന്നു. പലരും സാമൂഹ്യ മാദ്ധ്യമങ്ങളിൽ അടക്കം അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചു. ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സീരിയൽ - സിനിമാ നടി അഞ്ജു അരവിന്ദ് രംഗത്തെത്തി.

ഗോസിപ്പുകൾ കൊഴുക്കുമ്പോഴും മൗനം തുടർന്നു പോന്ന അഞ്ജു അരവിന്ദ് ഒടുവിൽ മൗനം വെടിഞ്ഞു. കലാഭവൻ മണിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന അഞ്ജു പറയുന്നത് ഇങ്ങനെയാണ്:

കലാഭവൻ മണിയെ കാണാൻ പലരും പോയിരിക്കാമെന്നും അന്ന് അവിടെയുണ്ടായിരുന്നത് താനല്ലെന്നുമാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്. മണിച്ചേട്ടനുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം അവസാനമായി ചെയ്ത സ്‌റ്റേജ് ഷോയിലും ഞാൻ പങ്കെടുത്തിരുന്നു. കൊച്ചിയിൽ സ്വന്തമായി ഒരു ഫ്‌ളാറ്റ് വാങ്ങിയപ്പോൾ എന്നെ സഹായിച്ചത് അദ്ദേഹമാണ്. സിനിമയിൽ അവസരം കുറഞ്ഞതോടെ ഫ്‌ളാറ്റിന്റെ ലോൺ അടയ്ക്കാൻ ബുദ്ധിമുട്ട് വന്നു. ആ സമയത്ത് ഓസ്‌ട്രേലിയയിലെ ഒരു പരിപാടിയിൽ എന്റെ സങ്കടങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് വന്ന ഷോകളിൽ എനിക്ക് അവസരം നല്കി. ഇക്കാര്യത്തിൽ മറയ്ക്കാനൊന്നുമില്ല.

ഒരുമിച്ച് കുറച്ച് സിനിമകളിൽ അഭിനയിച്ചാൽ ഗോസിപ്പിറങ്ങുന്ന നാടാണ് കേരളമെന്ന് പരിഹസിക്കാനും താരം മറന്നില്ല. ഞങ്ങൾ ഒന്നിച്ചാണ് അക്ഷരമെന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തുന്നത്. അതുകൊണ്ടാകാം വിവാദങ്ങളിൽ എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടത്. മണിച്ചേട്ടന് അസുഖമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും അഞ്ജു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP