Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുരിദാറും ധാവണിയും സാരിയും അണിഞ്ഞു ഇംഗ്ലീഷ്‌ സുന്ദരി എമി ജാക്‌സൺ തമിഴിൽ; കുമളിയിൽ ചിത്രീകരിച്ച ഗെതു യുകെയിലും തരംഗം സൃഷ്ടിക്കുന്നു

ചുരിദാറും ധാവണിയും സാരിയും അണിഞ്ഞു ഇംഗ്ലീഷ്‌ സുന്ദരി എമി ജാക്‌സൺ തമിഴിൽ; കുമളിയിൽ ചിത്രീകരിച്ച ഗെതു യുകെയിലും തരംഗം സൃഷ്ടിക്കുന്നു

കെ ആർ ഷൈജുമോൻ

ലണ്ടൻ: സാരിയും ധാവണിയും ചുരിദാറും അണിഞ്ഞു ഒരു ബ്രിട്ടീഷ് സുന്ദരി ഇന്ത്യൻ സിനിമ ലോകത്ത് വിലസുന്ന കാര്യം ആലോചിക്കാൻ കഴിയുമോ? കോളിവുഡ് സിനിമ ലോകത്തെ പുതിയ സെൻസേഷൻ തരംഗം ആയി ലിവർപൂൾ സുന്ദരി എമി ജാക്‌സൺ വിലസുകയാണ്.

എമി നായികയായി തമിഴ് ചിത്രം ഗേതു തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐ എന്ന ചിത്രം വഴി കോടികൾ നേടുന്ന നായിക ആയി ഉയർന്ന എമി ജാക്‌സന്റെ ഏറ്റവും പുതിയ ചിത്രമായ ഗേതു ഇപ്പോൾ യുകെയിലെ തിയേറ്ററുകളിലും നിറഞ്ഞു ഓടുകയാണ്. ലിവർപൂളിൽ പോലും അധികം ആരും അറിയാത്ത ഈ സുന്ദരി ഏതു ഇന്ത്യൻ നഗരത്തിൽ ചെന്നാലും താര പരിവേഷത്തിന്റെ അതിപ്രസരം ആസ്വദിക്കുകയാണ്. മുംബൈയിൽ തന്റെ രണ്ടാം വീട് സ്വന്തമാക്കിയ നടി ഗേതുവിന്റെ റിലീസ് കഴിഞ്ഞതോടെ ബ്രിട്ടണിലെ മാദ്ധ്യമങ്ങളുടെ കണ്ണിലും ശ്രദ്ധ നേടുകയാണ്. ഇടയ്ക്കിടെ ലണ്ടനിൽ വന്നു പോകുന്ന എമിക്ക് ബോളിവുഡ്, തെന്നിത്യൻ ഭാഷ ചിത്രങ്ങൾ നൽകുന്ന തിരക്കിൽ അൽപ്പം പോലും ഇടവേള കിട്ടുന്നില്ല എന്നതാണ് സത്യം.

ഹിറ്റ് സംവിധയകാൻ തിരുമുരുകൻ സംവിധാനം ചെയ്ത ഗേതു യുകെയിലും മിക്ക തിയേറ്ററുകളിലും പ്രദർശനത്തിന് എത്തിയിട്ടുണ്ട്. പൊങ്കൽ പ്രമാണിച്ച് റിലീസ് ചെയ്ത ചിത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമയുടെ കഥയിൽ കരുത്തു ഇല്ലെങ്കിലും അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ലൊക്കേഷനും മറ്റും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല എന്നതാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിവ്യു. കുമളിയുടെ അഭൗമ സൗന്ദര്യം ഒട്ടും നഷ്ടമാക്കതെയാണ് ക്യാമറ സീനുകളിൽ ഫോക്കസ് ചെയ്യുന്നത്. ഒരു പക്ഷെ ചിത്രം കാണാൻ ഇടയാകുന്ന ബ്രിട്ടീഷ് ടൂറിസ്റ്റുകൾ കുമളിയെ തേടി എത്തിയാലും അത്ഭുതപ്പെടാനില്ല അത്ര മനോഹരമായ രംഗങ്ങളാണ് ചിത്രം നിറയെ. സാധാരണ തമിഴ് സിനിമയുടെ മസാല ചേരുവകൾ ഒക്കെ കോർത്തിണക്കിയ വാണിജ്യ സിനിമ എന്ന ഗണത്തിലാണ് ഗേതുവിനെ നിരൂപക ലോകം ഉൾപ്പെടുത്തിയിരിക്കുന്നത്.

ലൈബ്രറി ജീവനക്കാരൻ ആയ സേതുവും (ഉദയനിധി സ്റ്റാലിൻ) ദൂരദർശനിൽ ന്യൂസ് അവതാരക ആയ നന്ദിനി (എമി ജക്‌സൺ) യും തമ്മിലുള്ള ബന്ധം ഇതൾ വിടർത്തുന്നതാണ് ഗെതുവിന്റെ പ്രമേയം. സേതുവിന്റെ ലൈബ്രറിയിൽ എത്തി പുസ്തകങ്ങൾ മോഷ്ടിക്കുന്ന നന്ദിനിയെ കണ്ടെത്തുന്നതിൽ മുതൽ ഈ ബന്ധം വിടരുകയാണ്. നായകനും നായികയ്ക്കും കണ്ടു മുട്ടാൻ ഒരു അവസരം ഒരുക്കണം എന്ന മട്ടിൽ ബോധപൂർവം സംവിധയകാൻ സൃഷ്ടിക്കുന്ന രംഗങ്ങൾ ആയേ ചിത്രത്തിൽ ഈ രംഗങ്ങൾ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഒരു ക്രൈം ത്രില്ലർ രൂപപ്പെടുത്തുന്നതിൽ പരീക്ഷണം നടത്തുന്ന സംവിധായകന്റെ പരാജയം പല രംഗങ്ങളിലും നിഴലിക്കുന്നുണ്ടെങ്കിലും പാട്ടുകളും മറ്റുമായി ബോർ അടിപിക്കാതെ 160 മിനിറ്റ് ചിത്രം കണ്ടിരിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുകയാണ് ഈ സിനിമ. ഒരു സാധാരണ തമിഴ് പടത്തിൽ നിന്നും പ്രതീക്ഷിക്കാവുന്നത് ഒക്കെയാണ് ഗേതുവും പ്രേക്ഷകന് സമ്മാനിക്കുന്നത്.

സ്‌കൂൾ അദ്ധ്യാപകനായ സേതുവിന്റെ പിതാവ് തുളസി രാമൻ പ്രാദേശിക ഗുണ്ട നേതാവ് വിക്രന്തിന്റെ നേതൃത്വത്തിൽ സ്‌കൂളിനു സമീപം തുടങ്ങിയ ബാറിനു നേരെ ഉയർത്തുന്ന പ്രക്ഷോഭത്തോടെയാണ് കഥ ഗൗരവം നിറയുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഗുണ്ട നേതാവ് കൊല്ലപ്പെടുകയും ഈ കുറ്റം സേതുവിന്റെയും പിതാവിന്റെയും നേരെ തിരിയുകയുമാണ്. ഇതിനിടയിൽ ജോൺ മാത്യു എന്ന വൈദികൻ എത്തുകയും അദ്ദേഹവും കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാൽ ആരാണ് ഈ കൊലപാതകങ്ങൾ ശരിക്കും നടത്തുന്നത്? അവരെ കണ്ടെത്താൻ സേതു നടത്തുന്ന അണ്ടർ കവർ അന്വേഷണം ആണ് ഗേതുവിന്റെ ത്രെഡ്.

ഒരു സാധാരണ തമിഴ് ഗ്രാമത്തിൽ സംഭവിക്കാവുന്ന കാര്യം എന്ന നിലയിൽ അസ്വഭാവികമായി
ചിത്രത്തിൽ ഒന്നും ഇല്ലെങ്കിലും കഥ പറയുന്നതിലെ ഗൗരവം ഇടയ്ക്ക് നഷ്ടപ്പെട്ടു പോകുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇടിപടം ഇഷ്ടപ്പെടുന്ന തമിഴ് പ്രേക്ഷകരെ ആവുംവിധം പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശവും തിരുമുരുകൻ ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്. കഥയിൽ വേണ്ടത്ര ട്വിസ്റ്റുകൾ നൽകാതെ നേരെ പറഞ്ഞു പോകുന്ന രീതി പ്രേക്ഷകരെ ഒട്ടും ഹരം പിടിപ്പിക്കാൻ സാധ്യതയില്ല എങ്കിലും ഇടിയും പാട്ടും ദൃശ്യാ സൗന്ദര്യവും നിറഞ്ഞ ചിത്രത്തെ തമിഴ് പ്രേക്ഷകർ വെറുതെ വിടാനും സാധ്യത കുറവ് ആണെന്ന് യുകെയിൽ പോലും ചിത്രം നേടുന്ന ജനപ്രീതി തെളിയിക്കുന്നു.

ചിത്രത്തിൽ തന്റെ റോൾ ഭംഗിയായി നിർവ്വഹിച്ച എമി ജക്‌സനെ നിരൂപക ലോകം വെറുതെ വിടുന്നതും ശ്രദ്ധേയമായി. കഴിഞ്ഞ നാല് വർഷമായി ഇന്ത്യൻ സിനിമ ലോകത്തെ തരംഗം ആയി മാറിയിരിക്കുന്ന എമി എന്ന ഈ ബ്രിട്ടീഷ് സുന്ദരി ബോളിവുഡ് നായികമാർ പോലും പിൻ നിരയിലേക്ക് വലിയുമ്പോൾ ഓരോ വർഷവും കൈ നിറയെ പുത്തൻ ചിത്രങ്ങളുമായി സിനിമ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP