Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹോദരൻ അഭിജിത്ത് ഇല്ലാതെയൊരു ജീവിതം എനിക്കില്ല; വിവാഹം കഴിഞ്ഞാൽ സിനിമ വിടുന്നത് എന്തിന്? എന്റെ എല്ലാ പദ്ധതികളും അപ്രതീക്ഷിതം; ഗോസിപ്പുകൾക്ക് മറുപടിയുമായി അമലാ പോൾ

സഹോദരൻ അഭിജിത്ത് ഇല്ലാതെയൊരു ജീവിതം എനിക്കില്ല; വിവാഹം കഴിഞ്ഞാൽ സിനിമ വിടുന്നത് എന്തിന്? എന്റെ എല്ലാ പദ്ധതികളും അപ്രതീക്ഷിതം; ഗോസിപ്പുകൾക്ക് മറുപടിയുമായി അമലാ പോൾ

ടുത്തിടെ സിനിമാ ലോകവും ആരാധകരും ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു അമല പോൾ-എഎൽ വിജയ് വിവാഹമോചനം. അമല പോളിന്റെ സിനിമാ മോഹമാണ് വിവാഹ മോചനത്തിന് പിന്നിലെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. അതല്ല ഒരു യുവ നിർമ്മാതാവു മായുള്ള പ്രണയവും കാരണമായി തമിഴ് ലോകത്ത് പ്രചരിക്കുന്നുണ്ട്. വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ ഓരോന്നായി പുറത്ത് വരുമ്പോഴും മൗനത്തിലായിരുന്ന അമല ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട് എഎൽ വിജയ് യും വിജയ് യുടെ അച്ഛനും സുഹൃത്തുക്കളുമെല്ലാം സംസാരിച്ചിരുന്നുവെങ്കിലും അമലപോൾ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

ഒടുവിൽ വിവാഹമോനത്തെ കുറിച്ച് അമലപോൾ ആദ്യമായി മനസ്‌ തുറന്നിരിക്കുകയാണ്. എപ്പോഴും സന്തോഷവതിയായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതാണ് തന്റെ ജീവിത വിജയമെന്നും അമല പറയുന്നു.'യഥാർത്ഥ സന്തോഷം പുറത്തുനിന്നല്ല ഉള്ളിൽ നിന്നാണ് ലഭിക്കുന്നത്. അത് സ്വയം കണ്ടെത്തണം. ഒരുദിവസം തുടങ്ങുന്നതിന് മുമ്പേ സ്വയം ഒരു ആത്മപരിശോധന ഞാൻ നടത്താറുണ്ട്. പിന്നെ നടക്കാൻ ഒരുപാട് ഇഷ്ടമാണ്. മാത്രമല്ല ഇഷ ഫൗണ്ടേഷനിൽ നിന്നും അഭ്യസിച്ച കുറച്ച് ക്രിയകളും ഇപ്പോൾ പരിശീലിക്കുന്നുണ്ട്. അതെന്റെ ശരീരത്തെയും മനസ്സിനെയും കൂടുതൽ ചെറുപ്പമാക്കുന്നു. അമല പറഞ്ഞു,.

വിവാഹമോചനവും തുടർന്നുണ്ടായ സംഭവവികാസങ്ങളും എങ്ങനെ തരണം ചെയ്തുവെന്നും അമല പറയുകയുണ്ടായി. ഈ വിഷയത്തിൽ സഹോദരൻ അഭിജിത് പോൾ ആണ് അമലയ്ക്ക് താങ്ങും തണലുമായതെന്നും നടി പറയുന്നു. തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമായത് സഹോദരൻ അഭിജിത് പോളാണെന്നും അഭിജിത്ത് തനിക്ക് വലിയ പിന്തുണയാണ് നൽകിയതെന്നും അമല പറയുന്നു. അവനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ഒരു നല്ല സഹോദരൻ- സഹോദരീ ബന്ധമാണ് തങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെന്നും മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അമലാ പോൾ പറഞ്ഞു.

വിവാഹശേഷമുള്ള സിനിമ അഭിനയത്തെ പറ്റിയും നടി പ്രതികരിച്ചു. വിവാഹശേഷം എന്തിനാണ് നടികൾ അവരുടെ കരിയറിൽ നിന്ന് പുറകോട്ട് പോകുന്നത്. അങ്ങനെ ഒന്നില്ല. അത് ഒരാളുടെ കഴിവാണ്. അമല വ്യക്തമാക്കി.കഴിവുള്ളതുക്കൊണ്ടാണ് താൻ സിനിമയിൽ നിന്നത്. എവിടെയിരിക്കും, മുൻസീറ്റിലോ പിൻസീറ്റിലോ തുടങ്ങിയ അന്വേഷണങ്ങളിൽ ഒന്നും കാര്യമില്ല. ഓരോരുത്തരുടെയും കഴിവ് അനുസരിച്ച് അർഹിക്കുന്നത് കണ്ടെത്തുകയാണ് വേണ്ടതെന്നും നടി പറഞ്ഞു.

ഭാവി പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന് ജീവിതം നൽകുന്ന ആകസ്മികതകളെ സ്വീകരിക്കുന്നതിലാണ് ഇപ്പോൾ കൗതുകമെന്നും തന്നിലെ അഭിനേത്രിയെ ഉദ്ദീപിപ്പിക്കുന്ന വേഷങ്ങൾ കാത്തിരിക്കുന്നുവെന്നും അവർ മറുപടി പറയുന്നു.

2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എഎൽ വിജയ്യുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂൺ 12നായിരുന്നു വിവാഹം.

ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോൾ ഒടുവിൽ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയിൽ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോൾ നടി. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും നടി കരാർ ഒപ്പിട്ടിട്ടുണ്ട്. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

എ എൽ വിജയ്യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിൾ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ. ഈ സിനിമയിൽ വില്ലനായിഎത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോൾ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP