Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉൾക്കണ്ണ് കൊണ്ട് അനന്യ പാടിയത് നീ മുകിലോ എന്ന ഗാനം; ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് പാടിയ ഗാനം ഏറ്റെടുത്തത് ലോകമെമ്പാടുമുള്ളവർ; ജന്മനാ കാഴ്‌ച്ചയില്ലാത്ത ഈ കൊച്ചുമിടുക്കി ഞെട്ടിച്ചത് ഗോപി സുന്ദറിനെ വരെ

ഉൾക്കണ്ണ് കൊണ്ട് അനന്യ പാടിയത് നീ മുകിലോ എന്ന ഗാനം; ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് പാടിയ ഗാനം ഏറ്റെടുത്തത് ലോകമെമ്പാടുമുള്ളവർ; ജന്മനാ കാഴ്‌ച്ചയില്ലാത്ത ഈ കൊച്ചുമിടുക്കി ഞെട്ടിച്ചത് ഗോപി സുന്ദറിനെ വരെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കഴിഞ്ഞ രണ്ട് ദിവസങ്ങളായി അനന്യയാണ് സമൂഹമാധ്യമങ്ങളിലെ താരം. ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് ആ എട്ട് വയസുകാരി പാടിയ ഗാനം എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ഉയരെ എന്ന ചിത്രത്തിലെ 'നീ മുകിലോ..' എന്ന പാട്ട് അനന്യ കൂട്ടുകാർക്കായി പാടിയതാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇത് വൈറലായതോടെ എല്ലാവരും ആരാണ് ഈ കുട്ടി എന്ന് അന്വേഷിച്ച് എത്താൻ തുടങ്ങി. കണ്ണൂർ വാരം സ്വദേശിയാണ് അനന്യ. ജന്മനാ കാഴ്‌ച്ചയില്ലാത്ത ഈ കൊച്ചുമിടുക്കിക്ക് വീട്ടിലെ റേഡിയോയാണ് എപ്പോഴും കൂട്ട്. ധർമ്മശാല മാതൃകാ അന്ധവിദ്യാലയത്തിൽ നാലാം ക്ലാസിലാണ് അനന്യ പഠിക്കുന്നത്. എല്ലായ്‌പ്പോഴും അമ്മയും ഈ മിടുക്കിയുടെ കൂടെ കാണും.

മകളെ വലിയ പാട്ടുകാരിയാക്കുക എന്നതാണ് അമ്മ പ്രജിഷയുടെ ആഗ്രഹം. ഒപ്പം മകൾക്ക് ഒറ്റയ്ക്ക് നടക്കാനാകണമെന്ന ആഗ്രഹവും പ്രജിഷ പങ്കുവയ്ക്കുന്നുണ്ട്. സംഗീതാധ്യാപകനായ രാജേഷ് വീട്ടിലെത്തിയാണ് അനന്യയെ പാട്ട് പഠിപ്പിക്കുന്നത്. സ്‌കൂളിലെ അദ്ധ്യാപകരുടെയും നല്ല പിന്തുണയുണ്ട് അനന്യയ്‌ക്കെന്ന് അച്ഛൻ പുഷ്പൻ പറഞ്ഞു. ആദ്യ ഗാനം ലോകമെമ്പാടുമുള്ളവർ ഇഷ്ടപ്പെട്ടതോടെ ഇന്നെനിക്ക് പൊട്ട് കുത്താൻ എന്ന ഗാനവും അനന്യ പാടി. അതും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉയരെയുടെ സംവിധായകൻ മനു അശോകനും ഈ മിടുക്കിയുടെ പാട്ട് സമൂഹമാധ്യമത്തിൽ പങ്ക് വെച്ചിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദർ അനന്യയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചയ്തു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP