Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗർഭകാലം ആഘോഷമാക്കി എമി ജാക്‌സൺ; ദുബൈ ബിച്ചരുകിൽ ബിക്കിനിയിൽ ഗ്ലാമറസായി കടൽക്കാറ്റ് ആസ്വദിച്ച് നടി; ഒപ്പം കാമുകനൊപ്പം ബിക്കിനിയണിഞ്ഞ് നടിയുടെ ഗോൾഫ് കളിയും; നിറവയറിലുള്ള നടിയുടെ വീഡിയോ വൈറൽ

ഗർഭകാലം ആഘോഷമാക്കി എമി ജാക്‌സൺ; ദുബൈ ബിച്ചരുകിൽ ബിക്കിനിയിൽ ഗ്ലാമറസായി കടൽക്കാറ്റ് ആസ്വദിച്ച് നടി; ഒപ്പം കാമുകനൊപ്പം ബിക്കിനിയണിഞ്ഞ് നടിയുടെ ഗോൾഫ് കളിയും; നിറവയറിലുള്ള നടിയുടെ വീഡിയോ വൈറൽ

സിനിമയുടെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ഗർഭകാലം ആഘോഷമാക്കുകയാണ് നടി എമി ജാക്സൺ. കാമുകൻ ജോർജ് പനയോട്ടുമൊത്ത് ദുബായിൽ ഉല്ലാസത്തിനുമായി മറ്റും സമയം ചെലവിടുന്ന നടിയുടെ വീഡിയോ ഓരോന്നായി പുറത്ത് വരുകയാണ്. ആദ്യം എമി ഗോൾഫ് കളിക്കുന്ന വിഡിയോയാണ് പുറത്തു വന്നതെങ്കിൽ ഏറ്റവും ഒടുവിലായി കടൽത്തീരത്ത് കടൽക്കാറ്റേറ്റ് നില്ക്കുന്ന വീഡിയോയും പുറത്തെത്തിയിരിക്കുകയാണ്.

കറുത്ത നിറത്തിലുള്ള ബിക്കിനി ധരിച്ച് തലയിൽ ഒരു തൊപ്പിയും വച്ചാണ് എമി ഗോൾഫ് കളിക്കുന്ന വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ബിക്കിനിയണിഞ്ഞ് ഗ്ലാമറസ് ലുക്കിൽ വയറുമായി കടൽത്തീരത്ത് നില്ക്കുന്ന നടിയുടെ വീഡിയോയ്ക്കും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ദിവസങ്ങൾക്ക് മുമ്പാണ് ഗർഭിണിയാണെന്ന വിവരം നടി എമി ജാക്‌സൺ ആരാധകരുമായി പങ്കുവെച്ചത്.തെന്നിന്ത്യൻ, ഹിന്ദി ചലച്ചിത്രങ്ങളിലൂടെ പരിചിതയായ നടി എമി ജാക്സന്റെ പങ്കാളി ബ്രിട്ടീഷുകാരനായ ശത കോടീശ്വരൻ ജോർജ് പനയോറ്റുവാണ്. ജോർജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താൻ അമ്മയാകുന്നു എന്ന വാർത്ത എമി പങ്കുവെയ്ക്കുന്നത്. പുതുവർഷ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

എ എൽ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എമിയുടെ സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കർ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവിൽ പുറത്തെത്തിയ ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP